കളക്‌ടർ ആദ്യം കവിയെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും സംസാരിച്ചു.പിന്നെയായിരുന്നു പ്രകാശനം. അതിനു ശേഷം ജയകൃഷ്ണൻ മൈക്കിനെ സമീപിച്ചു.
“എന്റെ ഈ പുസ്തകം ഞാൻ സമർപ്പിക്കുന്നത്…ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ എന്നെ വിട്ടുപിരിഞ്ഞുപോയ എന്റെ ഭാര്യ ഗായത്രി ചതുർവേദിയ്ക്കാണ്…”
കണ്ണുകൾ വേദിയ്ക്ക് മുമ്പിലിരുന്ന മീരയെ തിരഞ്ഞു.
അവൾ പുഞ്ചിരിയോടെ അയാളെ നോക്കി.
“ഒരിക്കൽ സൈനികനായിരുന്ന അവളുടെ ബന്ധു അതിർത്തിയിൽ രക്തസാക്ഷിയായപ്പോൾ, അയാളുടെ ശരീരം അവളുടെ ഗ്രാമത്തിലെത്തിച്ചപ്പോൾ ഞാൻ അരികിൽ ഉണ്ടായിരുന്നു. അന്ന് അടുത്ത ബന്ധുക്കൾ ഒക്കെ അദ്ദേഹത്തിന്റെ നെറ്റിയിൽ ചുംബിക്കുന്നത് ഞാൻ കണ്ടു. രണ്ടു ദിവസങ്ങൾക്ക് ശേഷം ഗായത്രി എന്നോട് ചോദിച്ചു. പ്രപഞ്ചത്തിലെ ഏറ്റവും മറക്കാനാവാത്ത മാധുര്യമുള്ള ചുംബനമേതാണ്? അമ്മയുടെ ചുണ്ടിൽ നിന്ന് അപ്പൂപ്പൻ താടിപോലെ കുഞ്ഞിന്റെ കവിളിലേക്ക് പറന്നിറങ്ങുന്ന ചുംബനമാണോ? മന്താരപ്പൂക്കൾ നിറഞ്ഞ താഴ്വാരത്ത് മഴവില്ലുകൾ സാക്ഷി നിൽക്കേ ആണ് പെണ്ണിന് നൽകുന്ന ആദ്യത്തെ ചുംബനമാണോ? ഭാര്യയുടെ ജഡത്തിന്റെ മരവിച്ച ചുണ്ടിൽ വിരഹ സ്നിഗ്ധനായ പുരുഷനർപ്പിക്കുന്ന അന്ത്യ ചുംബനമാണോ? ഏതാണ്? അവസാനം പറഞ്ഞ ആ ചുംബനത്തിന്റെ ഊഷ്മാവാണ് ഈ കവിതകൾക്ക് ഊർജ്ജം നൽകിയത്…”
പെട്ടെന്ന് തൊട്ടടുത്ത് നിന്ന് മീര ഒരേങ്ങൽ കേട്ടു. മുഖം ചരിച്ചു നോക്കിയപ്പോൾ സോഫിയയാണ്. അച്ഛന്റെ വാക്കുകളിലെ സ്നേഹജ്വാല നൽകിയ കണ്ണുനീരിനിടയിലൂടെ അവൾ കൂട്ടുകാരിയെ നോക്കി പുഞ്ചിരിച്ചു.
“നീയെപ്പഴായിരുന്നു വന്നേ?”
അച്ഛന്റെ വാക്കുകളിൽ നിന്ന് ശ്രദ്ധമാറ്റി മീര സോഫിയയോട് ചോദിച്ചു.
“അച്ഛന്റെ വാക്കുകൾ നിന്നെ ഇത്രേം ടച്ച് ചെയ്തോ മോളേ?”
സോഫിയയിൽ നിന്ന് ഉത്തരമുണ്ടാകാതെ വന്നപ്പോൾ മീര വീണ്ടും ചോദിച്ചു.
“അത്! അത് ..എന്റെ മോളേ …നിന്റെ അച്ഛൻ…അച്ഛനാരുന്നോ?”
മീരയെ അദ്‌ഭുതപ്പെടുത്തികൊണ്ട് സോഫിയ പെട്ടെന്ന് ചാടിയെഴുന്നേറ്റു. ആളുകൾ നോക്കി നിൽക്കെ അവൾ വേദിയിലേക്ക് കയറി. സദസ്സിലെ ആളുകളൊക്കെ വിസ്മയപ്പെട്ടു നിൽക്കെ അവൾ ജയകൃഷ്ണനെ സമീപിച്ചു. തന്നെ സമീപിക്കുന്ന പെൺകുട്ടിയെ അയാൾ പുഞ്ചിരിയോടെ നോക്കി.
സോഫിയ അയാൾക്ക് മുമ്പിൽ കുനിഞ്ഞ് അയാളുടെ പാദം തൊട്ടു വന്ദിച്ചു.
പിന്നെ വിസ്മയം കൊണ്ട് തീവ്രഭാവം പൂണ്ട സദസിനെയും വേദിയിലെ വിശിഷ്ടവ്യക്തികളെയും നോക്കാതെ അവൾ ടൗൺ ഹാളിന്റെ വാതിൽക്കലേക്ക് വേഗത്തിൽ നടന്നു.
മീരയ്‌ക്കൊന്നും മനസ്സിലായില്ല.
“സോഫിയക്ക് അച്ഛന്റെ സ്പീച്ച് വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു,”
സ്മിതേച്ചി നല്ല കഥ ഒരു വർഷം സൈറ്റിൽ വരാത്ത കൊണ്ട് authors ലിസ്റ്റിൽ നിന്നും എടുത്തു വായിച്ചത് കൊണ്ടാണ് താമസിച്ചത്
ശുഭരാത്രി
അനു
ചേച്ച്യേ, ഞാൻ വന്നൂട്ടാ. നിങ്ങളീ മൻഷ്യനെ ചങ്കി കൊള്ളണ പ്രണയം മാത്രം കൊണ്ട് വന്നാ ഞാനെന്ത് ചെയ്യാനാ. എന്നെ പോലുള്ള സിംഗിൾ പസങ്ക ഇതൊക്കെ വായിച്ച് കൊറേ സ്വപ്നം കാണും. അവസാനം ഒരൊറ്റ ഞെട്ടലിൽ എണീക്കുമ്പോ മാത്രം മനസിലാക്കും, എല്ലാം ഒരു സ്വപ്നം മാത്രം ആയിരുന്നൂന്ന്.
എടേ ആശാനേ,
നീ ഈ പ്രേമമൊക്കെ വെറുമൊരു പനിയാണെടേ. ചുമ്മാ വരും…. അങ്ങു പോവും.. അത്രേയുള്ളൂ… ബാക്കിയൊക്കെ വയറ്റീപ്പിഴപ്പിന്റെ പ്രശ്നം തന്നെ.
അസ്ഥിയിൽ പിടിച്ച പ്രേമം… ഞാൻ സാഹിത്യത്തിനു വെളിയിൽ കണ്ടിട്ടില്ല. ധാരാളം കാണുമായിരിക്കും. ഇല്ലെന്നു പറയാൻ ഞാനാരാണ്?
ഋഷി
തന്റെ അറിവിൽ അസ്ഥിയിൽ പിടിക്കുന്ന തരം പ്രേമം ഏത് കഥയിലാ ഉള്ളത്? ഇനി അത് വായിച്ചിട്ടെങ്കിലും ഒരു കഥ എഴുതാൻ മൂഡ് കിട്ടുമോന്ന് അറിയാനാ. Any suggestions?
“Love in the time of cholera”, “ബാല്ല്യകാലസഖി”, പിന്നെ പറഞ്ഞുകേട്ടതാണ്..കാളിദാസന്റെ കുമാരസംഭവം.അധികം വായനയില്ലാത്തതു കൊണ്ട് മനസ്സമാധാനമുണ്ട്.
ഹ ഹ, സ്മിത ചേച്ചി തിരിച്ചു വന്നേ……
കഥ സൂപ്പർ ചേച്ചി, അപ്പൊ മീരയുടെ അച്ഛൻ ആണല്ലേ സോഫിയയുടെ ആ പ്രണയ നായകൻ, ഇനി ഇപ്പൊ എന്താവുമോ എന്തോ
ഇനി എന്താകാനാണ് റഷീദ്? കഥ അവിടെ തീർന്നു. സോഫി വിധിയെ അംഗീകരിച്ചിരിക്കുന്നതിന്റെ സൂചനകൾ കഥയിലുണ്ടല്ലോ. വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.
ഓഹ് അങ്ങനെ ആണല്ലേ, എന്ന അടുത്ത വൈകാതെ വന്നോട്ടെ
സ്മിത, തിരിച്ചു വന്നതിന് ഒരായിരം നന്ദി. താങ്കളുടെ അസാന്നിധ്യം വളരെ പ്രകടമായിരുന്നു. വളരെ പ്രകടമെന്നാല്‍ വളരെ വളരെ പ്രകടം. ഇവിടെയുള്ള വായനക്കാരില്‍ ഭൂരിഭാഗവും ഏറ്റവും ഇഷ്ടപ്പെടുന്ന ഒരെഴുത്തുകാരിയാണ് താങ്കള്‍. അതുകൊണ്ടുതന്നെ ഇനിയും ഇത്തരം അക്രമം പിടിച്ച തീരുമാനങ്ങള്‍ എടുക്കരുത് (അനിവാര്യമായ ഇടവേളകള്‍ ഒഴിച്ച്) എന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിരിയട്ടെ ധാരാളം ധാരാളം മനോഹര രചനകള്‍ ആ അറിവിന്റെ കേദാരമായ മനസ്സിന്റെ ചെപ്പുകളില്‍ നിന്നും.
ഇവിടെ എഴുതുന്ന എല്ലാവരുടെയും ഒരു സ്വപ്നമാണ് മാസ്റ്റർ തങ്ങളുടെ വാളിൽ അഭിപ്രായവുമായോ ഉപദേശവുമായോ എത്തുകയെന്നത്. എനിക്ക് അപൂർവ്വമായിട്ടാണെങ്കിലും മുമ്പ് അത്തരം അസുലഭ ഭാഗ്യമുണ്ടായിട്ടുണ്ട്. മാസ്റ്ററെപ്പോലെ ഒരു അതികായനെ സ്വീകരിക്കാൻ തക്ക രാജാങ്കണമല്ല എന്റെ വാളെങ്കിലും. നശ്വരമാണ് ജീവൻ. അതിലേറെ നശ്വരമാണ് മനുഷ്യരുടെ ഉപ്പിൽ പണിതുയർത്തപ്പെട്ടിട്ടുള്ള വിസ്മയ ഗോപുരങ്ങളൊക്കെയും. നമ്മൾ സൈറ്റിൽ കുറിക്കുന്ന കഥകൾക്കുള്ളതോ കുമിളകളേക്കാൾ കുറഞ്ഞ ആയുസ്സും. എങ്കിലും മാസ്റ്റർ തുടങ്ങി രണ്ടോ മൂന്നോ പേരുകൾ അനാഥമെന്നു തോന്നിക്കുന്ന ഈ കഥായിടത്തെ അർത്ഥപൂർണ്ണമായ സനാഥരാക്കിയിട്ടുണ്ട്. ഒരു വൃക്ഷത്തിന്റെ ശുഷ്ക്കശാഖയെ കുയിൽ തന്റെ സാന്നിധ്യം കൊണ്ടും സംഗീതം കൊണ്ടും എങ്ങനെയാണ് മനോഹരമാക്കുന്നത് ആ ഒരു അനുഭൂതിയാണ് മാസ്റ്റർ ഈ സൈറ്റിൽ….
മുലപ്പാലിന്റെ ചിര സാന്ത്വന സ്മരണ പോലെ, താരാട്ടിലെ തേൻ മാരി പോലെ, നാടോടിപ്പാട്ടിലെ ഇളംനീരുപോലെ ….
ഒരുപാടുണ്ട് വിശേഷിപ്പിക്കാൻ….പക്ഷെ അക്ഷരങ്ങളെ അത്രയ്ക്ക് പിന്തുടരാനുള്ള ശക്തിയെനിക്കില്ല….
സസ്നേഹം,
സ്വന്തം,
സ്മിത.
Kadha adipowli, shahana ips ennu varum athil njan undavo
thank you Chitra….You are omnipresent in it…You will come with a wild bang…
ഹായ് ചേച്ചി….
കഥ വായിച്ചു … നല്ല പ്രമേയം … സോഫിയ … പാവം …. രക്ഷകനോട് തോന്നിയ ആരാധന പ്രണയമായി മാറിയപ്പോൾ ഇങ്ങനെ ഒരു വിധി അവൾക്കുമുന്നിൽ വരുമെന്ന് പാവം കരുതിക്കാണില്ല …. വിരഹത്തിൻ വേദന അറിയാൻ പ്രണയിക്കുക ഒരുവട്ടം ….
അപ്പോ ….. കഥ ഇഷ്ടപ്പെട്ടു ….. ചേച്ചിക്ക് സുഖമെന്ന് കരുതുന്നു …. ചേച്ചിക്ക് മാത്രമല്ല എല്ലാവർക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു …..
മോനെ അഖിലെ ജയ്‌നിന്റെ ബാക്കി പെട്ടെന്ന് ഇടു ബ്രോ… കട്ട വെയ്റ്റിംഗ് ആണ്….
മറന്നിട്ടില്ല അല്ലെ …. ജെയിൻ ന്റെ സെക്കന്റ് പാർട്ട് ഏഴുതി കഴിഞ്ഞതാ …. മൂന്നാമത്തെ പാർട്ട് ആയ ക്ലൈമാക്സ് പാർട്ട് എഴുതാൻ സാധിക്കാത്തത് കാരണം ഞാൻ ഇടാത്തതാ …. സെക്കന്റ് പാർട്ട് ഇട്ടിട്ടു വീണ്ടും നിങ്ങളെ ഒക്കെ കുറേ നാൾ കാത്തിരിപ്പിക്കാൻ തോന്നുന്നില്ല ….. ക്ലൈമാക്സ് ഏഴുതി തീരുന്ന നാൾ ഞാൻ രണ്ടും പാർട്ടും പോസ്റ്റ് ചെയ്യും ….. അത് എന്നാണ് എന്ന് എനിക്ക് അറിയില്ല….
????
അഖിൽ…അത്രയും ആയില്ലേ…അൽപ്പ സമയം കൂടി കണ്ടെത്തി അത് പോസ്റ്റ് ചെയ്യാൻ നോക്കൂ.
നോക്കണം… അതിനായി ശ്രമിക്കാം….
Yea Vethalam…we all are looking forward to it.
അതെ അഖിൽ…ചില ഇഷ്ടങ്ങൾ അങ്ങനെയാണ്. സ്ട്രേഞ്ച് എന്നൊക്കെ കണ്ണുമടച്ചു വിളിക്കാവുന്ന തരം ഇഷ്ടങ്ങൾ. സോഫിയ അത് ഉപേക്ഷിക്കുന്നതിന്റെ സൂചനകൾ കഥയിലുണ്ട്. അതുകൊണ്ടാണ് അവൾ സ്റ്റേജിലേക്ക് വന്ന് ജയകൃഷ്ണന്റെ കാൽ തൊട്ടുവന്ദിച്ചത്. കാമുകനോട് അങ്ങനെ ചെയ്യേണ്ടല്ലോ. മാതാപിതാക്കളുടെ, ഗുരുനാഥന്മാരുടെയൊക്കെ പാദങ്ങളാണ് നമ്മൾ വന്ദിക്കാറ്. സങ്കടത്തോടെയാണെങ്കിലും സോഫിയ ആ തിരിച്ചറിവിനെ അംഗീകരിച്ചിരിക്കുന്നു.
സ്നേഹത്തോടെ,
സ്മിത.
അതെ സോഫിയ മനസ്സിൽ കരഞ്ഞുകൊണ്ട് ജയകൃഷ്ണന്റെ കാൽ തൊട്ടു വന്ദിച്ചത് ….. ☺☺☺☺☺
” പ്രണയം മാത്രമാണ് എന്നും…. ” നിറഞ്ഞു…. നന്ദി വന്നതിനും എഴുതിയതിനും
ഇനി ഉണ്ടാവും മനു ജയൻ. തിരക്ക് അങ്ങനെ കഴുത്തറ്റം വരെയെത്തിയതുകൊണ്ടാണ് അൽപ്പം നിന്നത്. താങ്ക്സ് . കഥ ഇഷ്ടമായതിൽ സന്തോഷം. താങ്ക്സ്
ഹായ് സ്മിത, വന്നു അല്ലേ, ഞങ്ങളുടെ തലച്ചോർ കമ്പി വായിച്ചു ആകെ പുകഞ്ഞു ഇരിക്കുകയാ, അപ്പോൾ പ്രണയം കൊണ്ടുവന്നു എങ്ങും തൊടാതെ പോകുവാ, നല്ല മനസിൽ ആവുന്ന രീതിയിൽ കൊണ്ട് എത്തിച്ചിട്ട് പോയാൽ മതി, അല്ലെങ്കിൽ വിട മാട്ടെ നിന്നെ
തിരക്കുകളൊഴിഞ്ഞു, ഇനി ഉണ്ടാവും ജോബ്. കഥ ഇഷ്ടമായതിൽ സന്തോഷം. താങ്ക്സ്
സ്മിതേച്ചീ..,
എന്റെ മനസ്സ് ഈ വരികൾക്കിടയിൽ എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു.. സൂര്യകാന്തിപ്പാടങ്ങളിൽ.. അല്ലെങ്കിൽ ഗോതമ്പു വിളയുന്ന ഊഷരഭൂമികയിൽ.. അങ്ങ് വടക്കെവിടെയോ.. അതോ ഇവിടെ ഈ വെള്ളിനിലാവ് പൊഴിയുന്ന നിളയുടെ തീരങ്ങളിലോ… അറിയില്ല.. ജീവിതത്തിലെ അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങൾ മനസ്സിൽ താളവട്ടങ്ങൾ തീർക്കുമ്പോൾ ഒന്നോടിയൊളിക്കാൻ ഇടം തേടിയാണ് ഞാൻ എന്റെ കൂട്ടുകാരെ തേടിയിറങ്ങിയത്.. ഇവിടെ വന്നാലും ഞാൻ വാരാത്തതിന് പരിഭവം പറയുന്ന എന്റെ കൂട്ടുകാർ എന്നെ ചേർത്ത് നിർത്തുമെന്ന് എനിക്കറിയാം.. പക്ഷേ ഈ പ്രണയമഴ അപ്രതീക്ഷിതമായിരുന്നു.. എങ്കിലും എന്റെ പ്രിയപ്പെട്ട ചേച്ചിയുടെ പ്രണയമഴയിൽ നനയുമ്പോൾ.. വീണ്ടും ഈ വരികൾക്കിടയിൽ ഞാൻ എന്നെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നു..
ചേച്ചിയേക്കാൾ പ്രായം കൂടിയ കുഞ്ഞനിയൻ
ദേവൻ
ദേവാ താൻ മുങ്ങിയോ,അതോ സമയം ഇല്ലേ
വരും Job..,
ഞാൻ തിരിച്ചു വരും.. എന്റെ ഉള്ളിലെ കാമുകനും സുഹൃത്തിനും ഇപ്പോൾ തീ പിടിച്ചിരിക്കുന്നു.. അത് അണയ്ക്കാൻ കാപ്പികണ്ണുകൾ ഉള്ള ദേവി വരുന്നവരെ തൂലിക ഞാൻ പൂജയ്ക്ക് വച്ചിരിക്കുകയാണ്.. വ്രതശുദ്ധിയുടെ നാളുകൾ തീർത്ത് എനിക്ക് കൈവല്യമരുളാൻ ശവ്വാൽ മാസപ്പിറവിയായി അവൾ വരുമ്പോൾ.. അവൾക്കായി കരുതിയ പ്രണയലേഖനം ഞാൻ ആകാശത്തിലേക്ക് പറത്തി വിടും..
ദൈവമേ …ഡ്രഗ് കഴിച്ച ഒരു ഫീൽ…എന്താ കവിത!
ജീവിതത്തിനാണ് ഏറ്റവും ലഹരി എന്ന് ഞാൻ കരുതിയിരുന്നു.. എന്നാൽ എഴുത്തിന്റെ ലോകത്തേയ്ക്ക് കടന്നു വന്നപ്പോൾ മുതൽ ചിന്തകൾക്കാണ് ഏറ്റവും ലഹരി എന്ന് തിരിച്ചറിയുന്നു..
കീബോഡിന്റെ എഴുത്തു പ്രതലത്തിൽ അല്പകാലം ശിശിരമായിരുന്നു. ഇപ്പോൾ വസന്തത്തെ സ്വപ്നം കണ്ട് വിരൽത്തുമ്പുകൾ ചലിക്കാൻ തുടങ്ങി അനിയാ. ചിലപ്പോഴൊക്കെ ക്യൂ റ്റു എം വരെയുള്ള അക്ഷരങ്ങയുടെ മേൽ ഒരു തുള്ളിക്കണ്ണീരിന്റെ നാനവും പൊടിയും. ഉണങ്ങിയ പനയോലത്താളിൽ പണ്ട് എഴുത്തച്ഛനും വ്യാസനും ഒക്കെ വാക്കുകളെ തപം ചെയ്തു വിരിയിച്ചെടുക്കുന്ന ആത്മവിദ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കും. ചിലപ്പോൾ ആമസോണുകളിൽ അലറുന്ന സിംഹത്തെപ്പോലെ അക്ഷരത്തിന്റെ ഇടിമുഴക്കം വരാൻ നോയമ്പ് നോറ്റിരിക്കും…
കഥ അനിയന് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. പിന്നെ ദേവരാഗം കേട്ടിട്ട് കാലമെത്രയായി? ഓർമ്മയുണ്ടോ? എഴുത്തിന്റെ പുതുമഴവീണ ഉദ്യാനം ഞങ്ങൾക്ക് തന്നിട്ട് ഇതിപ്പോൾ എത്രകാലമായി മൗനത്തിൽ ഇങ്ങനെ ഒളിച്ചിരിക്കുന്നതെന്നു ഓർമ്മയുണ്ടോ? ഈറൻ മരങ്ങളെ പ്രണയവായ്പോടെ തൊടാൻ വരുന്ന ഇളംകാറ്റുപോലെ ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു….
സസ്നേഹം,
സ്മിത.
ശവ്വാൽ മാസപ്പിറവിക്കൊപ്പം ദേവരാഗവും മന്ദസമീരനിൽ ഒഴുകി വരും സുന്ദരീ..
നിങ്ങള പോലേ ഒരുപാട് നല്ല എഴുത്തുകാർ ഒരുപാട് കഥാപാത്രങ്ങൾ,വായനകാരുടെ ഹൃദയം കവർന്നു, ഓരോ ഭാഗവും വരുന്നത് നോക്കി ക്ഷമയില്ലാതെ കാത്തിരിക്കുന്നു, അതാണ് നിങ്ങൾക്ക് ഉള്ള അംഗീകാരം,കമന്റ് ടൈപ്പ് ചെയ്യാൻ തന്നെ സമയം ഇല്ല, അപ്പോൾ നിങ്ങളുടെ സൃഷ്ടികൾ എന്ത് ബുദ്ധിമുട്ട് സഹിച്ചാണ് ഇത് പോസ്റ്റ് ചെയുന്നത്, വായനക്കാർ എന്തും പറയും, വിമർശനം ആർക്കും പറ്റും, ഞാൻ നിങ്ങള പോലുള്ള എഴുത്തുകാരോട് ഒപ്പം ഉണ്ട്, എന്നും. കമന്റ് മാക്സിമം ഇടാൻ ആഗ്രഹം ഉണ്ട്, പറ്റുന്നില്ല.ഒരായിരം അഭിനന്ദനങ്ങൾ എല്ലാ എഴുത്തുകാർക്കും.. ബെസ്റ്റ് വിഷസ്
അല്ലേലും പ്രണയം എന്നുമെന്റെ വീക്നെസ് ആയിരുന്നു.. കുറച്ചു നേരം ആ പ്രണയത്തിൽ ഇങ്ങനെ പാറി നടന്നു..
കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന ഞമ്മളെ അസുരാ.. ഇജ്ജെന്നെ മെയിൻ
ഫഹദ് സാർ..ഇപ്പോൾ കാണാനേ ഇല്ലല്ലോ. കഥകളോട് കൂടിയുള്ള താങ്കളുടെ സാന്നിധ്യം പ്രതീക്ഷയ്ക്കുന്നു. പ്രണയത്തെ ഇതുപോലെ ഇഷ്ടമുള്ള ആൾ പ്രണയം തീം ആയി എഴുതുക. ആൽബി ഒക്കെ എഴുതിയില്ലേ ചെകുത്താനെ സ്നേഹിച്ച മാലാഖ.
പറഞ്ഞതുപോലെ ഉടനെ വരിക.
ഇഷ്ടമായതിൽ ഒരുപാട് സന്തോഷം.
സ്നേഹപൂർവ്വം,സ്മിത
കുറച്ചു മാസങ്ങളായി വിശ്രമ ജീവിതത്തിൽ ആണ്.. എഴുതിയ കഥയുടെ അഞ്ചാം ഭാഗം എനിക്ക് മുഴുവനാകണം.. അത് പകുതി നിർത്തിയിരിക്കുകയാണ്.. പ്രണയം എഴുതി പരിചയം ഇല്ല.. എന്തായാലും എഴുതി നോക്കും.. സിമോണനോട് ഒരു പ്രണയകഥ എഴുതാൻ പറഞ്ഞിരുന്നു.. എഴുതുമെന്നാണ് പറഞ്ഞത്.. വിരഹമൊന്നും ഇല്ലാത്ത ഒരു ഹാപ്പി പ്രണയകഥയുമായി ഇനിയും പ്രതീക്ഷിക്കുന്നു
നിന്റെ body guard സ്റ്റോറി വരും എന്നും നോക്കി നോക്കി മടുത്തു.എനിക്കു തോന്നുത് fahad kalippan ബാധ കൂടി തോന്നുന്നു.????.
ജോസഫ് ബ്രോ.. മനഃപൂർവം അല്ല.. ഞാൻ പറഞ്ഞില്ലേ.. ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിൽ ആണ്.. ഞാൻ ഉടൻ തിരിച്ചെത്തും
തിരിച്ചു വരവിൽ തന്നെ ഒരു ഉഗ്രൻ സദ്യ തന്നെ സ്മിത ജീ അല്ലെ കോബ്ര അക്കച്ചി വിളമ്പി.പെരുത്ത് ഇഷ്ടപ്പെട്ടു ഈ സ്റ്റോറിയും സ്മിത ചേച്ചി.✌✌✌✌✌???????????.
താങ്ക്യൂ വെരി മാച്ച് ജോസഫ് ചേട്ടാ. ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ? ഒരു കഥയൊക്കെ എഴുതി ഞങ്ങൾക്ക് തരരുതോ?
സ്മിതേച്ചി വന്നു തകർത്തു മുങ്ങി.അടുത്ത പൊങ്ങൽ എന്നാണെന്ന് ദൈവത്തിനു അറിയാം. Wt a love story.
പ്രിയ അഭിരാമി…
ഇനി “മുങ്ങൽ” ഇല്ല. യാത്രയുടെയിടയിൽ വാട്ടർ പാർക്ക്, നദികൾ ഇവയിലൊക്കെ ശരിക്ക് മുങ്ങിയതാ. ഇനി ഉണ്ടാവും. “കൂതറ” കഥകളുമായി. അപ്പ എങ്ങനെയാ? അല്ലെ?
ദേ പെണ്ണുമ്പിള്ളേ… നിങ്ങക്ക് വല്ല ടൂറും പോയാ പോരെ??? അല്ലെങ്കിൽ വല്ല കുടുംബ കഥയും എഴുതിയാൽ പോരെ??? വെറുതെ ഞങ്ങളുടെ കഞ്ഞിയിൽ പാറ്റയിടണോ??????
അഖിൽ മോനെ ഓടിവാടാ… ഇല്ലെങ്കിൽ നമ്മള് ഫീൽഡ് ഔട്ട് ആയിപ്പോകൂടാ. .
???
(സ്മിതാ മാഡം… തിരിച്ചുവരവ് അതിഗംഭീരം…പ്രേമിക്കുമ്പോ ഇങ്ങനെയൊക്കെ പ്രണയിക്കണം.
പിന്നെ മോളിൽ അങ്ങനെയൊക്കെ പറഞ്ഞത് എന്തിനാടാ ഊളെ എന്നാണ് ഇപ്പൊ മനസ്സിൽ വരുന്നതെന്ന് എനിക്കറിയാം… അതിനിപ്പോ എന്താ പറയുക… ജോ വന്നതിന്റെ ഒരു സാമ്പിൾ വെടിക്കെട്ടായി കൂട്ടിയാൽ മതി???)
അപ്പൊ എങ്ങനാ… ഐ.പി.എസുകാരിയെ ഉടനെ പ്രതീക്ഷിക്കാവല്ലോ അല്ലേ??? എന്തെങ്കിലും കുത്തിത്തിരിപ്പുമായി ഞാനും കൂടാം☺️☺️☺️
ഈ പേരും ഡി പി യും സൈറ്റിലെ സൈറ്റിലെ സകല വായനക്കാരുടെയും മനസ്സിൽ ഇങ്ങനെ നിറഞ്ഞു കിടക്കുകയല്ലേ! എനിക്കും നാളുകൾക്ക് ശേഷം ഒന്ന് കാണാൻ പറ്റിയതിൽ സന്തോഷം. പ്രണയ കഥയെഴുതി ജോയോടും അഖിലിനോടും ഒക്കെ മത്സരിക്കുന്നു എന്ന് പറഞ്ഞാൽ സൈറ്റിലെ വായനക്കാർ കൂട്ടത്തോടെ വന്ന് തലമൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി എന്നെ തെക്കോട്ട് ഓടിക്കും.അത്രയ്ക്കും ഇൻഡലിബിൾ പ്രണയ എഴുത്തുകാരാണ് നിങ്ങൾ രണ്ടുപേരും.
സാമ്പിൾ വെടിക്കെട്ട് എന്ന് പറഞ്ഞ സ്ഥിതിക്ക് അസ്സൽ ഉടനെയുണ്ടാവുമല്ലേ? ഐ പി എസുകാരി അൽപ്പം വൈകും. വേറെ ഒന്ന് ഇങ്ങനെ പാതി വഴിയിൽ ഉണ്ട്. അതൊന്നു “ഫുൾ” ആക്കിയിട്ട് വരാം.
സസ്നേഹം,
സ്മിത.
???
ഹഹ …. ജോക്കുട്ട .. ഞനൊക്കെ എന്നെ ഫീൽഡ് out ആയതാ …. പ്രണയം …. ആ വികാരം മനസ്സിൽ ഉണ്ടങ്കിലേ എനിക്ക് എഴുതാൻ സാധിക്കു എന്ന് ബോധ്യം ആയപ്പോൾ നിർത്തിയതാ എഴുത്ത് എന്ന അഭ്യാസം …., ☺☺☺
ഫീൽഡ് ഔട്ട് എന്നൊന്നും പറയേണ്ട. ഒരു ചെറിയ ലീവ്. കഴിഞ്ഞു ഇങ്ങു വരില്ലേ?
ആഗ്രഹം ഉണ്ട് … പക്ഷെ സാധിക്കുന്നില്ല…. ☺☺☺☺
കൊള്ളാം സ്മിത സൂപ്പർ ആയിട്ടുണ്ട് കുറച്ചു നാള് കണ്ടില്ലല്ലോ എവിടാരുന്നു എന്തായാലും വന്നല്ലോ. കഥ മനോഹരം ആയിരിക്കുന്നു
Dear Babu&Raji,
ഒഴിവാക്കാനാവാത്ത യാത്രകൾ , തിരക്കുകൾ. കുടുംബ സമാഗമങ്ങൾ…അങ്ങനെ സമയം കഴിഞ്ഞു പോയതറിഞ്ഞില്ല…അതൊക്കെയാണ് കാരണം.
Engalu vere level aanu smitha chechi, ennatheyum pole thanne ethum super, oru kambikadhayayi thonniyilla
രാജി വെച്ച ചിത്ര വരെ സുന്ദരി എത്തിയപ്പോൾ മടങ്ങി വന്നു …
Perunnal vare undagum
അതിന് ഇത് ഈറോട്ടിക്സ് അല്ല മൃദുലേ. താങ്ക്യൂ വെരി മച്ച് …ട്ടോ
പ്രണയകഥയ്ക്ക് Kambikathakal എന്ന ടാഗ് കൊടുത്ത ഡോക്ടറുടെ കൊലച്ചതി!!!
?
kadha vayichu ishtapettu..next partinu wait cheyunu
ithinu mumbe smithayude vayichathu shahana IPS anu.
ithu vayichapol manasilayi nalloru ezhuthukari anenu athukondu ee kadhakariyude baki ulla kadha vayikunathu entukondum nalathayirikum enoru thonal
All the best smithaa..
Ok dear Sreeni…
I will be back with the continuation of all the stories…Thank you.
you are always welcome smitha
11 പേജുകളിൽ അക്ഷരങ്ങൾ കൊണ്ട് തീർത്ത ഒരു മായാജാലം.. വളരെ മനോഹരമായ വരികൾ ഒരേ സമയം പ്രണയവും വിരഹവും എല്ലാം ചേർന്നൊരു അനുഭൂതി. ശരിക്കും ഏതാണ് ഏറ്റവും മറക്കാനാകാത്ത മാധുര്യം ഉള്ള ചുംബനം… ഓരോ കഥകൾ vaayikumbolum chechiyodulla ഇഷ്ടവും ആരാധനയും കൂടി വരുന്നു…??
ഇനിയുള്ള srishtikalkkayum കാത്തിരിക്കുന്നു..??
ഉണ്ണികൃഷ്‌ണാ, ചിലതൊക്കെ അങ്ങനെ സംഭവിച്ചുപോകുന്നതാണ്. എങ്കിലും കഥയെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ഇനി ഒരു ഈറോട്ടിക്സ് അയക്കാം എന്ന് കരുതുന്നു. നന്ദി കേട്ടോ….
Dear Smitha chechi,
ചേച്ചിയുടെ കഥകൾ വായിക്കുമ്പോളൊക്കെ ഇത് കമ്പികഥ സൈറ്റ് ആണെന്ന് ഞാൻ മറന്നുപോകാറുണ്ട്. വ്യക്തിപരമായി ചേച്ചിയെക്കുറിച്ചൊന്നുമറിയില്ലെങ്കിലും ഇവിടെ ഒതുങ്ങികൂടേണ്ട ആളല്ല എന്ന് മാത്രമറിയാം. ചിറകു വിടർത്തി പറക്കുക മിത്രമേ….
സ്വന്തം
യോദ്ധാവ്
പ്രിയ യോദ്ധാവേ…
പൊന്നിന്റെ തിളക്കമുള്ള വാക്കുകളാണ് ഞാൻ ഇപ്പോൾ താങ്കളിൽ നിന്ന് കേട്ടത്. എല്ലാവരും എഴുതുന്നത് പോലെ ഒക്കെയേ ഉള്ളൂ. എങ്കിലും വ്യത്യസ്തത കണ്ടെത്തിയതുകൊണ്ട് ഒരുപാട് നന്ദി കേട്ടോ.
ഓർമ്മയിൽ സൂക്ഷിക്കാവുന്ന വാക്കുകളുടെ മനോഹാരിതയ്ക്കും.
Hello,
Beautiful love story. I like it very much.
—
With Love
Kannan
Hi,
Thank you for the wonderful comment. It’s a lot to me.
With love,
Smitha.
താങ്ക്യൂ പ്രിയം വദേ…പിന്നെ റിക്വസ്റ്റ് ഇതേ പേരിൽ ആണോ ഇട്ടിരുന്നത്? എങ്കിൽ ഇപ്പോൾത്തന്നെ അക്സെപ്റ്റ് ചെയ്തേക്കാം.
പ്രിയ സുന്ദരി ,
കാത്തിരുന്ന് ഒടുവിൽ കഥ എത്തി …
അസുരന് സമർപ്പിക്കാവുന്നതിൽ ഏറ്റവും നല്ല സ്റ്റോറി , മറ്റൊന്നും പറയാനില്ല
സുന്ദരിയുടെ എഴുത്തുകൾ അത്ര മനോഹരമാണെന്ന് പറയേണ്ട കാര്യം ഇല്ലല്ലോ …
ആ തൂലികയിൽ നിന്നും അടുത്ത കഥ ഏതാണെന്നു അറിയാൻ മാത്രം കാത്തിരിക്കുന്നു ..സ്നേഹത്തോടെ -രാജാ
പ്രിയ രാജാ…
കഥയിലൂടെയും കമന്ററിലൂടെയും ഞാൻ അസുരനെ മനസ്സിലാക്കിയിട്ടുണ്ട്. നല്ല ഒരു മനസ്സിന്റെ ഉടമയാണ്. ചിലരെ ഭൂമിയുടെ ഏത് ഉത്തരായനത്തിലായാലും ക്രിസ്റ്റൽ ക്ലിയർ പോലെ മനസ്സിലാക്കാൻ സാധിക്കും. എതിർക്കുമ്പോൾ പോലും മാന്യത കൈവിടാത്ത ആ സുഹൃത്തിനു ഒരു സമർപ്പണം ഞാൻ നേരത്തെ വെച്ചിരുന്നു.
താങ്കളുടെ കമന്റ് ഒത്തിരി ഇഷ്ടമായി എനിക്ക് രാജാ.
സ്നേഹത്തോടെ,
സ്മിത.
ചേച്ചി ഈസ് ദിസ് എ mediocre സ്റ്റോറി.ഇട്സ് സിംപ്ലി ഔട്ട്‍സ്റ്റാന്റിംഗ്.കണ്ടപ്പോഴേ വായിച്ചു.കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു.പ്രണയത്തിന്റെ തീവ്രത എനിക്ക് ഫീൽ ചെയ്തു.ഓരോ വരിയിലും മനുഷ്യമനസ്സിനെ പിടിച്ചുകുലുക്കുന്ന ആ മാന്ത്രികത, ആ ഭാഷയുടെ ഭംഗി. ഇതൊക്കെ എനിക്ക് തീണ്ടാപ്പാട് അകലെയാണ്.തിരിച്ചു വരവ് ഗംഭീരം.ഓരോ വരിയും പിടിച്ചിരുത്തി വായിപ്പിക്കുന്ന മനോഹാരിത അതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.കൂടാതെ ഒരു അഭ്യർത്ഥനയുള്ളത് എന്റെ രണ്ട് മൂന്ന് പോസ്റ്റ് വന്നിരുന്നു.താങ്കളുടെ വിലയേറിയ പ്രതികരണം അറിയിച്ചു അനുൻഗ്രഹികണം.
താങ്ക്യൂ ആൽബിച്ചായാ…
പിന്നെ അവസാനം പോസ്റ്റ് ചെയ്ത കഥയൊഴികെ ഞാൻ ബാക്കിയൊക്കെ വായിച്ചിരുന്നു. നല്ല അഭിപ്രായം തോന്നുകയും ചെയ്തിരുന്നു. അതിന്റെ കമന്റ് കഥയുടെ ഭാഗത്ത് നേരിട്ട് ഇടനെ അറിയിക്കാം. പിന്നെ ഇതൊരു പതിവ് കഥ പോലെ ആണ് തുടങ്ങിയത്. അത് ഇഷ്ടമായതിൽ, ഇമോഷണൽ എലമെൻറ്റ് അനുഭവിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
സ്നേഹപൂർവ്വം,
സ്മിത.
ചേച്ചി,കഥകൾ കണ്ടു എന്നറിഞ്ഞതിൽ സന്തോഷം.വീണ്ടും പഴയപോലെ സ്നേഹവും സപ്പോർട്ട് ഉം പ്രതീക്ഷിക്കുന്നു.അടുത്ത കഥ എന്നു വരും
പ്രിയങ്കരിയായ സ്മിത,
പിന്നെയും കഥ കണ്ടതിലുള്ള അടക്കാനാവാത്ത സന്തോഷം കൊണ്ടാണ് ഒരു പ്രണയത്തിന്റെ കാറ്റുവീശുന്നെങ്കിലും കാലത്തു തന്നെ ഒറ്റയടിക്ക് ചഥ വിഴുങ്ങിയത്. നമ്മടെ അസുരനാണ് കാറിൽ വന്ന് സോഫിയയുടെ ഹൃദയത്തിൽ ചേക്കേറിയത് എന്നാദ്യമേ തോന്നിയിരുന്നു.
രാജമല്ലി പൂത്തുലഞ്ഞതു പോലെയുള്ള ഭാഷയെപ്പറ്റി ഒന്നും പറയുന്നില്ല! അടുത്ത ഭാഗം ഉടനേ കാണുമല്ലോ.
അപ്പോൾ തിരിച്ചു വരവിന് ഒരു നമസ്കാരം കൂടി.
സ്വന്തം
ഋഷി
എനിക്ക് ഋഷിയോടുള്ള സ്നേഹ ബഹുമാനങ്ങൾ ഈ സൈറ്റിൽ ഏതാണ്ട് എല്ലാവർക്കും അറിയാം. അത്ര ഇഷ്ടമാണ് ഋഷിയുടെ എഴുത്തിനോട്. ഇടയ്ക്ക് പല തവണ വായനാ സഞ്ചാരം നടത്തിയിട്ടുണ്ട് താങ്കൾ സൃഷ്ടിച്ച, സൃഷ്ടിക്കുന്ന കഥാ പ്രപഞ്ചത്തിലേക്ക്.
അങ്ങനെ ഒരാൾ എന്നെക്കുറിച്ച് ഇങ്ങനെ പറയുമ്പോൾ ഹൃദയം നിറഞ്ഞുതുളുമ്പുന്ന വികാരവായ്പ്പുണ്ടാകും. അതിന്റെ നിറവിലാണ് ഈ വാക്കുകൾ കുറിക്കുന്നത്.
അടുത്ത കഥ, ശുദ്ധമായ ഒരു ഈറോട്ടിക്സ് നാൾക്കകം അയക്കും. തറവാട്ടിലേക്ക് എപ്പോഴായാലും മടങ്ങാതെ പറ്റില്ലല്ലോ.
നന്ദി, സ്നേഹം…
സ്മിത.
ദേവി അടങ്ങാത്ത ആരാധന ആണ് എനിക്ക് നിന്നോട്, നിന്റെ തൂലികയിൽ നിന്നും ഒഴികിയിറങ്ങുന്ന ഈ വാക്കുകളോട്, പ്രണയം ആണ് നിന്റെ തൂലികയാൽ വെളിച്ചം കാണുന്ന ഓരോ കഥകളോടും……..
കാത്തിരിക്കുകയായിരുന്നു മഹാറാണിയുടെ മടങ്ങിവരവ് കാണാൻ, കണ്ടു ആസ്വദിച്ചു, ഒരുപാട് ഇഷ്ടപ്പെട്ടു. സ്മിതമ്മേ കയ്യിലെ മാന്ത്രിക ദണ്ഡ് വീണ്ടും ഉപയോഗിച്ചു അല്ലെ. 11 പേജുകൾ എങ്ങിനെയാ ഇത്ര പെട്ടന്ന് തീർന്നത് എന്ന് ആലോചിക്കുകയാണ് ഞാൻ. ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ പ്രണയം ഒഴുകുന്ന പ്രണയനദിയെ. കാത്തിരിക്കുന്നു സ്മിതമ്മേ വരും ഭാഗങ്ങൾക്കായി….
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ആരാധന പോലെയുള്ള വലിയ വാക്കുകൾ ഒന്നും വേണ്ട കേട്ടോ സൈറ്റിലെ ഇപ്പോഴത്തെ സെൻസേഷണൽ എഴുത്തുകാരാ…ജസ്റ്റ് നല്ല ഫ്രണ്ട് ഒക്കെ ആയാൽ അതിൽപ്പരം സന്തോഷം വേറെ ഇല്ല. കഥ ഇഷ്ടമായതിൽ അതിയായ സന്തോഷം.
എവിടെയോ ഏതോ ചിഞ്ഞ് നാറുന്നു എന്ത് പറ്റി കടുത്ത വിരഗദുക്കം ഉള്ളത് പോലെ
എഴുതിയിരിക്കുന്ന പോലെ വിരഹദുഃഖമുണ്ടോ എനിക്ക്? ആവോ അറിയില്ല. എപ്പോഴും ഹാപ്പി ആണെന്നാണ് എന്നെക്കുറിച്ചുള്ള എന്റെ കണ്ടുപിടുത്തം. താങ്ക്യൂ…
ചേച്ചി കണ്ടു. ബാക്കി വായിച്ചിട്ടു പറയാം
ഓക്കേ…ആൽബിച്ചായാ…
ഫസ്റ്റ് ???? ഇത്രും കളം എവിടയിരുന്നു ഇടക്കെങ്കിലും ഒന് തിരിഞ്ഞ് നോക്കാമായിുന്നു. ബാക്കി പൊങ്കാല വായിച്ചിട്ട്
ഒഴിവാക്കാനാവാത്ത യാത്രകൾ , തിരക്കുകൾ. കുടുംബ സമാഗമങ്ങൾ…അങ്ങനെ സമയം കഴിഞ്ഞു പോയതറിഞ്ഞില്ല…അതൊക്കെയാണ് കാരണം.
സ്മിതയുടെ തിരിച്ചു വരവ് ❤️
സ്മിതക്ക് ഒരു റിക്വസ്റ്റ് അയച്ചിട്ട് അക്സപ്റ് ചെയ്തില്ലല്ലോ.
താങ്ക്യൂ പ്രിയം വദേ…പിന്നെ റിക്വസ്റ്റ് ഇതേ പേരിൽ ആണോ ഇട്ടിരുന്നത്? എങ്കിൽ ഇപ്പോൾത്തന്നെ അക്സെപ്റ്റ് ചെയ്തേക്കാം.
Reply
Akshay Dev (ഒരു താടിക്കാരൻ)
ok…