പ്രണയമന്താരം 4 [പ്രണയത്തിന്റെ രാജകുമാരൻ] 385

 

ഞാൻ പറഞ്ഞിട്ട് ആണോ പൊട്ടു തൊട്ടേ

 

ആണെന്ന് കുട്ടിക്കൊ.. അവൾ ചിരിച്ചു

 

സത്യം… അവൻ തിരക്കി..

 

 

നീ ഒന്ന് പോയെ. എന്തൊക്കെ അറിയണം ചെക്കന്… അവൾ ചിരിച്ചു എന്നിട്ട് ശ്രദ്ദ മാറ്റി

 

കൃഷ്ണ വെളിയിലേക്ക് നോക്കി ചിരിച്ചു

 

 

അങ്ങനെ ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഉച്ചയോടെ അവർ തൃശൂർ എത്തി. ഫോൺ വിളിച്ച ആൾ പറഞ്ഞ സ്റ്റലത്ത് വെയിറ്റു ചെയ്തു അവർ..

 

 

ആളു ഇപ്പോൾ വരും.. ഒന്ന് ഫോൺ ചെയ്തു നോക്ക് ടീച്ചറെ നമ്മൾ വന്നിട്ട് കുറച്ചു ആയി സമയം…

 

ടാ ഇപ്പോൾ വരും നീ ഒന്ന് സമാധാനീക്കു കൃഷ്ണ.. അതു പറഞ്ഞപ്പൊൾ അവൾ ചിരിച്ചു ഒരു കള്ള ചിരി..

 

എന്തോ കൃഷ്ണക്കു ഒരു ആദി പോലെ ആരാണ് ടീച്ചറെ തെരക്കി വരുന്നതു, അത്രയ്ക്ക് സ്പെഷ്യൽ ആര് ആണ്.. കല്യാണി അമ്മ പറഞ്ഞതു വെച്ച് അമ്മ അല്ലാത്ത ആരും ടീച്ചർക്കു ഇല്ല പിന്നെ ഉള്ളത് ആതിര ടീച്ചർ ആണ് ഇതു ആര് ആയിരിക്കും.. അവൻ നഖം കടിച്ചു അവിടെ നിന്ന്….

 

 

അവിടെ ഒരു ഓട്ടോയുടെ സൗണ്ട് കേട്ടു കൃഷ്ണയും, തുളസിയും തിരിഞ്ഞതു…

 

അതിൽ നിന്നും  60 അടുപ്പിച്ചു പ്രായം ചെന്ന ഒരു അമ്മ ഇറങ്ങി. അവരെ കണ്ടു തുളസി ചിരിച്ചു.. അമ്മേ എന്നു വിളിച്ചു കെട്ടിപിടിച്ചു.. ആ അമ്മ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അവർ എന്താക്കയോ സംസാരിച്ചു. കൃഷ്ണയുടെ മുഖത്തു ഒരു ചിരി തെളിഞ്ഞു അതു വേറെ ഒന്നും കൊണ്ട് അല്ല സ്പെഷ്യൽ ആണ് എന്ന് പറഞ്ഞത് ഒരു അമ്മ ആണ് എന്നുള്ള സമാധാനം..

10 Comments

Add a Comment
  1. അടിപൊളി സ്റ്റോറി but പേജ്കു റഞ്ഞുപോയി…എന്തായാലും next പാർട്ടിനായി witg

  2. നന്നായിട്ടുണ്ട് bro…❤️❤️

  3. നല്ലെഴുത്ത് ❤

    പക്ഷെ പേജ് കുറഞ്ഞു പോയി ☹️

  4. Waiting for the next part

  5. Page കൂട്ടി എഴുതു ഉവ്വേ ??. പെട്ടന്ന് തീർന്നു പോയി..
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ???

  6. ?കറുമ്പൻ ?

    കൃഷ്ണതുളസി എന്ന് പേര് വെക്കായിരുന്നു ??????❤??????

  7. Bro sathyam parayalo kadha okke kollam nice aanu bro but page kuravayathukondu oru thrill miss aakunna pole. Sherikkum oru page il kollendathu 4 page thonnikkunnu ivide nalla theme thanne bro time eduthu kadha neetti ezhuthan sremikku bro avarude samsaravum sthalathinepattiyum frbdsinepattiyum avarude jeevithathile comediesum special mommentsum ellam onnu add cheyyumbo thanne kadha nalla lengthum aakum vaayikkan rasavum kaanum ente opinion njn paranjunne ollu bro??

Leave a Reply

Your email address will not be published. Required fields are marked *