അക്കു കറക്റ്റ് ടൈമിൽ തന്നെ കോളേജിൽ എത്തിച്ചു. പാർക്കിങ്ങിൽ വണ്ടി വച്ച് ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു.
നിനക്ക് എന്ന് മുതലാ അക്കു അവൾ പെങ്ങൾ ആയത്
അക്കു : ഞാൻ സീൻ വഷളാക്കണ്ട എന്ന് വച്ച് പറഞ്ഞത് അല്ലെ
നന്ദു : നീ എന്നാലും അവളെ തെറി വിളിക്കണ്ട ആയിരുന്നു
പിന്നെ റോഡിന് വട്ടം വണ്ടി കൊണ്ട് വച്ച അവളെ ഞാൻ കെട്ടിപ്പിച് ഉമ്മ വയ്ക്കണോ ? എന്തോ ഭാഗ്യം കൊണ്ടാ ഇല്ലെങ്കിൽ മൂന്നുപേരും കുടി ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നെന്നെ
നന്ദു : തെറ്റ് അവളുടെ ഭാഗത്താ എന്നാലും അവൾ ഒരു പെണ്ണ് അല്ലെ ?
ഓ ഞാൻ അറിഞ്ഞില്ല എന്തായാലും പറഞ്ഞത് നന്നായി. അവന്റെ ചോദ്യം ഇഷ്ടമാകാതെ ഞാൻ പറഞ്ഞു.
അക്കു : ഏതായാലും അടിപൊളി ആയിട്ടുണ്ട് ഫസ്റ്റ് തവണ കണ്ടപ്പോൾ അവളെ നീ കയറി പിടിച്ചു. ദാ ഇപ്പോൾ അവളെ നടുറോട്ടിൽ വച്ച് തെറിയും വിളിച്ചു. കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ശത്രുക്കൾ ആയിരുന്നു എന്ന് തോന്നുന്നു.
അവൻ പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നി.
ഞങ്ങൾ ഓരോന്ന് സംസാരിച്ചു ക്ലാസ്സിൽ കയറി.
ഫസ്റ്റ് രണ്ട് പീരീഡ് മാത്‍സ് ആയിരുന്നു സർ എല്ലാവരെയും നല്ലരീതിയിൽ ഉറക്കി.
അമ്മ കഴിഞ്ഞാൽ കുട്ടികളെ നന്നായിട്ട് ഉറക്കാൻ പറ്റുന്നത് ടീച്ചർമാർ ആണ്.
അമ്മക്കുവരെ ഒരേ സമയം ഒരു കുട്ടിയെ ഉറക്കാൻ പറ്റു എന്നാൽ ടീച്ചർക്ക് ഒരേ സമയം ഒരു ക്ലാസ്സിലിനെ മൊത്തം ഉറക്കാൻ കഴിയും.
ഈ ആറുബോറൻ ക്ലാസ്സ് കേൾക്കാൻ ആണല്ലോ അക്കു രാവിലെ പെടപ്പിച്ചു കൊണ്ട് വന്നത്.
ഓരോ നിമിഷവും ഓരോ യുഗം പോലെ ആണ് തോന്നുന്നുത്.
ഞാൻ വാച്ചിൽ നോക്കി. കോപ്പ് സമയം പോകുന്നില്ലലോ.
അക്കു അവിടെ കിടന്ന് ഉറക്കമായി.
അങ്ങനെ ഒരുപാട് കാത്തിരിപ്പിന്ന് ശേഷം ഇന്റർവെൽ ആയി.
ബാക്കി ലെസ്സൺസ് നാളെ എടുകാം എന്ന് പറഞ്ഞു സർ പോയി.
വേണമെന്നില്ല എന്ന് ആയിരുന്നു എല്ലാവരുടെയും മുഖത്തെ ഭാവം.
ഞങ്ങൾ നേരെ ക്യാന്റീനിലേക്ക് വിട്ട്. നല്ല ചൂട് പരിപ്പുവടയും ചായയും കുടിച്ചു.
ഞാൻ അപ്പോളും ചുറ്റുമുള്ള ടേബിളിൽ ഒരു മുഖത്തിന് വേണ്ടി അനേഷിക്കുകയായിരുന്നു
ഭാഗ്യം അവൾ ഇവിടെ ഇല്ല !
അക്കു : ഡാ നീ ആരെയാ നോക്കുന്നത് ?
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????