ആ പൂത്തന ഉണ്ടോ എന്ന് നോക്കിയതാ
നന്ദു : ആര് കാവ്യയോ
ഹാ അവൾ തന്നെ
അക്കു : നിനക്ക് എന്താ അവളെ പേടി ഉള്ള പോലെ
എനിക്കോ പേടിയോ എന്തിന് ?
അക്കു : എല്ലാ നീ നോക്കുന്നത് കണ്ടപ്പോൾ പറഞ്ഞതാ
എന്നെ പേടിപ്പിക്കാൻ ഒന്നും അവൾ ആയിട്ടില്ല.
അവരോട് അത് പറയുമ്പോളും അവളുടെ മുഖം കണ്ടാൽ എന്റെ വായിൽ നിന്നും വാക്കുകൾ ഒന്നും പുറത്ത് വരില്ലെന്ന സത്യം ഞാൻ മനസിലാക്കിയിരുന്നു.
ഇന്റർവെൽ കഴിഞ്ഞപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറി.
രണ്ട് പീരീഡ് എന്തൊക്കെയോ ടീച്ചർമാർ വന്ന് ഏതൊക്കെയോ ക്ലാസ്സ് എടുത്ത് പോയി.
ഇന്റർവെൽ ആയപ്പോൾ ഞങ്ങൾ ക്യാന്റീനിൽ ഫുഡ് കഴിക്കാൻ പോയി.
ഞങ്ങൾ ഫുഡ് കഴിച്ച് ക്യാമ്പസ് മൊത്തം ചുറ്റിയടിച്ചു.
ഞങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് SFK യുടെ പിള്ളേർ അവിടെ നിന്ന് സംസാരിക്കുന്നത് കണ്ടത്.
അക്കു അവന്മാരുടെ അടുത്ത് സംസാരിക്കാൻ നിന്നു.
എനിക്കും നന്ദുവിനും അതിൽ വലിയ താല്പര്യം ഇല്ലാത്തതിനാൽ ഞങ്ങൾ മാറിനിന്നു വായിൽ നോക്കാൻ തുടങ്ങി.
നന്ദു : കോളേജ് എന്തായാലും കൊള്ളാം നല്ല ശാന്തമായ അന്തരീഷം തരക്കേടിലാത ടീച്ചേർസ് പിന്നെ അടിപൊളി പെൺപിള്ളേർ ഏതായാലും നാല് കൊല്ലം നില്കാനുള്ളത് ഒക്കെ ഉണ്ട്
അത് ശരിയാ.
അക്കു നമ്മളെ പോസ്റ്റ് ആകാൻ ഉള്ള പരിപാടിയാ നമുക്ക് ചലിച്ചാലോ?
നന്ദു : അത് ശരിയാ ഇത് ഇപ്പോൾ തീരും എന്ന് തോന്നുന്നില്ല.
ഡാ അക്കു ഞങ്ങൾ ചലിക്കുകയാ
അത് പറഞ്ഞു ഞാനും നന്ദുവും നടന്നു.
അക്കു : ഡാ ഹരി
എന്താടാ ഞാൻ നടന്നു കൊണ്ടിരിക്കലെ തിരിഞ്ഞ് അക്കുവിനോട് ചോദിച്ചു.
അക്കു : ഞാനും വരുന്നു.
ഹാ വായോ എന്ന് പറഞ്ഞു തിരിഞ്ഞു നടന്നതും ഓപ്പോസിറ്റ് വന്ന പെണ്കുട്ടിയുമായി കൂട്ടി ഇടിച്ചതും ഒരുമിച്ചായിരുന്നു.
അവളുടെ കൈയിൽ ഉള്ള പുസ്തകം താഴെ വീണു.
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????