ഞാൻ ചുറ്റും ഉള്ള പിള്ളേരെ നോക്കി
അവരുടെ ഒക്കെ മുഖത്ത് അവള്ക്ക് ഇത് വേണം എന്ന ഭാവം ആയിരുന്നു.
പക്ഷേ എനിക്ക് അതിൽ സന്തോഷം ഉണ്ടായിരുന്നില്ല.
പെണ്ണിന്റെ മേത്തു കൈ വച്ച് അല്ല ആണുങ്ങൾ ആണത്തം കാണിക്കേണ്ടത് എന്നാണ് എന്റെ പക്ഷം.
പക്ഷേ അവളുടെ വായിൽ നിന്നും വന്ന വാക്കുകൾ ആണ് എന്നെ കൊണ്ടത് ചെയിപ്പിച്ചത്.
(അമ്മയെ പറഞ്ഞാൽ നമ്മൾ ആൺപിള്ളേർ വെറുതെ ഇരിക്കില്ലലോ)
ഞാൻ സൈഡിലേക്ക് നോക്കി നന്ദുവും അക്കുവും ഇവിടെ ഇപ്പോ എന്താ ഉണ്ടായേ എന്ന മട്ടിലാണ്
ഞാൻ അവിടെ നിന്നും ഗ്രൗണ്ടിലേക്ക് നടന്നു
അവന്മാരും എന്റെ കൂടെ വന്നു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ക്ലാസ്സിൽ എത്തിയ കാവ്യ ഡെസ്കിൽ തലവച്ചുരിന്നു.
അവളുടെ വരവും മുഖത്തെ പാടും കണ്ടപ്പോൾ എവിടന്നാണോ അടി വാങ്ങിച്ചുള്ള വരവാണ് എന്ന് ക്ലാസ്സിലെ പിള്ളേർക്ക് മനസിലായെങ്കിലും അത് ചോദിക്കാൻ ഉള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല.
ഡി ഞാൻ ഇനി ഇവിടെ നിന്നാൽ ശരിയാകില്ല എന്ന് ഗീതയുടെ അടുത്ത് പറഞ്ഞ് അവൾ ബാഗും എടുത്ത് ഇറങ്ങി.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ഗ്രൗണ്ടിലെ തണൽ മരത്തിന്റെ തറയിൽ ഞാൻ ഇരുന്ന് സിഗരറ്റ് കത്തിച്ചു.
അവന്മാർ വന്ന് എന്റെ സൈഡിൽ ആയി ഇരുന്നു. ഞാൻ അവളെ തല്ലിയതിനെ പറ്റി ഒന്നും അവർ ചോദിച്ചില്ല.
ഞാൻ അവളെ എന്തിനാണ് തല്ലിയത് എന്ന് അവർക്ക് നന്നായിട്ട് അറിയാം.
ഞാൻ ഒരു നാല് പഫ് എടുത്ത് കഴിഞ്ഞപ്പോൾ സിഗരറ്റ് നന്ദുവിന് കൊടുത്തു.
അക്കു സിഗരറ്റ് വലിക്കില്ല പക്ഷേ കള്ള് കുടിക്കും.
കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ ക്ലാസ്സിൽ പോയി ഞങ്ങൾ ബെൽ അടിച്ചു കുറെ കഴിഞ്ഞാണ് ക്ലാസ്സിൽ എത്തിയത്.
ഞങ്ങൾ തിരിച്ചു ക്ലാസ്സിൽ ചെന്നപ്പോൾ ക്ലാസ്സിൽ പിള്ളേർ ഒന്നും ഉണ്ടായിരുന്നില്ല.
അക്കു : ഇവർ ഒക്കെ എവിടെ പോയി
ഇനി ക്ലാസ്സ് വിട്ടോ
അക്കു : ക്ലാസ്സ് വിട്ടിട്ടില്ല എല്ലാവരുടെയും ബാഗ് അവിടെ തന്നെ ഉണ്ട്
പിന്നെ ഇവർ എവിടെ പോയി
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????