നന്ദു : ടാ പൊട്ടന്മാരെ ഉച്ചക്ക് ശേഷം ലാബ് ആണ് അവർ അവിടെ ആയിരിക്കും.
അക്കു : ലാബോ അത് എന്ത് പരിപാടിയാ
നന്ദു : ടാ ക്ലാസ്സിൽ നമ്മൾ തിയറി ആണ് പഠിക്കുന്നത് ലാബിൽ അത് പ്രാക്ടിക്കൽ ആയി ചെയ്യും
എഞ്ചിനീയറിംഗ് ലാബ് എന്നൊരു പരിപാടിഉണ്ടന്ന് എനിക്കും അക്കുവിനും ഒരു പുതിയ അറിവായിരുന്നു .
ഞങ്ങൾ അങ്ങനെ ലാബ് അനേഷിച്ചു നടന്നു.
ഞങ്ങളുടെ ബ്രാഞ്ചിന് തന്നെ ഒരുപാട് ലാബ് ഉണ്ടന്ന് ഞങ്ങൾക്ക് മനസിലായി.
അവസാനം ലാബ് കണ്ടുപിടിച്ചു ഞങ്ങൾ കയറി. ലേറ്റ് അതിന് കുറെ ചീത്ത പറഞ്ഞെങ്കിലും സാർ ഞങ്ങളെ ലാബിൽ കയറ്റി.
സാധരണ ബോറൻ ക്ലാസ്സ് പോലെ ആയിരുന്നില്ല ലാബ്.
അവിടെ സാറുമാരുടെ വെറുപ്പിക്കൽ അധികം ഉണ്ടായിരുന്നില്ല.
പോരാത്തതിന് പ്രാക്ടിക്കൽ ആയി കാര്യങ്ങൾ ചെയുനതിന്നാൽ ഞങ്ങൾക്കും നല്ല ഇന്ട്രെസ്റ്റ് ഉണ്ടായിരുന്നു.
ലാബിന്റെ പീരീഡിൽ സമയം പോയാത് ലോങ്ങ് ബെൽ മുഴങ്ങിയപ്പോൾ ആണ് ഞങ്ങൾ അറിയുന്നത്.
ഞങ്ങൾക്ക് എന്തായാലും ലാബ് എന്ന പരിപാടി വളരെ ഇഷ്ടപെട്ടു.
പക്ഷേ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ലാബ് ആണ് ഏറ്റവും വലിയ പണി എന്ന് മനസിലാകുന്നത്.
( എഞ്ചിനീയറിംഗ്, പോളിടെക്‌നിക് ഒക്കെ പഠിച്ചവർക്ക് മനസിലാകും. )
ഞങ്ങൾ പാർക്കിങ്ങിൽ നിന്നും വണ്ടി എടുത്ത് വീട്ടിലേക്ക് പൊന്നു.
എന്നെ വീട്ടിലാക്കി വേഗം റെഡി ആയി നില്കാൻ പറഞ്ഞു അവർപോയി.
ഞങ്ങളുടെ വീടുകൾ തമ്മിൽ അധിക ദൂരം ഇല്ല വണ്ടിക്ക് പോയാൽ മാക്സിമം പത്ത് മിനിറ്റ്.
വീട്ടിലേക്ക് കയറി ചെന്നപ്പോൾ അച്ഛനും ചേച്ചിയും ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്നു.
ചേച്ചിയുടെ അടുത്ത് ഒരു പെൺകുട്ടി ഇരുന്ന് സംസാരിക്കുന്നും ഉണ്ട്. അവൾ തിരിഞ്ഞ് ഇരിക്കുന്നതിനാൽ എനിക്ക് മുഖം കാണാൻ പറ്റിയില്ല.
ഞാൻ വരുന്നത് കണ്ട ചേച്ചി
ഹാ വന്നോ മുതലാളി
അത് കേട്ടപ്പോൾ ആ പെൺകുട്ടി എന്നെ തിരിഞ്ഞു നോക്കി
ആതിര….
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????