ആതിര ചേച്ചിയുടെ അനിയത്തി ആണ്. ഞാനും അവളെ അനിയത്തിയെ പോലെ ആണ് കാണുന്നത്.
ഞങ്ങൾ തമ്മിൽ നല്ല കമ്പനിയാണ്.
അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു ചെയറിൽ ഇരുന്ന്.
” ആ ”
അടി കൊണ്ട വേദനയിൽ ഒച്ച എടുത്തു. അവൾ കൈ കൊണ്ട് തല ഉഴിഞ്ഞു എന്നിട്ട് എന്നെ ഇടിക്കാൻ തുടങ്ങി.
വന്നപ്പോളേക്കും തുടങ്ങിയോ രണ്ടും
ചേച്ചിയുടെ ശബ്‌ദം ഉയർന്നപോൾ അവൾ അടി നിർത്തി.
നീ എപ്പോൾ എത്തി
ഉച്ചക്ക് വന്നു.
അങ്കിളും ആന്റിയും വന്നില്ല ?
ഇല്ല ഞാൻ മാത്രം ആണ് വന്നത്.
ടാ അവൾ ഇനി ഇവിടെ ആണ് നില്കുന്നത്.
ചേച്ചി പറഞ്ഞത് മനസിലാകാത്തത് കൊണ്ട് ഞാൻ ചേച്ചിയെ നോക്കി.
എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായി ചേച്ചി തുടർന്നു.
ഇവൾക്ക് ഇവിടെ അടുത്തുള്ള കോളേജിൽ ആണ് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയിരിക്കുന്നത്.
വീട്ടിൽ നിന്ന് പോയി വരുന്നത് ബുദ്ധിമുട്ട് ആയത്കൊണ്ട് ഇവിടെ ആണ് നില്കുന്നത്.
ദൈവമേ ഇനി എല്ലാദിവസവും ഇതിനെ സഹിക്കണോ?
“ആ ”
ഇത്തവണ നിലവിളി വന്നത് എന്റെ അടുത്ത് നിന്നും ആണ് ഞാൻ പറഞ്ഞത് ഇഷ്ടപെടാതെ അവൾ എന്റെ കാലിൽ ചവിട്ടിയപ്പോൾ ഉണ്ടായ നിലവിളി ആണ്.
എന്താടാ
ഞാൻ സൗണ്ട് ഉണ്ടാക്കിയപ്പോൾ ചേച്ചി ചോദിച്ചു.
ഒന്നുമില്ല ഇല്ല എന്ന് മറുപടി പറഞ്ഞു ഞാൻ ആതിരയെ നോക്കി.
ഞാൻ ചായ കുടിച് ഡ്രെസ്സ് മാറി വന്നപ്പോളേക്കും അവന്മാർ വന്നിരുന്നു.
ഞങ്ങൾ നേരെ ഗ്രൗണ്ടിലേക്ക് വിട്ടു.
കളി കഴിഞ്ഞ് ഗ്രൗണ്ടിൽ ഇരുന്ന് സിഗരറ്റ് വലിച്ചുകൊണ്ടിരികുമ്പോൾ ആണ് ശ്യാമേട്ടൻ കോളേജിലെ കാര്യങ്ങൾ ചോദിക്കുന്നത്.
ശ്യാമേട്ടൻ ക്ലബ്ബിന്റെ പ്രസിഡന്റ് ആണ്. പുള്ളി എല്ലാവരോടും നല്ല കമ്പനി ആണ്.
ശ്യാമേട്ടൻ : ടാ ഏതൊക്കെ ഉണ്ട് കോളേജിലെ വിശേഷം ?
അതിന് മറുപടി പറഞ്ഞത് നന്ദു ആണ്
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????