അവൻ കോളേജിൽ ഇന്ന് നടന്ന കാര്യങ്ങൾ വളളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.
ശ്യാമേട്ടൻ : ടാ ഹരി നീ അവളെ തലേണ്ടായിരുന്നു.
അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു
പിന്നെ അമ്മക്ക് പറഞ്ഞാൽ ഞാൻ കേട്ട് നിൽക്കണോ ?
ശ്യാമേട്ടൻ : നീ ചൂടാക്കാൻ പറഞ്ഞതല്ലെ.
ഒരു ആണിനെ തല്ലുന്നത് പോലെ അല്ലെ പെണ്ണിനെ തല്ലുന്നത് വകുപ്പ് സ്ത്രീ പീഡനം ആണ്.
അത് കേട്ടപ്പോൾ ഞങ്ങൾ മൂന്ന് പേരും ഞെട്ടി
ശ്യാമേട്ടൻ : അവൾ എങ്ങാനും കേസ് കൊടുത്താൽ പോലീസ്, കോടതി, വനിതാ കമ്മീഷൻ പണി ആണ് മോനെ
ഇത് എന്ത് കോപ്പ് ആണ് അവൾ എന്നെ അടിച്ചപ്പോൾ ഒരു പ്രശ്നവും ഇല്ലാ. ഞാൻ അടിച്ചപ്പോൾ ആണ് പ്രശ്നം.
നമ്മൾ ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലെ. നമ്മളെ എന്താ തവിട് കൊടുത്തു വാങ്ങിച്ചതാണോ
ശ്യാമേട്ടൻ : എവിടേയും പെണ്ണിന്റെ വാക്കിനാണ് വില അവൾ പറയുന്നതേ ബാക്കി ഉള്ളവർ വിശ്വസിക്കൂ.നീ ഈ പ്രശ്നം പെട്ടെന്ന് സോൾവ് ആക്കിക്കോ
അത് പറഞ്ഞ് പുള്ളി പോയി. ഒപ്പം എന്റെ സമാധാനവും.
വീട്ടിൽ എത്തിയിട്ടും എന്റെ ചിന്തയിൽ ശ്യാമേട്ടൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.
ഇനി പ്രശ്നം ആക്കുമോ?
ശ്യാമേട്ടൻ പറഞ്ഞത് ശരിയാണ് വകുപ്പ് സ്ത്രീ പീഡനം ആണ്. അവളുടെ സ്വഭാവം വച്ച് അവൾ ഏതായാലും കേസ് കൊടുക്കും.
എവിടെ ഒക്കെയോ പോയി എത്രയൊക്കെയോ തല്ല് ഉണ്ടാക്കിയിരിക്കുന്നു അപ്പോൾ ഒന്നും ഇല്ലാത്ത ടെൻഷൻ ഇപ്പോൾ.
കേസ് ഉണ്ടാകുന്നതിനേക്കാൾ അച്ഛനും ചേച്ചിയും എന്ത് വിചാരിക്കും എന്ന് ആയിരുന്നു എന്റെ ടെൻഷൻ.
എല്ലാ കാര്യത്തിനും അച്ഛൻ എനിക്ക് സപ്പോർട്ട് ആയിരുന്നു.
പക്ഷേ ഈ കേസിൽ അച്ഛൻ എന്നെ സപ്പോർട്ട് ചെയ്യില്ല എന്ന് എനിക്ക് നന്നായി അറിയാം.
ആതു (ആതിര ) വന്ന് രാത്രി ഫുഡ് കഴിക്കാൻ വിളിച്ചപ്പോൾ ഞാൻ യാന്ത്രികമായി താഴേക്ക് പോയി.
ഡാ നിനക്ക് വല്ല പ്രശ്നമുണ്ടോ?
ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന എന്റെ അടുത്ത് അച്ഛൻ ചോദിച്ചു.
എന്താ
ചിന്തയിൽ നിന്ന് ബോധത്തിലേക്ക് ഞാൻ ചോദിച്ചു.
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????