നിനക്ക് വല്ല പ്രോബ്ലം ഉണ്ടോ എന്ന്?
ഏയ് ഇല്ല. അച്ഛൻ അതെന്താ അങ്ങനെ ചോദിച്ചേ
നിന്റെ മുഖം കണ്ടപ്പോൾ ചോദിച്ചെന്നേയുള്ളു.
ഏയ് അങ്ങനൊന്നുമില്ല. അച്ഛന് തോന്നിയതായിരിക്കും.
അത് പറഞ്ഞ് ഞാൻഭക്ഷണം കഴിക്കാൻ തുടങ്ങി.
മം എന്ന് അച്ഛൻ അതിനു വെറുതെ മൂളി. പുള്ളി അത് വിശ്വസിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.
ഒന്നുമില്ലെങ്കിലും എന്നെ ചെറുപ്പം തൊട്ട് കാണാൻ തുടങ്ങിയത് അല്ലേ. എന്റെ മുഖം മാറിയാൽ മനസ്സിലാക്കാതെ ഇരിക്കുമോ.
ഞാൻ വേഗം ഫുഡ് കഴിച് റൂമിൽ പോയി കിടന്നു.
അഞ്ജുവിനെ വിളിച്ച് അവളുടെ അഭിപ്രായം ചോദിക്കാം
ഞാൻ ഫോൺ എടുത്ത് അഞ്ജുവിനെ വിളിച്ചു. ഒരു മൂന്ന് ഫുൾ റിംഗ് കഴിഞ്ഞപ്പോൾ അവൾ ഫോൺ എടുത്തു.
ഏതാടാ
ഡി ഞാൻ ഒരു പ്രശ്നത്തിലാ എന്ത് ചെയ്യണം എന്ന് അറിയില്ല അതാ വിളിച്ചതാ.
എന്താ പ്രശ്നം ?
ഞാൻ ഒരാളെ തല്ലി.
അത് ഒരു പുതിയ കാര്യം അല്ലല്ലോ. അതിൽ എന്താ പ്രശ്നം.
ഞാൻ തല്ലിയത് ഒരു പെൺകുട്ടിയെ ആണ്.
ആരെ ?
കാവ്യയെ……..
? നീ എന്തിനാ അവളെ തല്ലിയത് ?
ഞാൻ ഉണ്ടായ കാര്യം മൊത്തം അവളുടെ അടുത്ത് പറഞ്ഞു.
നീ ചെയ്തതിൽ തെറ്റ് ഒന്നും ഇല്ല. ആ അടി അവൾ ചോദിച്ചു വാങ്ങിയതാണ്.
അവളുടെ വാക്കുകൾ എനിക്ക് കുറച്ചു സമാധാനം തന്നു.
ഡി അത് എല്ലാ അവൾ ഒരു പെണ്ണ് അല്ലെ കേസ് കൊടുത്താൽ വകുപ്പ് സ്ത്രീ പീഡനം ആണ്.
ശ്യാമേട്ടൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അവളോട് പറഞ്ഞു.
അവൾ കുറേനേരം ഒന്നും പറഞ്ഞില്ല
ഡി നീ ലൈനിൽ ഉണ്ടോ ?
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????