ഹാ ഞാൻ ആലോചിക്കുക ആയിരുന്നു.
ഞാൻ ഇനി എന്ത് ചെയ്യണം എന്നാ നിന്റെ അഭിപ്രായം. എനിക്ക് ആലോചിട്ട് ടെൻഷൻ ആകുന്നു.
ടാ നിനക്ക് ഇത് കേസ് ആകുന്നത് പേടിയുണ്ടോ
ഇല്ല
അവളെ തല്ലിയത് ആവശ്യം ഇല്ലാത്ത കാര്യത്തിന് ആണെന്ന് തോന്നുണ്ടോ
ഇല്ല
പിന്നെ എന്തിനാ കോപ്പേ നീ ടെൻഷൻ അടിക്കുന്നത്. നിന്റെ ഭാഗം ആണ് ഈ കാര്യത്തിൽ ശരി.
പിന്നെ ഇത് കേസ് അയാൽ അവളുടെ സ്വഭാവം അറിയുന്ന പിള്ളേർ നിന്നെയെ സപ്പോർട്ട് ചെയ്യു.
അവൾ പറഞ്ഞത് ശരിയാണ് കോളേജിലെ പിള്ളേർ ഒന്നും കാവ്യയെ സപ്പോർട്ട് ചെയ്യാൻ സാധ്യത ഇല്ല.
ഡി ഇത് ഒന്നും എനിക്ക് വലിയ പ്രശ്നം അല്ല. അച്ഛനും ചേച്ചിയും ഒക്കെ ആണ് എന്റെ പ്രശ്നം.
ടാ വേറെ ഒരു കാര്യത്തിലും നിന്റെ അച്ഛൻ നിന്നെ സപ്പോർട്ട് ചെയ്തില്ലെങ്കിലും ഇതിൽ ചെയ്യും കാരണം നിന്റെ അമ്മയെ പറഞ്ഞപ്പോൾ ആണ് നീ അവളെ അടിച്ചത്.
നിന്റെ അച്ഛൻ എന്തായാലും അത് മനസിലാക്കാൻ പറ്റും.
ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ അത് ശരിയാണ്.
കുറച്ച് നേരം കൂടി സംസാരിച്ചശേഷം അവൾ ഫോൺ വച്ചു.
അവളുമായുള്ള സംസാരം എന്റെ ടെൻഷൻ മുഴുവൻ ഇല്ലാതാക്കി.
ഞാൻ ബെഡിലേക്ക് കിടന്നു.
ഞങ്ങൾ പാർക്കിങ്ങിൽ നിന്ന് ക്ലാസ്സിലേക്ക് നടന്നു.
അപ്പോൾ ആണ് വൈശാഖ് ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നത്.
അക്കു : എന്താ വൈശാഖ് വല്ല പ്രശ്നം ഉണ്ടോ
വൈശാഖ് : എന്ത് പ്രശ്നം ഞാൻ നമ്മുടെ ഹീറോ കാണാൻ വന്നത് അല്ലെ.
നന്ദു : ഹീറോയോ അതാരാ
വൈശാഖ് അതിന് മറുപടി എന്നോണം എന്നെ നോക്കി.
ഞനോ….. !
വൈശാഖ് : പിന്നല്ലാതെ അവളുടെ കൊമ്പ് ഓടിച്ചിലെ ഇന്നലെ. ഇപ്പോ ഹരി ആണ് കോളേജിലെ ഹീറോ
ഞാൻ അവളെ തല്ലിയത് കോളേജ് മൊത്തം ഫ്ലാഷ് ആയിട്ടുണ്ട്.
അതിന് മറുപടി ആയി ഞാൻ ഒന്ന് ചിരിച്ചു.
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????