❣️പ്രണയരാഗം❣️ 3 [Romantic idiot] 549

ഞാൻ അവളുടെ മാറിൽ ആണ് പിടിച്ചിരുന്നത്. ഞാൻ പെട്ടെന്ന് അവിടെ നിന്നും കൈ എടുത്തു.

സോറി എന്ന് പറയാൻ പോയപ്പോൾ ആണ് അവൾ തിരിഞ്ഞത് .

അവളുടെ മുഖം കണ്ട് പറയാൻ വന്ന സോറി തൊണ്ടയിൽ തന്നെ നിന്നു.

അവളുടെ പൂച്ച കണ്ണുകളും സ്റ്റൗബെറി പോലെ ചുവന്ന കവിളും ആലിപ്പഴം

പോലത്തെ ചുവന്നു തുടിച്ച ആധരങ്ങളും കണ്ട് ഞാൻ സതംഭിച്ചു നിന്നുപോയി.

ടപ്പേ എന്ന അടി ശബ്‌ദം ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.

ആ ശബ്‌ദം അവളുടെ കൈ എന്റെ കരണത് അടിച്ച ശബ്‌ദം ആയിരുന്നു അത്.

ഞാൻ വലത്തെ കൈ കൊണ്ട് അവൾ അടിച്ച ഭാഗം പൊത്തി നിന്നു.

നുണ പറയരുതല്ലോ നല്ല രസികൻ അടി കണ്ണിൽ നിന്നും പൊന്നീച്ച പറന്നു.

എന്നിട്ട് എനിക്കൊന്നും അമ്മയും പെങ്ങള്മാരും ഇല്ല എന്ന സ്ഥിരം ക്ലിഷേ ഡയലോഗും.

ചേച്ചി ഇത് ഒക്കെ മുൻപിൽ നിന്നും കാണുന്നുണ്ടങ്കിലും പാവത്തിന് തിരക്ക് കാരണം എന്റെ അടുത്തേക്ക് വരാൻ പറ്റുന്നില്ല.

അവളുടെ അടിയും ഡയലോഗും കേട്ടപ്പോൾ ബാക്കി ഉള്ളവർക്ക് ഞാൻ അവളോട്‌ മോശമായി പെരുമാറി എന്ന് വിചാരിച്ചു.

പിന്നെ പറയണ്ടല്ലോ എനിക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് കേൾക്കാതെ അവർ അടിതുടങ്ങി.

ആ കൂട്ടത്തിൽ നേരത്തെ ഞാൻ അവളുടെ അടുത്ത് നിന്നും ഓടിച്ച ആ ചെക്കനും ഉണ്ടായിരുന്നു.

അവർ എന്നെ ബസിൽ നിന്നും തല്ലി പുറത്താക്കി.

ചേച്ചിയും അപ്പോളേക്കും ബസിൽ നിന്നും ഇറങ്ങിയിരുന്നു.

ഡാ നീ എന്ത് ആലോചിച് നിൽകുവാ?

നന്ദുവിന്റെ വിളി എന്ന സ്വബോധത്തിലേക്ക് കൊണ്ട് വന്നു.

ഒന്നും ഇല്ലടാ എന്ന് പറഞ്ഞു അവൾ നിന്ന ഭാഗത്തേക്ക് നോക്കി.

അവളും ആ പയ്യനും അവിടെ നിന്നും പോയിരുന്നു.

ഞങ്ങൾ തിരിച്ചു അക്കുവിന്റെ അടുത്തേക്ക് നടന്നു.

അക്കു അപ്പോളും അജ്മലിനോടും വിശാലിനോടും സംസാരിക്കുക ആയിരുന്നു.

ഞങ്ങൾ അവരുടെ അടുത്ത് ചെയുന്നു. ഞാൻ വിശാലിനോട് ചോദിച്ചു.

സഖാവേ കുറച്ചുമുന്നേ ഒരു തന്നെ ഒരു പെണ്ണ് തള്ളിയിലെ അവൾ ഏതാ?

അവളുടെ പേര് കാവ്യ എന്ന. തേർഡ് ഇയർ ഇലക്ട്രോണിക് ആണ്.

നന്ദു :ഓ അപ്പോ നമ്മുടെ സീനിയർ ആണ്.

The Author

Romantic idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്

79 Comments

Add a Comment
  1. അടുത്ത പാർട്ട്‌

  2. ഇതിൻ്റെ ബാക്കി?????

Leave a Reply

Your email address will not be published. Required fields are marked *