വിശാൽ : പൊന്നു ബ്രോ അവൾക്കൊന്നും തല വച്ച് കൊടുക്കല്ലേ.
ഒടുക്കത്തെ അഹങ്കാരം ആണ്. ആരെയും പേടിയില്ലാത്ത സ്വഭാവവും. ഇപ്പോൾ നിങ്ങൾ കണ്ടതല്ലേ.
ഞാൻ അവൾക്കു നേരത്തെ തലവച്ചു കൊടുത്തു എന്ന് ഇവൻ അറിയില്ലലോ?
ഞാൻ ചുമ്മാ ചോദിച്ചതാ സഖാവേ.അടിച്ചത് കണ്ടപ്പോൾ അറിയാൻ ചോദിച്ചതാ?
അവൾ ഒരു ജാതി സാധനം ആണ് ബ്രോ. അവളെ ഇവിടത്തെ പല ടീച്ചര്മാര്ക്ക് വരെ പേടിയാ.
എപ്പോൾ എന്താ ചെയുന്നത് പറയാൻ പറ്റില്ല.
ഞങ്ങൾ അവരുമായി കുറച്ച് നേരം കൂടി സംസാരിച്ചു ക്ലാസ്സിലേക്ക് നടന്നു.
അക്കു : എന്താണ് മോനെ ആ പെണ്ണ് ആയിട്ട്.
നീ വെറുതെ ചോദിച്ചത് എല്ലാ എന്ന് എനിക്ക് മനസിലായി.
നന്ദു : മോനെ അവളെ പ്രേമിക്കാൻ ആണെകിൽ റിസ്ക് ആണ്.
ഞാൻ : ഡാ അത് അവൾ ആടാ
അക്കു : എവൾ?
ഞാൻ : എന്നെ അന്ന് ബസിൽ വച്ച് തല്ലിയിലെ. ഞാൻ അരിശത്തോടെ പറഞ്ഞു.
നന്ദു : ഏത് നീ ബസിൽ വച്ച് കയറി പിടിച്ച പെണ്ണോ?
ഞാൻ നന്ദുവിനെ ദഹിപ്പിക്കുന്ന മട്ടിൽ നോക്കി
നന്ദു : എല്ലാ നീ ബസിൽ വീഴാൻ പോയപ്പോൾ പിടിച്ച പെണ്ണ് ആണോന്ന ഞാൻ ഉദ്ദേശിച്ചത്.
ഞാൻ : അതെ അവൾ തന്നെ.
അക്കു : പറഞ്ഞു കേട്ടത് വച്ച് അവൾ സീൻ ആണല്ലോ
നന്ദു : നീ എന്തായാലും തലവച്ചത് നല്ല ഐറ്റത്തിന്റെ അടുത്താ
അക്കു : ഡാ അത് അവിടെ കഴിഞ്ഞ്. ഇനി നീ അതിന്റെ പേരിൽ വേറെ പ്രശ്നത്തിന് ഒന്നും പോകണ്ടാ.
ഞാൻ : നോകാം. ഞാൻ ആയിട്ട് ഒരു പ്രശ്നത്തിന് പോകില്ല.
അത് പറയുബോളും അവൾക്ക് ഇട്ട് ഒരു പണി കൊടുക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.
ഞങ്ങൾ ഫസ്റ്റ് ഇയർ ഇലക്ട്രോണിക് ക്ലാസ്സ് കണ്ടു പിടിച്ചു ക്ലാസ്സിൽ കയറി.
ഏകദേശം മുപ്പതോളം പെണ്ണുങ്ങളും ഇരുപതോളം ആണ്ണുങ്ങളും ഉണ്ട് ക്ലാസ്സിൽ.
ഞങ്ങൾ ക്ലാസ്സിൽ ബാക്ക് ബഞ്ചിൽ സ്ഥാനം ഉറപ്പിച്ചു.
ക്ലാസ്സിൽ ഉള്ളവരിൽ ഏറ്റവും മുതിർന്നവർ ഞങ്ങൾ തന്നെയാ.
ഞങ്ങൾ ക്ലാസ്സിൽ ഉള്ള പിള്ളേരെ കുറച്ച് പേരെ പരിചപ്പെട്ടു അപ്പോളേക്കും ടീച്ചർ വന്നു.
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????