സെൽഫ് ഇൻട്രൊഡക്ഷനും കാര്യങ്ങലും ആയി ക്ലാസ്സ് പോയി.
ഫസ്റ്റ് ഡേയ് ആയത് കൊണ്ട് കോളേജിലെ പരിപാടികൾ ഉച്ചയോടെ തീർന്നു.
ഞങ്ങൾ വിശന്നത് കൊണ്ട് ക്യാന്റീനിൽ ഫുഡ് അടിക്കാൻ പോയി.
ഫുഡ് അടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഓപ്പോസിറ്റ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന പെണ്ണിനെ ഞാൻ കാണുന്നത്.
കാവ്യ !
ഞാൻ പതിയെ അക്കുവിനെയും നന്ദുവിനെയും വിളിച്ച് അവളെ കാണിച്ചു.
അക്കു : ഡാ നീ അന്ന് പറഞ്ഞപോലെ അല്ലാലോ ഇവൾ കാണാൻ അടിപൊളി ആണല്ലോ.
അന്ന് തല്ല് കിട്ടിയത് പറഞ്ഞപ്പോൾ അവളെ കുറിച്ച് ഞാൻ അധികം വിവരിച്ചില്ല.
കരണം അടിച്ചു പൊളിച്ച പെണ്ണിന്റെ സൗന്ദര്യത്തെ പറ്റി വിവരിക്കാനുള്ള മഹാമനസ്കത ഒന്നും എനിക്കില്ല.
ഞങ്ങൾ ഫുഡ് കഴിച്ച് എഴുനേറ്റു.
ഞങ്ങൾ അവളെ കണ്ടങ്കിലും അവൾ എന്നെ കണ്ടില്ലായിരുന്നു.
ക്യാന്റീനിൽ നിന്ന് ഇറങ്ങിയ ഞങ്ങൾ പാർക്കിങ്ങിൽ പോയി വണ്ടി എടുത്ത് വീട്ടിലേക്ക് വിട്ടു.
എന്നെ വീട്ടിലാക്കി വൈകിട്ടു കളിക്കാൻ വിളിക്കാൻ വരാം എന്ന് പറഞ്ഞ് അവന്മാർ അവരുടെ വീട്ടിലേക്ക് വിട്ടു.
ഞാൻ വീട്ടിലേക്ക് കയറി ചെന്നു. ചേച്ചി ഹാളിൽ ഇരുന്ന് സീരിയൽ കാണുകയാണ്.
ചേച്ചിക്ക് പ്രാന്തുണ്ടോ ഇങ്ങനത്തെ ഉടായിപ്പ് പരിപാടി കാണാൻ.
ഇതിന് ഒക്കെ കണ്ട് കണ്ട് പലരും ഇതിന് ഇപ്പോൾ അഡിക്റ്റ് ആണ്.
നീ വലിക്കുന്ന സിഗരറ്റിന്റെ അത്രയും ഇല്ല ഇതിന്റെ അഡിഷണൽ.
ചേച്ചി അത് പറഞ്ഞപ്പോൾ എന്റെ വായ അടഞ്ഞു.
വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് കഴുത്തിൽ വച്ചു.
അച്ഛൻ എന്തെ ചേച്ചി? ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.
അച്ഛൻ കിടന്നു. നിനക്ക് ചോറ് എടുക്കട്ടേ
വേണ്ടാ ചേച്ചി ഞങ്ങൾ ക്യാന്റീനിൽ നിന്നും കഴിച്ചു.
നിനക്ക് ഇപ്പോൾ പുറത്ത് നിന്ന് കഴിക്കൽ കൂടുന്നുണ്ട്.
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????