അതിനു മറുപടിയായി ചിരിച്ചുകൊണ്ടു ഞാൻ റൂമിലേക്ക് പോയി
വയറു നിറച്ചു ഭക്ഷണം കഴിച്ചതുകൊണ്ട് ഞാൻ ചെറുതായിട്ട് മയങ്ങി.
കീ.. കീ…
ഏത് കോപ്പനാണ് കിടന്നു ഹോൺ അടിക്കുന്നത്.
ഞാൻ ജനൽ തുറന്നു നോക്കി.
ഹോ ഇവന്മാർ ആയിരുന്നോ
ഡാ എത്ര നേരം ആയി വിളിക്കുന്നു വേഗം വായോ
ദെ വരുന്നടാ. നീ കിടന്ന് തിരക്ക് പിടിക്കാതെ ഞാൻ നന്ദുവിനോട് പറഞ്ഞ് ഡ്രെസ്സ് മാറാനായി പോയി.
ഡ്രെസ്സ് മാറി ഞാൻ അവരുടെ അടുത്തേക്ക് പോയി.
ഡാ ചായ കുടിച്ചിട്ട് പോടാ
വേണ്ട ചേച്ചി ഇപ്പോൾ തന്നെ വൈകി
ഓ നീ കളക്ടർ ജോലിക്കലെ പോകുന്നത് കൃത്യ സമയത്ത് പോകാൻ.
ചേച്ചി പിന്നിൽ നിന്നും കളിയാക്കി. അത് മൈൻഡ് ചെയ്യാതെ അവന്മാരുടെ അടുത്തേക്ക് പോയി.
എത്ര നേരമായി മൈരേ വെയിറ്റ് ചെയ്യുന്നു
നന്ദു ചൂടാക്കാൻ തുടങ്ങി
നീ ഒന്ന് അടങ്ങു നന്ദു
എന്ന് പറഞ്ഞു വണ്ടിയിൽ കയറി. വിട്ടോ ഞാൻ അക്കുവിനോട് പറഞ്ഞു
അക്കു വണ്ടി നേരെ ഗ്രൗണ്ടിലേക്ക് വിട്ടു.
ഞങ്ങൾ എത്തിയപ്പോളേക്കും കളി തുടങ്ങിയിരുന്നു
ഞങ്ങൾ രണ്ടു ടീമിലായി കളിക്കാൻ കയറി.
പിന്നീട് പൊരിഞ്ഞ പോരാട്ടം ആയിരുന്നു.
അവസാനം ഇരുട്ട് കാരണം കണ്ണ് കാണാതെ ആയപ്പോൾ ആണ് കളി നിർത്തിയത്.
കളി കഴിഞ്ഞപ്പോൾ നന്നായി വിയർത്തിരുന്നു.
വിയർത്തു എന്ന് പറഞ്ഞാൽ പോരാ വിയർത്തു കുളിച്ചു. നനഞ്ഞ ഡ്രെസ്സ് ഇട്ട പോലെ ആയി എന്റെ അവസ്ഥ.
ഞാൻ വണ്ടിയിൽ കയറി പിന്നാലെ അവരും. ഞാൻ ഗ്രൗണ്ടിൽ നിന്നും വണ്ടി എടുത്തു .
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????