പ്രണയരതി 2 [കിരാതൻ’S] 365

റീത്തയുടെ വാക്കുകൾ കേട്ട ഞാൻ ആകെ സ്തംഭിച്ച് പോയി. ഇത്രക്കും ജീവിതത്തോട് പോരാടികൊണ്ട് ജീവിക്കുന്ന അവളോട് സത്യത്തിൽ വല്ലാത്ത ബഹുമാനം തോന്നി.

“…..റീത്തക്ക് ജോലികിട്ടി കഴിഞ്ഞിട്ട് ഈ ബില്ലിന്റെ പൈസ്സ തന്നാ മതി… കേട്ടോ… പക്ഷെ പലിശ വേണം കേട്ടോ…. നല്ല കഴുത്തറപ്പൻ പലിശ…..എന്താ സമ്മതമാണോ… ഹഹഹഹഹ…..”. ഞാൻ ചിരിച്ച് കൊണ്ടവളെ നോക്കി.

“….അത് കൊള്ളാവുന്ന ഡീൽ ആണല്ലോ….എങ്കിൽ എനിക്ക് ഒരു ചായ വാങ്ങി തരാത്തതെന്താണ് കുമാരാ……”.

“….പിന്നെന്താ….അടിയൻ വാങ്ങിട്ട് ഇപ്പോൾ വരാമേ….അതുവരെ ഇവിടെ അടങ്ങിയൊതുങ്ങി ഇരുന്നേക്കണമേ…….ഡോക്‌ടർ പ്രിത്യേകിച്ച് പറഞ്ഞിട്ടുണ്ട്……”.

“….അങ്ങനെ തന്നെയാകട്ടെ കുമാരാ….”. കുസൃതിയോടെ അവൾ പറഞ്ഞു.

ഞാൻ കാന്റീനിലേക്ക് നടന്നു. റീത്ത ഒരു കൊച്ച് കാന്താരിതന്നെ. പെട്ടെന്നടുക്കുന്നതും സെൻസോഫ് ഹ്യുമർ നന്നായുള്ളവളാണെന്ന് ഇത്രയും നേരത്തെ സംഭാഷണത്തിൽ നിന്ന് മനസ്സിലായി. സാബത്തിക സ്ഥിതി പരിമിതികൾക്കുള്ളിൽ നിന്ന് പഠിക്കാനായി മുൻകൈയെടുത്ത് പോരാടുന്ന ഇവളെ സത്യത്തിൽ സമ്മതിക്കുക തന്നെ വേണം. ഞാൻ എത്ര പെട്ടെന്നാണ് ഇവളായി അടുത്തത്.

ക്യാന്റിനിൽ നിന്ന് ഒരു ഫ്ലാസ്‌ക്കും ഗ്ളാസ്സും വാങ്ങി. അവിടെത്തെ ജീവനക്കാരൻ ഫ്ലാസ്‌ക്ക് നന്നായി കഴുകി ചായ നിറച്ച് തന്നു. അപ്പോഴാണ് ഇതുവരെ ഞാനും റീത്തയും ഇതുവരെ ഒന്നും കഴിച്ചിട്ടില്ലെന്ന സത്യം മനസ്സിൽ തേട്ടി വന്നത്. നല്ല ബീരിയാണിയുടെ മണം ആരെയും ആകർഷിക്കും വിധത്തിൽ അവിടെ തളം കെട്ടി നിന്നീരുന്നു. രണ്ടെണ്ണം പാഴ്സ്സൽ ചെയ്ത് ഞാൻ റീത്തയെ അഡ്മിറ്റ് ചെയ്ത മുറിയിലേക്ക് നടന്നു.

ഞാൻ ഉള്ളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അകത്ത് നിന്ന് ആരൊക്കെയോ സംസാരിക്കുന്നത് കേട്ടു. ഉള്ളിലേക്ക് ചെന്നപ്പോൾ റീത്ത അവളുടെ കൂട്ടുകാരി എന്ന് തോന്നിപ്പിക്കുന്ന അവളോട് കാര്യങ്ങൾ വിശദികരിക്കുകയാണ്. എന്നെ കണ്ടതും അവളുടെ കൂട്ടുകാരി എഴുന്നേറ്റ് നിന്നു. കറുത്ത പർദക്കുള്ളിൽ വെളുത്ത മുഖമുള്ള ഒരു ഉമ്മച്ചികുട്ടി.

“…..ആദി….ഇതെന്റെ കൂട്ടുകാരി…സഫ്ന…. ഞങ്ങൾ ഒരുമിച്ചാണ് പഠിക്കുന്നത്…..”.

“…..ഹായ് സഫ്ന….നൈസ് റ്റു മീറ്റ് യൂ…”.

ഞാൻ ഹസ്തദാനത്തിനായി കൈ നീട്ടി. അവൾ മടിച്ച് കൊണ്ട് കൈ തന്നു. മതാചാരം കാത്ത് സൂക്ഷിക്കുന്നതിനിലാകും അവളുടെ മടി എന്നെനിക്ക് പിന്നീട് സംസാരിക്കുന്നതിനിടയിൽ മനസ്സിലായി. ഞാൻ ഒരു അനിമേറ്ററാണെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു. സഫ്ന ഒരുപാട് കാർട്ടൂൺ കാണുന്ന ആളാണെന്നും കാണുന്നതിനെ ചൊല്ലി വീട്ടിൽ ഉമ്മയുടെ കയ്യിൽ നിന്ന് ശകാരമാണെന്നും അവൾ കുട്ടിത്തം നിറഞ്ഞ വാക്കുകളാൽ പറഞ്ഞു.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

57 Comments

Add a Comment
  1. Bro pls update next part? athrakum ishtapettupoyi❤

  2. ബാക്കി ഇടുമോ ?

  3. വീണ്ടും പ്രണയത്തിനായി കാത്തിരിക്കുന്നു

  4. കിരാതാ…
    ഇത്രനല കഥയെഴുതിയട്ട് ഭാക്കി എഴുതാതെ ഏത്
    മാളത്തിൽ പോയി ഒളിച്ചിരിക്കണെണ്….
    ബാക്കി എഴുത് പഹയാ….?

Leave a Reply

Your email address will not be published. Required fields are marked *