“…ഫിലിങ്ങ് ബെറ്റർ…. താങ്ക്സ്…..”.
കത്തി വെയ്ക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിൽ തമിഴരസ്സ് കത്തിക്കേറി. സംസാരത്തിൽ പുറകോട്ടാണെന്ന് സഫ്നയുടെ മറുപടികൾ കണ്ടപ്പോൾ മനസ്സിലായി. സംഗതി തമിഴരസ്സും അനിമേഷൻ ഫീൽഡിലേക്ക് വരുന്നത് മുൻബ് ബിസിനസ്സ് എക്സ്സിക്യുട്ടിവായി ജോലി നോക്കിരുന്നു. റീത്ത എം.ബി.എക്കാണ് പഠിക്കുന്നതും അറിഞ്ഞതിൽ പിന്നെ തമിഴരസ്സ് നിർത്താതെയുള്ള സംസാരത്തിന്റെ മൂർത്തിഭാവം പേറി.
“…റീത്ത….നിനക്കുള്ള ഫുഡ്ഡ് ആണിവിടെ ഇരിക്കുന്നത്…..ഇവന്റെ കത്തി വെയ്ക്കലിൽ അത് കഴിക്കാൻ മറക്കരുത്…….”.
“..അടാ…പാപി…..ഇവളും നേരമാച്ച് …..ശാപ്പിടാത്തക്ക് ഏതുമേ കൊടുക്കലല്ലയാ….”. ഇത് പറഞ്ഞ് തമിഴരസ്സ് ബിരിയാണി പൊതി എടുത്ത് തുറന്ന് റീത്തക്ക് കൊടുത്തു.
ഇതിനിടയിലാണ് നേഴ്സ് ബില്ലടക്കുന്ന കാര്യം പറഞ്ഞത്. ബില്ലുമായി ഞാൻ പുറത്തേക്ക് നടന്നു. പെട്ടെന്നാണ് പുറകിൽ നിന്ന് വിളി കേട്ടത്. തിരിഞ്ഞ് നോക്കിയപ്പോൾ സഫ്നയായിരുന്നു.
“..ആദി…ഒന്ന് നില്ക്കു…..ബില്ല് ഞാൻ കൊടുക്കാം കേട്ടോ….”. അവൾ അടുത്തെത്തി പറഞ്ഞു.
“..ഹേയ്….അത് വേണ്ട…..ഞാനും റീത്തയുമായി ഒരു ഡീലുണ്ട്….”.
“…ആ..റീത്ത പറഞ്ഞിരുന്നു…..എന്തായാലും ഞാൻ കൗണ്ടർ വരെ വരാം……”.
“..ഓ….അത് വരെ സംസാരിച്ച് നടക്കാല്ലോ…ബോറടി മാറ്റുകയും ചെയ്യാം….”.
“..അയ്യോ എനിക്ക് അങ്ങനെ ബോറടി ഒന്നും ഇല്ല കേട്ടോ ആദി…..”.
“…ഞാൻ സഫ്നയുടെ കാര്യമല്ല….എന്റെ കാര്യമാണ് പറഞ്ഞത്….. നിങ്ങൾ പരസ്പരം അറിയുന്ന കാര്യങ്ങൾ മാത്രമല്ലേ സംസാരിക്കൂ..എനിക്കതിട്ട അറിയുകയും ഇല്ലാ….ഹഹഹഹ…..”. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“…ഞാൻ വിചാരിച്ചു അധികമൊന്നും സംസാരിക്കാത്ത ആളാണെന്ന്…..”.
“…ഓഹോ…..ഞാനും സഫ്നയെ കുറിച്ച് അങ്ങിനെ തന്നെയാണ് വിചാരിച്ചത്…”.
“…എന്നിട്ട് ഇപ്പോഴോ….ആദി…”.
“..മാറി…..സഫ്ന….. പൂർണ്ണമായും മാറി…..”.
“…ആദിക്കറിയാല്ലോ…..ഞങ്ങളുടെ കസ്റ്റമിൽ അങ്ങനെ പരപുരുഷന്മാരായി ആരും സംസാരിക്കാറില്ല……പക്ഷെ ഞങ്ങളുടെ ഫാമിലി കുറച്ച് ഉയർന്ന ചിന്താഗതി ഉള്ളവരാ…..പക്ഷെ പുറത്തിറങ്ങിയാൽ സമൂഹം…..”. സഫ്ന പാതിയിൽ നിർത്തി.
Bro pls update next part? athrakum ishtapettupoyi❤
ബാക്കി ഇടുമോ ?
വീണ്ടും പ്രണയത്തിനായി കാത്തിരിക്കുന്നു
കിരാതാ…
ഇത്രനല കഥയെഴുതിയട്ട് ഭാക്കി എഴുതാതെ ഏത്
മാളത്തിൽ പോയി ഒളിച്ചിരിക്കണെണ്….
ബാക്കി എഴുത് പഹയാ….?