“……പെൺമക്കളുള്ള പേരന്റസിന് ഒരുപാട് ഈ സമൂഹത്തെ പേടിക്കേണ്ടതുണ്ട്……അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ….”.
“…ആ…അതും ശരിയാ…..എന്തായാലും റീത്തയെ വഴിയിൽ ഉപേക്ഷിച്ച് വരാത്തതിന് വളരെ നന്ദി ഉണ്ട്…..ആദി നിങ്ങൾ ഒരു മാന്യനാണ്….”.
“…..ഒഹോ …..കോമ്പ്ലിമെൻറ്സ് മാത്രമേ ഉള്ളൂ……വല്ല ബിരിയാണി വാങ്ങി തന്നാൽ ഈ പാവം കഴിക്കാമായിരുന്നു. കേട്ടോ….”.
“…ഞങ്ങടെ റീത്തകുട്ടിയെ രക്ഷിച്ച ആദിക്ക് എത്ര ബിരിയാണി വേണം……”.
“….നല്ല വിശപ്പുള്ളതിനാൽ ഒന്നൊന്നര ബിരിയാണി വേണം…സഫ്ന…..”.
പെട്ടെന്നുള്ള എന്റെ ഉത്തരം കേട്ട് സഫ്ന പൊട്ടിച്ചിരിച്ചു. ഞാനും ആ ചിരിയിൽ ചേർന്ന് ആ വരാന്തയിലൂടെ നടന്നു. കൗണ്ടറിൽ വലിയ തിരക്കില്ലാത്തതിനാൽ പെട്ടെന്ന് ബില്ലടച്ച് കിട്ടി.
“.. അപ്പൊ പോകല്ലേ….ഒന്നൊന്നര ബിരിയാണി കഴിക്കാൻ……”.
“..അയ്യോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ സഫ്ന….എന്തായാലും നമുക്ക് മുറിയിൽ പോയിട്ട് പോകാം….തമിഴരസ്സിന് ഓഫിസിൽ പോകേണ്ടതുണ്ട്…..”.
“..ഓക്കേ..എസ് യൂ വിഷ്…..അത് കഴിഞ്ഞിട്ട് കഴിക്കാൻ പോകാം…..എനിക്കും നല്ല വിശപ്പുണ്ട്…..”.
ഞാൻ ചിരിച്ചുകൊണ്ട് നടന്നു. നടക്കുബോഴൊക്കെ അവൾ റീത്തയെ പറ്റി തന്നെയായിരുന്നു പറഞ്ഞിരുന്നത്.തിരിച്ച് ഞങ്ങൾ മുറിയിലെത്തിയപ്പോൾ തമിഴരസ്സ് പോകാനായി തയ്യാറെടുക്കുകയായിരുന്നു.
“…മച്ചാ…എന്നുടെ ബൈക്ക് നീ വച്ചുക്കൊ……”. ചാവി എന്റെ കയ്യിൽ തന്ന് അവൻ ഞങ്ങളോട് യാത്ര പറഞ്ഞ് പുറത്തേക്ക് വേഗത്തിൽ നടന്നു.
“…തമിഴരസ്സിന് …ഓഫിസിൽ എത്താൻ വൈകുമെന്നാ തോന്നുന്നേ അല്ലെ……”.
“..ആ….കുറച്ച്…..പക്ഷെ വൈകിയാൽ അങ്ങനെ പ്രശ്നമൊന്നും ഇല്ല…..”.
“…അല്ലാ…ആദിക്ക് ഓഫിസിൽ ഒന്നും പോകേണ്ടേ…..”. റീത്ത ചോദിച്ചു.
“….ഞാൻ നാല് ദിവസ്സം ലീവ് പറഞ്ഞു…..കുറച്ച് ലീവ് ബാക്കിയുണ്ട്…..അതിങ്ങനെ ആർക്കെങ്കിലും ഉപകാരമാവട്ടെ…..ഹഹഹഹ….”.
“…കൊള്ളാം….എനിക്ക് പരിരക്ഷരായല്ലോ ……പിന്നെ കൊണ്ടുവന്ന ബിരിയാണി കൂട്ടുകാരൻ കഴിച്ചുട്ടോ….ആദി വല്ലതും കഴിച്ചായിരുന്നോ….”.
Bro pls update next part? athrakum ishtapettupoyi❤
ബാക്കി ഇടുമോ ?
വീണ്ടും പ്രണയത്തിനായി കാത്തിരിക്കുന്നു
കിരാതാ…
ഇത്രനല കഥയെഴുതിയട്ട് ഭാക്കി എഴുതാതെ ഏത്
മാളത്തിൽ പോയി ഒളിച്ചിരിക്കണെണ്….
ബാക്കി എഴുത് പഹയാ….?