“ഞാൻ വന്നിട്ട് പത്തിരുപതൊന്ന് കൊല്ലം ആയി. എന്തെ…”
“ഒന്നുമില്ല. ഞാൻ ഇപ്പൊ വന്നെ ഉള്ളൂ ഇവിടെ സവാള തീർന്നു വീട്ടിൽ അപ്പോ ഒരെണ്ണം വാങ്ങാൻ വന്നതാ.”
“അതിന് ഞാൻ നീ എപ്പൊ വന്നു എന്ന് ചോദിച്ചാ.”
“ഇല്ല” അതും പറഞ്ഞ് ഫസ്ന ആമിനയെ നോക്കി.
കൊളമാക്കല്ലെ എന്നുള്ള ഭാവത്തിൽ ആമിന അവളെ നോക്കി.
“നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് വീട്ടിൽ വന്ന് കോളേജിൽ നടക്കുന്ന ഒന്നും പറയരുതെന്ന്. നിനക്ക് എന്താടീ പറഞ്ഞാലും മനസ്സിലാവില്ല എന്നുണ്ടോ?”
അജു അൽപം കലിപ്പിലാണ് അത് പറഞ്ഞത്. അവൻറെ ഭാവം മാറുന്നത് ശ്രദിച്ച ആമിന ഉടനെ ഫസ്‌നയോട് അവിടന്ന് പോകാൻ ആംഗ്യം കാണിച്ചു. ഫസ്‌ന ഉടൻ തന്നെ അവിടന്ന് അജു കാണാതെ പോയി.
“നീ എന്താടാ ആ പാവം കൊച്ചിനെ ഇങ്ങനെ എപ്പോഴും വഴക്ക് പറയുന്നെ.”
“അവൾക്ക് അവൾടെ കാര്യം നോക്കിയാൽ പോരേ എന്തിനാ എന്റെ കാര്യങ്ങൾ ഇവിടെ വന്ന് വിളമ്പാൻ നിക്കണെ.”
അതും പറഞ്ഞ് അവൻ എണീറ്റ് കൈ കഴുകാൻ പോയി.
“പിന്നെ നിന്റെ കാര്യങ്ങൾ അവള് വേറെ ആരോടും അല്ലാലോ പറഞ്ഞത് എന്നോടല്ലെ. നിന്റെ കാര്യങ്ങൽ ഞങ്ങൾ അറിയരുതെന്നുണ്ടോ നിനക്ക്.”
അൽപം ദേഷ്യത്തിൽ ആമിന പറഞ്ഞു.
“ഞാൻ ഒന്നും പറഞ്ഞില്ല പോരേ… നിങ്ങളൊക്കെ എന്ത് വേണേലും അറിഞ്ഞൊളൂ.”
“നീ ഇങ്ങനെ എപ്പോഴും അവളെ വഴക്ക് പറയല്ലേ അവള് വാപ്പ ഇല്ലാത്ത കുട്ടി അല്ലേ.”
“അതുകൊണ്ട് മാത്രം ആണ് ഞാൻ അവളെ എപ്പോഴും വെറുതെ വിടുന്ന. അല്ലെങ്കിൽ എന്നെ ഞാൻ ഇവിടന്ന് ഓടിച്ചേനെ.”
“എന്നാൽ എനിക്ക് അതൊന്നു കാണണം എന്റെ വീട്ടിൽ വരുന്ന എന്റെ മരുമകളെ നീ ഇവിടന്നു ഓടിക്കുന്നത്”.
“ഉമ്മ എന്താ പറഞ്ഞെ… മരുമകളാ…”
“എന്തെ എന്റെ മരുമകൾ തന്നെയാ… ഞങ്ങൾക്കൊക്കെ ഭയങ്കര ഇഷ്ടമാണ് അവളെ. പിന്നെ നിന്റെ വാപ്പച്ചി പറഞ്ഞു സമയം ആകുമ്പോൾ പോയി ചോദിച്ചു തീരുമാനിക്കാം എന്ന്.”
“ഡ്സോ…..”
പെട്ടന്നാണ് ആമിനയുടെ മുന്നിൽ ഇരുന്ന പ്ലേറ്റ് പൊട്ടി ചിതറിയത്. അതിൽ പതിഞ്ഞ തന്റെ മകന്റെ കയ്യിൽ നിന്നും രക്തം വടിയുന്നതും കാണാം.
Nannayittundu adipol
♥️
ബ്രോ കഥ superayittund,സമയക്കുറവു മൂലമാണെന്ന് അറിയാം. എന്നാലും കുറച്ചു പേജ് കൂട്ടി എഴുതമായിരുന്നു. എന്തായാലും അടുത്ത പാർട്ട് പെട്ടന്ന് തരണേ ??
താങ്ക്സ് മച്ചാനെ… ഉടൻ തന്നെ തരാം…
വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം ????????എവടെ പോയിരിക്കുവായിരുന്നു ?????????
ഇതിപ്പപ്പോ ആകപ്പാടെ സങ്കട കടലാവുമോ??? അല്ലാതെ തന്നെ കരയിപ്പിക്കാൻ ഒരുപാട് കഥയുണ്ട് ഇനി നീ കൂടി ?????പിന്നെ ഓരോ പാർട്ടുകളാണ് അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പിനു കാരണം. അങ്ങനെ ഒരു പാട് ചോദ്യങ്ങൾ ഇപ്പൊ മനസ്സിൽ കേറിപറ്റിയിട്ടുണ്ട്. അതിനുള്ള ഉത്തരത്തിനായുള്ള കാത്തിരിപ്പ് തുടങി. ആ പിന്നെ മറക്കണ്ട എല്ലാ ആഴ്ചയിലും ഓരോ പാർട്ട് വീതം. അപ്പൊ കാണാം ഇടക്ക് ഞാൻ വരാം
സ്നേഹപൂർവ്വം
Shuhaib (shazz)
താങ്ക്സ് മച്ചാനെ… എന്നും ഇൗ സ്നേഹം ഞാൻ പ്രതീക്ഷക്കുന്നു…
♥️♥️♥️♥️
മുത്തേ വന്നല്ലോ മതി. വായിച്ചിട്ട് കാണാം
Mr മൈത്രേയൻ കഴിഞ്ഞ ഭാഗത്തിന് കമന്റ് ചെയ്തോ ennormmayilla ഇനി അതൊക്കെ എടുത്തുനോക്കുന്നതു ഒരു ചടങ്ങല്ലേ
ആാാ എന്തായാലും സംഭവം നന്നായി തോന്നുന്നു പിന്നെ ഫസ്‌നയെ തന്നെ നായിക ആക്കണം എന്നാണ് എന്റെ ഒരിത് പിന്നെ ഒക്കെ തന്റെ ഇഷ്ടം
തന്റെ പേര് എന്തായാലും പൊളി ആയിക്കുന്നു മൈത്രേയൻ തർക്കോവ്‌സ്‌ക്കി എന്തായാലും ആശംസകൾ
സ്നേഹത്തോടെ
അഹമ്മദ്
താങ്കളുടെ വാക്കുകൾക്ക് വളരെ സന്തോഷം. കാലം ആണല്ലോ എല്ലാം തീരുമാനിക്കുന്നത്. അതുപോലെ നമുക്ക് നോക്കാം ആരായിരിക്കും നായിക എന്ന്. തുടർന്നും പ്രതീക്ഷിക്കുന്നു….
സ്വന്തം
Mythreyan Tarkovsky
Super bro,
താങ്ക്സ് ♥️
ഈ നയന നേത്രങ്ങൾ എന്താണെന്ന് മനസിലായില്ല
മനോഹരമായ കണ്ണുകൾ…
പിന്നെ ഒരു ഗുമ്മിന് വേണ്ടി ചേർത്ത പ്രയോഗം മാത്രമാണ്.
അടിപൊളി, നല്ല സൂപ്പർ ആയിട്ടുണ്ട്. ലയ ആണോ? ഫസ്ന ആണോ ഹീറോയിൻ?
അതൊക്കെ കാലം തീരുമാനിക്കും. ♥️♥️
ഇപ്പോൾ ആണ് വായിച്ചത്.നല്ല അവതരണം. അഭിനന്ദനങ്ങൾ
താങ്കളിൽ നിന്നും ഇൗ വാക്കുകൾ കേട്ടതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. തുടർന്നും പ്രതീക്ഷിക്കുന്നു…
മോനെ മൈത്രേയ.. വായിച്ചിട്ടു പറയാട്ടോ… നാളെ
ഏട്ടന്റെ വാക്കുകൾക്കായി കാത്തിരിക്കുന്നു…
പ്രണയം ചിലപ്പോള്‍ നമ്മുടെ എല്ലാം താളം തന്നെ തെറ്റിക്കാം അതുകൊണ്ട് അധികം സെന്റിഇട്ട് ആളെ വടിയാക്കന്‍ പാടില്ല well nice story ചില കഥകള്‍ നമ്മെ ഒരുപാട് ചിന്തിച്ചു കൂട്ടും
നോക്കാം ബ്രോ… മനസ്സ് പറയുന്ന പോലെ ഞാൻ എഴുതുന്നു. അത് ഏത് തരം രീതിയാണെന്ന് എനിക്കറിയില്ല.. എന്നാലും മികച്ചതാക്കാൻ ശ്രമിക്കാം.
?hvy
താങ്ക്സ് ♥️
നല്ല കഥ….തുടരുക….പേജുകളുടെ എണ്ണം ശ്രദ്ധിച്ചാൽ നന്നായിരുന്നു….കുറച്ചു സ്പീഡ് ഫീൽ ചെയുന്നത് കൊണ്ടു വേഗം വായിച്ചു തീരും…. അതു കൊണ്ടാണ്… എന്തായാലും തുടരുക…
തെറ്റുകൾ തിരുത്താൻ ശ്രമിക്കാം. ♥️
കൊള്ളാം.. അടുത്തത് വേഗം പോസ്റ്റ് ചെയ്യാൻ നോക്കുക
താങ്ക്സ് ♥️
നല്ല ശൈലി, പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക, all the best
താങ്ക്സ് ♥️
മുത്തേ അടുത്ത ഭാഗം വരാൻ വൈകുന്നതിലും ശോകം ആണ് കൊറച്ചു പേജ് ഇതുപോലൊരു കഥ വായിക്കൽ…. എഴുതുന്ന ശൈലി എനിക്ക് ശെരിക്ക് ഇഷ്‌ടപ്പെട്ടു കഥയുടെ പോക്കും സ്പീഡും എല്ലാം ഒരു നല്ല ഫീൽ കിട്ടുന്ന രീതിയിൽ ആണ് ഒരു രീതിയിൽ കഥാകാരൻ എന്നനിലയിൽ താങ്കളുടെ വിജയമാണ് അത്. ഒരേ ഒരു പോരായ്മാ ഫീൽ ചെയ്തത് പേജിലാണ് തങ്ങളുടെ സമയക്കുറവ് മൂലമാകാം അത് എന്നാലും കഥയുടെ ഒഴുക്കിനെ അത് നല്ല രീതിയിൽ ബാധിക്കുന്നുണ്ട് അതിൽ ഒന്ന് ശ്രെധ കൊടുത്താൽ ഇതു വേറെ ലെവൽ ആകും !!!!!!!!!!!!!!!!!!!! All the best for next part
ബ്രോ ഞാൻ ഇത് പെട്ടന്ന് എഴുതിയതാണ്. അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രമിക്കാം. പിന്നെ താങ്കളുടെ അഭിപ്രായം അറിയിച്ചതിന് വളരെ സന്തോഷം.