പ്രണയത്തൂവൽ 2 [MT] 177

“നമ്മൾ അറിയാത്ത എന്തോ അവന്റെ ജീവിതത്തിൽ നടന്നിരിക്കുന്നു. അതിന്റെ ഉത്തരങ്ങൾ അവന് മാത്രമേ പറയാൻ കഴിയൂ. എന്റെ മോനെ എനിക്കറിയാം. അവൻ പറയും. അവന് നമ്മൾ കുറച്ച് സമയം കൊടുത്താൽ മതി.”

എല്ലാരും ശേരിയെന്ന മട്ടിൽ അഹമ്മദിനെ നോക്കി.

????????????????????

ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയ അജു അവന്റെ റൂമിൽ കയറി കതക് അടച്ച് അവന്റെ കട്ടിലിൽ കയറി കിടന്നു. കട്ടിലിനു അടുത്തുള്ള മേശയിൽ നിന്നു അവൻ വരച്ച ചിത്രം കയ്യിൽ എടുത്തു ആ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു. അവൻ പെട്ടന്ന് റിമോർട്ട് എടുത്തു അവന്റെ റൂമിലെ ഹോം തീയേറ്റർ ഓൺ ചെയ്തു.

അവൻ ഈ കുറച്ച് കാലയളവ് കൊണ്ട് കേൾക്കുന്ന സ്ഥിരം ഗാനം അതിലൂടെ അവന്റെ കാതുകളിലേക്ക് എത്തി.

“ഓമലാളെ നിന്നെയോർത്ത്

കാത്തിരിപ്പിൻ സൂചിമുനയിൽ…

മമകിനാക്കൾ കോർത്ത് കോർത്ത്

ഞാൻ നിനക്കൊരു മാല തീർത്തു…..

ഞാൻ നിനക്കൊരു മാല തീർത്തു…

ഓമലാളെ നിന്നെയോർത്ത്‌….”

അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ എപ്പോഴോ നിദ്രയിൽ ആണ്ടു.

????????????????????

രാത്രി ഭക്ഷണവും കഴിച്ച് ഒന്ന് ഫ്രഷ് ആയ ശേഷം ലയ തന്റെ സ്ഥിരം പരിപാടി ആയ ഡയറി എഴുത്തിലേക്ക് പോയി. അവളിന്ന് നടന്ന കാര്യങ്ങൽ ഒക്കെ അതിലേക്ക് പകർത്തി. ഒടുവിലായി ഈ വാജകങ്ങളും..

“ആയിരം രാത്രികളിലെൻ നിദ്രയിൽ വന്ന് മാഞ്ഞൊരാ  നയന നേത്രങ്ങൾ ഇന്നെൻ എതിരെ വന്നപ്പോൾ അറിയാതെ പിടഞ്ഞു പോയെൻ മനം. നിനക്കായി തോഴാ കാത്തിരിക്കാം എത്ര ജന്മമെങ്കിലും ഞാൻ നിൻ മറുപാതിയായി മാറീടുവാൻ….”

ഡയറി മടക്കി വച്ച ശേഷം ലയ തന്റെ തോഴനെ സ്വപ്നം കണ്ട് മയങ്ങാനായി കിടന്നു.

(തുടരും)

????????????????????

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.ഞാൻ നിങ്ങളെ മടുപ്പിക്കുന്നൂ എങ്കിൽ അത് തുറന്നു പറയാൻ മടിക്കരുത്. ഞാൻ തികച്ചും ഒരു തുടക്കക്കാരൻ തന്നെ ആണ്. എന്റെ തെറ്റുകളെ നിങ്ങൾ ചൂണ്ടി കാണിക്കു എന്നാലേ എനിക്ക് തിരുത്തി മികവുറ്റതാക്കാൻ കഴിയൂ.  ഞാൻ പാതിയിൽ നിർത്തി പോകില്ല. ഇത് ഞാൻ നിങ്ങൾക്ക് തരുന്ന വക്കാണ്. മൊയ്ദീൻ പറഞ്ഞ പോലെ വാക്കാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം.

സ്വന്തം

Mythreyan Tarkovsky [MT]

31 Comments

Add a Comment
  1. Nannayittundu adipol

    1. Mythreyan Tarkovsky

      ♥️

  2. ജിത്തു -ജിതിൻ

    ബ്രോ കഥ superayittund,സമയക്കുറവു മൂലമാണെന്ന് അറിയാം. എന്നാലും കുറച്ചു പേജ് കൂട്ടി എഴുതമായിരുന്നു. എന്തായാലും അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ ??

    1. Mythreyan Tarkovsky

      താങ്ക്സ് മച്ചാനെ… ഉടൻ തന്നെ തരാം…

  3. വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം ????????എവടെ പോയിരിക്കുവായിരുന്നു ?????????
    ഇതിപ്പപ്പോ ആകപ്പാടെ സങ്കട കടലാവുമോ??? അല്ലാതെ തന്നെ കരയിപ്പിക്കാൻ ഒരുപാട് കഥയുണ്ട് ഇനി നീ കൂടി ?????പിന്നെ ഓരോ പാർട്ടുകളാണ് അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പിനു കാരണം. അങ്ങനെ ഒരു പാട് ചോദ്യങ്ങൾ ഇപ്പൊ മനസ്സിൽ കേറിപറ്റിയിട്ടുണ്ട്. അതിനുള്ള ഉത്തരത്തിനായുള്ള കാത്തിരിപ്പ് തുടങി. ആ പിന്നെ മറക്കണ്ട എല്ലാ ആഴ്ചയിലും ഓരോ പാർട്ട്‌ വീതം. അപ്പൊ കാണാം ഇടക്ക് ഞാൻ വരാം

    സ്നേഹപൂർവ്വം

    Shuhaib (shazz)

    1. Mythreyan Tarkovsky

      താങ്ക്സ് മച്ചാനെ… എന്നും ഇൗ സ്നേഹം ഞാൻ പ്രതീക്ഷക്കുന്നു…
      ♥️♥️♥️♥️

  4. മുത്തേ വന്നല്ലോ മതി. വായിച്ചിട്ട് കാണാം

  5. Mr മൈത്രേയൻ കഴിഞ്ഞ ഭാഗത്തിന് കമന്റ്‌ ചെയ്തോ ennormmayilla ഇനി അതൊക്കെ എടുത്തുനോക്കുന്നതു ഒരു ചടങ്ങല്ലേ
    ആാാ എന്തായാലും സംഭവം നന്നായി തോന്നുന്നു പിന്നെ ഫസ്‌നയെ തന്നെ നായിക ആക്കണം എന്നാണ് എന്റെ ഒരിത് പിന്നെ ഒക്കെ തന്റെ ഇഷ്ടം
    തന്റെ പേര് എന്തായാലും പൊളി ആയിക്കുന്നു മൈത്രേയൻ തർക്കോവ്‌സ്‌ക്കി എന്തായാലും ആശംസകൾ
    സ്നേഹത്തോടെ
    അഹമ്മദ്

    1. Mythreyan Tarkovsky

      താങ്കളുടെ വാക്കുകൾക്ക് വളരെ സന്തോഷം. കാലം ആണല്ലോ എല്ലാം തീരുമാനിക്കുന്നത്. അതുപോലെ നമുക്ക് നോക്കാം ആരായിരിക്കും നായിക എന്ന്. തുടർന്നും പ്രതീക്ഷിക്കുന്നു….

      സ്വന്തം
      Mythreyan Tarkovsky

  6. Super bro,

    1. Mythreyan Tarkovsky

      താങ്ക്സ് ♥️

  7. ഈ നയന നേത്രങ്ങൾ എന്താണെന്ന് മനസിലായില്ല

    1. Mythreyan Tarkovsky

      മനോഹരമായ കണ്ണുകൾ…
      പിന്നെ ഒരു ഗുമ്മിന് വേണ്ടി ചേർത്ത പ്രയോഗം മാത്രമാണ്.

  8. അടിപൊളി, നല്ല സൂപ്പർ ആയിട്ടുണ്ട്. ലയ ആണോ? ഫസ്ന ആണോ ഹീറോയിൻ?

    1. Mythreyan Tarkovsky

      അതൊക്കെ കാലം തീരുമാനിക്കും. ♥️♥️

  9. ഇപ്പോൾ ആണ് വായിച്ചത്.നല്ല അവതരണം. അഭിനന്ദനങ്ങൾ

    1. Mythreyan Tarkovsky

      താങ്കളിൽ നിന്നും ഇൗ വാക്കുകൾ കേട്ടതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. തുടർന്നും പ്രതീക്ഷിക്കുന്നു…

  10. നന്ദൻ

    മോനെ മൈത്രേയ.. വായിച്ചിട്ടു പറയാട്ടോ… നാളെ

    1. Mythreyan Tarkovsky

      ഏട്ടന്റെ വാക്കുകൾക്കായി കാത്തിരിക്കുന്നു…

  11. പ്രണയം ചിലപ്പോള്‍ നമ്മുടെ എല്ലാം താളം തന്നെ തെറ്റിക്കാം അതുകൊണ്ട് അധികം സെന്റിഇട്ട് ആളെ വടിയാക്കന്‍ പാടില്ല well nice story ചില കഥകള്‍ നമ്മെ ഒരുപാട് ചിന്തിച്ചു കൂട്ടും

    1. Mythreyan Tarkovsky

      നോക്കാം ബ്രോ… മനസ്സ് പറയുന്ന പോലെ ഞാൻ എഴുതുന്നു. അത് ഏത് തരം രീതിയാണെന്ന് എനിക്കറിയില്ല.. എന്നാലും മികച്ചതാക്കാൻ ശ്രമിക്കാം.

    1. Mythreyan Tarkovsky

      താങ്ക്സ് ♥️

  12. ഏലിയൻ ബോയ്

    നല്ല കഥ….തുടരുക….പേജുകളുടെ എണ്ണം ശ്രദ്ധിച്ചാൽ നന്നായിരുന്നു….കുറച്ചു സ്പീഡ് ഫീൽ ചെയുന്നത് കൊണ്ടു വേഗം വായിച്ചു തീരും…. അതു കൊണ്ടാണ്… എന്തായാലും തുടരുക…

    1. Mythreyan Tarkovsky

      തെറ്റുകൾ തിരുത്താൻ ശ്രമിക്കാം. ♥️

  13. കൊള്ളാം.. അടുത്തത് വേഗം പോസ്റ്റ്‌ ചെയ്യാൻ നോക്കുക

    1. Mythreyan Tarkovsky

      താങ്ക്സ് ♥️

  14. നല്ല ശൈലി, പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക, all the best

    1. Mythreyan Tarkovsky

      താങ്ക്സ് ♥️

  15. മുത്തേ അടുത്ത ഭാഗം വരാൻ വൈകുന്നതിലും ശോകം ആണ് കൊറച്ചു പേജ് ഇതുപോലൊരു കഥ വായിക്കൽ…. എഴുതുന്ന ശൈലി എനിക്ക് ശെരിക്ക് ഇഷ്‌ടപ്പെട്ടു കഥയുടെ പോക്കും സ്പീഡും എല്ലാം ഒരു നല്ല ഫീൽ കിട്ടുന്ന രീതിയിൽ ആണ് ഒരു രീതിയിൽ കഥാകാരൻ എന്നനിലയിൽ താങ്കളുടെ വിജയമാണ് അത്. ഒരേ ഒരു പോരായ്മാ ഫീൽ ചെയ്തത് പേജിലാണ് തങ്ങളുടെ സമയക്കുറവ് മൂലമാകാം അത് എന്നാലും കഥയുടെ ഒഴുക്കിനെ അത് നല്ല രീതിയിൽ ബാധിക്കുന്നുണ്ട് അതിൽ ഒന്ന് ശ്രെധ കൊടുത്താൽ ഇതു വേറെ ലെവൽ ആകും !!!!!!!!!!!!!!!!!!!! All the best for next part

    1. Mythreyan Tarkovsky

      ബ്രോ ഞാൻ ഇത് പെട്ടന്ന് എഴുതിയതാണ്. അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രമിക്കാം. പിന്നെ താങ്കളുടെ അഭിപ്രായം അറിയിച്ചതിന് വളരെ സന്തോഷം.

Leave a Reply

Your email address will not be published. Required fields are marked *