അജു ഒന്ന് ചിരിച്ച് നിർത്തി…
“എന്തിനാ മിസ്സ് എന്നെ വിളിച്ചത്….”
“ താക്യൂ വെരി മച്ച് അജ്മൽ… താൻ അപ്പോ അവിടെ അവനെ ഒന്നും പറഞ്ഞില്ല എങ്കിൽ ചിലപ്പോൾ ഞാൻ ആ ക്ലാസ്സിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി പോയേനെ… തന്നെ ഞാൻ ആക്ഷേപിച്ചു എന്നിട്ടും താൻ എന്നോട് ആ ദേഷ്യം കാണിക്കാതെ എന്നെ സഹായിച്ചു… എനിക്ക് എന്ത് പറയണം എന്ന് അറിയില്ല… ഐയാം റിയലി സോറി അജ്മൽ.. ഫോർ ഹുമിലിയേറ്റിംഗ് യൂ… വാ നമുക്ക് ക്യാന്റീനിൽ പോയി അവിടെ ഇരുന്നു സംസാരിക്കാം…”
ലയ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു നിർത്തി….
“ മിസ്സ് പതുക്കെ.. പതുക്കെ… ഒരു മയത്തിലോക്കെ… മിസ്സ് ഒരു കാര്യം ഞാൻ പറയുന്നത് കേൾക്കണം… അവിടെ മിസ്സിന്റെ സ്ഥാനത്ത് ഏതൊരു പെണ്ണാണെങ്കിൽ പോലും ഞാൻ അങ്ങനെയേ ചെയ്യൂ… കാരണം ഒരു പെണ്ണിന്റെയും കണ്ണ് നിറയുന്നത് എനിക്ക് ഇഷ്ടമല്ല.. സോ ഞാൻ അതിൽ ഇടപെടും… പിന്നെ മിസ്സ് എന്നെ കരിവാരി തേക്കാൻ ശ്രമിച്ചത് ഞാൻ മൈൻഡ് പോലും ചെയ്യില്ല… കാരണം എന്നെ നിങ്ങൾക്ക് അത്രക്ക് അറിയാത്ത കൊണ്ടാ… ഇതിന്റെ പേരിൽ ക്യാന്റീനിൽ ഒന്നും പോകേണ്ട ആവശ്യമില്ല… സോ…. ഞാൻ ഇപ്പൊ ക്ലാസ്സിലേക്ക് പോകുന്നു…. ബൈ…. സീ യൂ….”
അതും പറഞ്ഞ് അവൻ അവിടെ നിന്നും പോയി… ലയ അവനെ തന്നെ നോക്കി അവിടെ തന്നെ നിന്നു… അവളുടെ മനസ്സിൽ അവനോടുള്ള ഇഷ്ടം കൂടിക്കൊണ്ടിരുന്നു…
(തുടരും)
??????????????????
ഒറ്റ ദിവംകൊണ്ട് ആണ് ഞാൻ ഈ ഭാഗം പൂർത്തിയാക്കിയത്. തെറ്റുകുറ്റങ്ങൾ വന്നാൽ ഞാൻ ക്ഷമ ചോദിക്കുന്നു. എഴുതാനായി ഒരവസരം പോലും കിട്ടുന്നില്ല.. അത്രമാത്രം തിരക്കുകൾ കൊണ്ട് നിറയുന്ന അവസ്ഥയാണ്. എല്ലാവരും എന്നോട് ക്ഷമിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക. അടുത്ത ഭാഗത്തിനായി ഞാൻ രണ്ടാഴ്ച സമയം നിങ്ങളോട് ചോദിക്കുന്നു. കഥ ഇനി മറ്റൊരു തലത്തിൽ സഞ്ചരിക്കാൻ പോകുന്നു… ലാഗുകൾ പരമാവതി ഒഴിവാക്കി… അജ്മലിന്റെ മറ്റൊരു പകർപ്പ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതാണ്… ഈ ഭാഗം ഇഷ്ടമായാൽ ഒരു ഹൃദയം മുകളിൽ തരുക… അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം.. തീർച്ച..
Mythreyan Tarkovsky
കംപ്ലീറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിന് നിക്കാതിരുന്നൂടെ
എവടെ
നിർത്തിയോ മുത്തേ
ബാക്കി ഉണ്ടാവില്ലേ മുത്തേ
മുത്തേ MT we’re are you man