“ ഒഹ് താഴെ നിന്നും സൗണ്ട് കേട്ടൂ… അപ്പോ മനസ്സിലായി എന്റെ ഹോം നേഴ്സ് എത്തിയെന്ന്… സോ സമയം കളയണ്ട എന്ന് കരുതി റെഡിയായി നിന്നു.”
“ കള്ളൻ… എല്ലാരും കൂടി എന്നെ ഹോം നേഴ്സ് ആക്കി അല്ലേ….”
“”എന്റെ രേഖമ്മ എനിക്കല്ലേ ഹോം നേഴ്സ് ആകുന്നെ… പിന്നെ എന്താ പ്രശ്നം.”
“മതി സോപ്പ് ഇട്ടത്.. സമയം ആയി പോയി ബാത്റൂമിൽ കേറ്.”
കുളിപ്പിക്കുന്ന സമയത്തും ഡ്രസ്സ് ഇടേക്കുമ്പോഴും ഒക്കെ രേഖ അവനോട് അവന്റെ ഉള്ളിലെ പ്രശ്നം തിരക്കിയെങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞു അവൻ ഒഴിവായി.
കൈ വയ്യാത്ത കൊണ്ട് അജു അവന്റെ വണ്ടി എടുത്തില്ല പകരം ജോബിടെ വണ്ടിയിലാണ് കോളേജിലേക്ക് പോയത്. പോകും വഴിയെല്ലാം അവൻ മീനൂനെ നോക്കിയെങ്കിലും വാതോരാതെ സംസാരിച്ചു വരുന്ന മീനു ഇന്ന് ഒരുവാക്ക് പോലും മിണ്ടുന്നില്ല. അവൻ ഒന്നും മിണ്ടാതെ ഇരുന്നു.
കോളേജ് എത്തിയതും സ്വന്തം ബുള്ളറ്റിൻ വരാത്ത അജുവിനെ കണ്ട് ഓരോരുത്തരും ഞെട്ടി. കാരണം എന്തൊക്കെ ആയാലും ബുള്ളറ്റ് ഇല്ലാതെ അജു കോളേജിൽ വരാറില്ല.
കോളേജിൽ കീറിയതും അവർ വണ്ടി സെക്യൂരിറ്റി റൂമിന് മുന്നിൽ നിർത്തി. അവരെ കണ്ടതും സെക്യൂരിറ്റി അനന്തൻ അവർടെ അടുത്തേക്ക് വന്നു… കയ്യിലെ കേട്ട് കണ്ടതും അനന്തൻ അതിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി.
“എന്ത് പറ്റി അജു. കയ്യിൽ കെട്ടൊക്കെ..”
“ അതിവിടെ ചിലര് ഗ്ലാസ്സ് പ്ലേറ്റിൽ കരാട്ടെ പരിശീലനം നടത്തിയതാണ് അനന്ദേട്ടാ…”
മീനുവാണ് അതിന് മറുപിയായി പറഞ്ഞത്. അത് തനിക്കിട്ട് ഒന്ന് താങ്ങിയതാണെന്ന് അജുവിനും മനസ്സിലായി.
“ഒന്നുമില്ല അനന്ദേട്ട ചെറിയൊരു മുറിവ് അത്രേ ഉള്ളൂ.”
“ എന്നാലും നോക്കണ്ടെ അജു.”
“ അത്രയ്ക്കൊന്നുമില്ല ഭായി.. എന്നാ പോട്ടെ ക്ലാസ്സിൽ കേറാൻ ടൈം ആയി…”
അതും പറഞ്ഞ് അവർ അവിടെ നിന്നും പാർക്കിംഗ് സ്ലോടിലേക്ക് പോയി.
ബൈക്ക് വച്ച് അവിടെ നിന്ന് ഇറങ്ങുമ്പോൾ അവരുടെ മുന്നിലായി ഒരു ബ്ലാക്ക് മേഴ്സെടെസ് ബെൻസ് വന്ന് നിന്നു. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും അജു ഒഴികെ ബാക്കി മൂന്നുപേരും ചിരിച്ചു. അജു അത് മൈൻഡ് ചെയ്യാതെ അവിടെ നിന്നും പോയി..
“ ഗുഡ് മോണിംഗ് ഗായ്‌സ്.”
കാറിൽ നിന്നിറങ്ങിയ സൂസൻ ജോർജ് അവരോടായി പറഞ്ഞു.
“ഗുഡ് മോണിംഗ് മിസ്സ്”
“അയാൾ എന്താ ഒരു റസ്പെക്ട് ഇല്ലാതെ പോകുന്നത്.”
“മിസ്സ് അവൻ ഒട്ടും ഓക്കെ അല്ല അതാവും”
കംപ്ലീറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിന് നിക്കാതിരുന്നൂടെ
എവടെ
നിർത്തിയോ മുത്തേ
ബാക്കി ഉണ്ടാവില്ലേ മുത്തേ
മുത്തേ MT we’re are you man