“ ഇട്സ് നോട്ട് ഫസ്റ്റ് ടൈം… ഹീ ഇസ് ആൽവേസ് ലൈക് ദിസ്.”
കാർ വാതിൽ അടച്ചു കൊണ്ടു സൂസൻ ജോർജ് അവരൊടായി പറഞ്ഞു.
“ ഓക്കെ യു ഗായ്‌സ് ക്യാരി ഓൺ”
“ ഓക്കെ മിസ്സ്”
അതും പറഞ്ഞ് അവർ എല്ലാരും അവിടെ നിന്ന് പിരിഞ്ഞു
ക്ലാസിലേക്ക് നടക്കുന്ന വഴിയിലാണ് ലയ അജുവിനെ കണ്ടത്. രണ്ടുപേരുടെയും കണ്ണുകൾ വീണ്ടും ഉടക്കി. അവർ തമ്മിൽ നോക്കിക്കൊണ്ട് തന്നെ അടുത്തേക്ക് എത്തി. പെട്ടെന്നാണ് ലയ അവന്റെ കയ്യിലെ കേട്ട് ശ്രദ്ധിച്ചത്. അവളുടെ കണ്ണുകളിൽ ഒരു ആവലാതി നിറഞ്ഞു. അവളെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകാൻ പോയ അജുവിനെ അവൾ തടഞ്ഞു.
“ എന്താടോ കണ്ടിട്ടും കാണാത്ത മട്ടിൽ പോകുന്നത്.”
അജു ഒന്നും മിണ്ടാതെ നിന്നു.
“താൻ എന്താടോ ഞാൻ ചോദിച്ചത് കേട്ടില്ലേ.”
“ അതിൻറെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല.”
“ഓഹോ… അങ്ങനെ ആണോ?”
“ ആഹ്‍ അതേ.”
“തന്റെ കയ്യിലെന്ത പറ്റിയ”
“ താട്സ് മൈ പേഴ്സണൽ… ഐ ഡോണ്ട് വാണ്ട് ടു സേ ഇറ്റ് ടു എവരി വൺ…”
അൽപം ദേഷ്യത്തിലാണ് അജു അത് പറഞ്ഞത്. അവൻ അവളുടെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു.
ലയക്ക് അത് തികച്ചും ഒരു അപമാനം പോലെ തോന്നി. അവളുടെ കണ്ണുകളിൽ ചെറുതായി ഈറൻ അണിഞ്ഞു. അവളൊന്നും പറയാതെ അവിടെ നിന്നും പോയി. അജു നേരെ ക്ലാസ്സിലേക്ക് നടന്നു.
ക്ലാസ്സിൽ എത്തിയതും ബാക്കി കുട്ടികൾ എല്ലാം അവന്റെ കൈ ശ്രദ്ധിച്ചു. അജു ഒന്നും നോക്കാതെ അവന്റെ സ്ഥിരം ഇരിപ്പിടം നോക്കി പോയി ഇരുന്നു. ബെഞ്ചിൽ ഇരുന്നു കയ്യിലെ കേട്ട് നേരെ ആണോ എന്ന് ഉറപ്പുവരുത്തി. പെട്ടന്ന് അവൻ ലയയെ പറഞ്ഞതോർത്തൂ അവൻ പറഞ്ഞത് അൽപ്പം കടുത്തു പോയെന്ന് അവന് സ്വയം തോന്നി. അവൻ പെട്ടന്ന് തന്നെ ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി.
“ഇവനൊക്കെ എന്തിനാണോ എന്തോ ക്ലാസ്സിൽ വരുന്നത്. വരും ഇറങ്ങി പോകും അടി ഉണ്ടാക്കും… ഇത് മാത്രേ ഉള്ളൂ ഇവനൊക്കെ.”
ഒരു പുച്ഛമായ ഭാവത്തിൽ ബിനോയ് അവന്റെ കൂട്ടുകാരോട് പറഞ്ഞു.
“നിനക്ക് പണ്ട് മീനുനെ തൊണ്ടിയത്തിന് അവൻ നിന്നെ അടിച്ചതിന്റെ ചൊരുക്കല്ലെ മോനെ ബിനോയ്.”
ബിനോയ് പറഞ്ഞത് കേട്ട സാന്ദ്ര പെട്ടന്ന് തന്നെ തിരിച്ച് മറുപടി കൊടുത്തു.
“നിന്നെ ഇപ്പൊ ഇവിടെ ആരും വിളിച്ചില്ല. നീ അവിടെ നിന്റെ കാര്യം നോക്കിയാൽ മതി. എനിക്ക് ആരോടും ഒരു ചൊരുക്കുമില്ല. പിന്നെ കുറെ നാൾ ആയല്ലോ അവന്റെ പുറകെ നടക്കുന്നു എന്നിട്ട് അവൻ ഒന്ന് മൈൻഡ് പോലും ചെയ്യുന്നിലല്ലോ… ഒന്ന് പോടി…”
“ ടാ ഞാൻ നടക്കുന്നത് അവനെ പോലെ ഒരു ആണിന്റെ പുറകെയല്ലേ… അല്ലാതെ നിന്നെ പോലെ ആണും പെണ്ണും കെട്ടവന്റെ പുറകെ ഒന്നുമല്ലല്ലോ…”
“ടീ…”
കംപ്ലീറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിന് നിക്കാതിരുന്നൂടെ
എവടെ
നിർത്തിയോ മുത്തേ
ബാക്കി ഉണ്ടാവില്ലേ മുത്തേ
മുത്തേ MT we’re are you man