ബിനോയ് അവളെ നോക്കി പല്ലുരുമി.
“ഒന്ന് പോടാ മരപ്പാഴെ….”
അതും പറഞ്ഞ് സാന്ദ്ര പുറത്തേക്ക് പോയി. ബിനോയ് നാണംകെട്ട് അവിടെ തന്നെ ഇരുന്നു.
“ നിനക്കുള്ളത് ഞാൻ തരാടി കൂത്തിചി മോളെ…”
???????????????????????
ക്ലാസ്സിൽ നിന്നും ഇറങ്ങി അജു നേരേ പോയത് എപ്പോഴും ഇരിക്കുന്ന വാകമര ചുവട്ടിലാണ്. അവൻ അവിടെ എത്തുമ്പോൾ അവന്റെ ചങ്ക്‌സും അവിടെ ഇരിപ്പുണ്ട്. പക്ഷേ ആരും അവനെ അത്രക്ക് മൈൻഡ് ചെയ്തില്ല. എല്ലാരുടെയും മനസ്സിൽ അവൻ ഇന്നലെ കാണിച്ചതിന്റെ അരിശം നിറഞ്ഞു നിന്നു. അവൻ അവിടെ ചെന്നിരുന്നു അവരെ ഒക്കെ നോക്കി.
“വാടാ നമുക്ക് പോകാം. ഇനി നമ്മൾ ആരുടെയും സമാധാനം കളയണ്ട.”
അഭിയോടും ജോബിയോടും അൽപ്പം ദേഷ്യത്തിൽ മീനു പറഞ്ഞുകൊണ്ട് ബാഗും തൂക്കി നടക്കാൻ ഒരുങ്ങിയതും അജു പെട്ടന്ന് അവൾടെ കയ്യിൽ കേറി പിടിച്ചു.
“ദേ അഭി എന്റെ കൈ വിടാൻ പറ… എനിക്ക് പോകണം.”
“ ഒന്ന് നിർത്ത് പെണ്ണേ… മതി എന്നെ ഇങ്ങനെ വിഷമിപ്പിച്ചത്.”
“ ഓഹോ ഇപ്പൊ നമ്മളാണ് സാറിനെ വിഷമിപ്പിക്കുന്നത് അല്ലേ… സാർ പറയുന്നതൊന്നും ആർക്കും വിഷമം ഉണ്ടാവില്ലല്ലോ…”
മീനു ആക്ഷേപരൂപേണ പറഞ്ഞു.
“ സോറി ഞാൻ അപ്പോഴത്തെ മാനസികാവസ്ഥയിൽ അങ്ങനെ ഒക്കെ പറഞ്ഞതാ… നീ ഒന്ന് ഓക്കെ ആവു മീനൂസെ…”
“ നീ അങ്ങനെ പറഞ്ഞത് ഞങ്ങൾക്ക് ശെരിക്കും വിഷമം ആയടാ… എന്നെ പോലെ ഇവന്മാർക്ക് നിന്നോട് ദേഷ്യപെടുന്നത് ഇഷ്ടമല്ലാത്ത കൊണ്ടാണ് ഇവന്മാരോന്നും പറയാതെ നിക്കുന്നെ..”
“ആഹ് ശെരി ഇത് ഇവിടെ വിട്.. ഇനി ഇതിനെ പറ്റി പറയണ്ട..”
“ എന്നാലും ആ കൊച്ചിനോട് നീ അങ്ങനെ ഒന്നും പറയരുതായിരുന്നൂ.”
“ആര് ഫസ്‌നയോടോ.. “
“ അതെ..”
“അത് നീ വിട്ടേക്ക്… ഞാൻ അവളെ കണ്ട് സംസാരിച്ചു തീർക്കാം.. അതൊക്കെ വിട് സമയം ആയി ഇനി ക്ലാസ്സിൽ കേറാം.”
അതും പറഞ്ഞ് മരച്ചുവട്ടിൽ നിന്നും എഴുന്നേൽക്കുമ്പോൾ അവിടേക്ക് വരുന്ന സാന്ദ്രയെ അജു കണ്ടൂ. പെട്ടന്ന് തന്റെ കൂട്ടുകാരെ നോക്കുമ്പോൾ എല്ലാരുടെയും മുഖത്ത് ഒരു ആക്കിയ ചിരി അവൻ കണ്ടൂ.
“അജു എനിക്ക് കുറച്ചു ഒറ്റക്ക് സംസാരിക്കണം..”
“ആണോ… നിങ്ങള് വാ അവൾക്ക് എന്തോ ഒറ്റക്ക് സംസാരിക്കണം പോലും.. നമുക്ക് മാരികൊടുക്കാം…”
കംപ്ലീറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിന് നിക്കാതിരുന്നൂടെ
എവടെ
നിർത്തിയോ മുത്തേ
ബാക്കി ഉണ്ടാവില്ലേ മുത്തേ
മുത്തേ MT we’re are you man