സാന്ദ്രയുടെ വാക്കുകൾക്ക് പരിഹാസ രൂപേണ അജു മറുപടി പറഞ്ഞു..
“ എന്റെ പൊന്നു മച്ചാനെ… ഇതൊക്കെ എക്സ്പയറി ആയ കോമഡി ആണ്… നീ അവളോട് എന്താണെന്ന് വെച്ചാൽ സംസാരിക്കു ഞങൾ പോകുവാ… നിങ്ങള് വാ..”
അജൂന്‍റെ മറുപടി കേട്ട അഭിക്ക് ദേഷ്യം വന്ന് പറഞ്ഞു. എന്നിട്ട് ജോബിയേയും മീനുനെയും കൂട്ടി അവിടന്ന് പോയി…
“ നിനക്ക് എന്താണ് മോളെ പ്രശ്നം.. നീ പറ..”
“ അജു നിനക്ക് എന്താ പറ്റിയെ… കയ്യിൽ എന്താ…”
“കയ്യില് കുന്തം… മോളെ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ വേണ്ട.. അത് ശരിയാവില്ല… നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നത്…”
“ എന്താ അജു നീ എന്നെ ഇങ്ങനെ എപ്പോഴും അവോയ്ഡ് ചെയ്യുന്നേ… എന്നിൽ എന്ത് കുറവാണ് നിനക്ക് തോന്നുന്നത്… എന്തേലും നിന്റെ മനസ്സിൽ ഉണ്ടെങ്കിൽ അത് നീ ഓപ്പൺ ആയി പറയ്…”
“ നിനക്ക് ഒരു കുഴപ്പവുമില്ല സാന്ദ്ര… നീ നല്ല ഒരു പെണ്ണാണ്.. പക്ഷേ എനിക്ക് ഈ പ്രേമത്തോടൊന്നും ഒരു താൽപ്പര്യവുമില്ല… ഞാൻ നിന്നെ ഒരു നല്ല ഫ്രണ്ടായിട്ട് മാത്രമേ കണ്ടിട്ടുള്ളൂ…. അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും…”
“പിടിച്ചു വാങ്ങാനുളള ഒന്നല്ലല്ലോ സ്നേഹം… നിന്റെ സ്നേഹത്തിനായി ഞാൻ കാത്തിരിക്കും…. ക്ലാസ്സിൽ പോകാം.. വാ…”
അജു ഒന്നും മിണ്ടാതെ കാട് പോലെ വളർന്നു കിടക്കുന്ന തന്റെ താടിയിൽ തഴുകി അവൾടെ കൂടെ ക്ലാസിലേക്ക് നടന്നു…
??????????????????
അജു സാന്ദ്രക്കൊപ്പം ക്ലാസിലേക്ക് നടക്കുന്ന വഴിയിലാണ് ലയ അവരെ കടന്ന് സ്റ്റാഫ് റൂമിൽ കയറിയത്. അവനെ അവളുടെ കൂടെ കണ്ടപ്പോൾ ലയക്ക് പെട്ടെന്ന് എന്തോ മനസ്സിൽ ഒരു ദേഷ്യം തോന്നി. അത് അവളുടെ മുഖത്ത് നിറഞ്ഞത് പോകുന്ന മാത്രയിൽ അജു കണ്ടൂ. സ്റ്റാഫ് റൂമിൽ കയറിയതും അവിടെ സൂസൻ മിസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൂസനെ നോക്കി ചിരിച്ച് കൊണ്ട് തന്റെ ബുക്ക്സ് എടുത്ത് ലയയും നേരെ ക്ലാസ്സിലേക്ക് നടന്നു. രാവിലെ അവളോട് അജു കാണിച്ചതിന്റെ ഒക്കെ ദേഷ്യം അവളിൽ ഉള്ളത് കൊണ്ട് അവനെ ഇന്ന് ശെരിക്കും ടീസ് ചെയ്യാൻ തീരുമാനിച്ചാണ് അവള് ക്ലാസ്സിൽ കയറിയത്. സ്ഥിരം ഗാനം കേട്ടുകൊണ്ട് ലയ തന്റെ ബുക്ക്സ് ഡെസ്കിൽ വച്ച ശേഷം എല്ലാരോടും ഇരിക്കാൻ പറഞ്ഞു.
“ഇന്നലെ എന്റെ ഫസ്റ്റ് ക്ലാസ് ആയത് കൊണ്ട് മാത്രമാണ് ഞാൻ ഫ്രീ തന്നത്. സോ ഇന്ന് മുതൽ നമ്മൾ സിലബസ് സ്റ്റാർട്ട് ചെയ്യും. നിങ്ങൾ ബാക്കി ക്ലാസ്സൊക്കെ എങ്ങനെയാണെന്ന് എനിക്ക് അറിയണ്ട. എൻറെ ക്ലാസിൽ അതിൽ ഞാൻ സംസാരിക്കുമ്പോൾ വേറെ ഒരു സൗണ്ട് പോലും ഇങ്ങോട്ട് കേൾക്കാൻ പാടില്ല ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയുന്നത് ഒഴികെ. പിന്നെ സ്കൂളുകളിലെ പോലെ നിങ്ങളെ ഞാൻ നോട്ട് എഴുതി ശല്യം ചെയ്യിക്കില്ല… നിങ്ങൾക്ക് വേണ്ട നോട്ട്‌സ് ഞാൻ തന്നെ ടൈപ്പ് ചെയ്ത് പീ ഡീ എഫ് ഫോർമാറ്റിൽ ഞാൻ തരാം…”
“താങ്ക്സ് മിസ്സ്”
കുട്ടികൾ എല്ലാം ഒരേ സ്വരത്തിൽ വിളിച്ചു പറഞ്ഞു.
കംപ്ലീറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിന് നിക്കാതിരുന്നൂടെ
എവടെ
നിർത്തിയോ മുത്തേ
ബാക്കി ഉണ്ടാവില്ലേ മുത്തേ
മുത്തേ MT we’re are you man