“എനിക്ക് ആകെ ഒരു കണ്ടീഷൻ മാത്രമേ ഉള്ളൂ. ഞാൻ ക്ലാസ്സ് എടുക്കുമ്പോൾ നിങ്ങളെല്ലാം ലക്ചർ നോട്സ് എഴുതിയേ പറ്റൂ… എഴുതാത്തവർ അന്നത്തെ ക്ലാസ്സ് അടുത്ത ദിവസം തന്നെ ഇവിടെ അവതരിപ്പിക്കണം.. പിന്നെ ഒരു മണിക്കൂർ ക്ലാസ്സ് അവറിൽ ഞാൻ 40 മിനുട്ട് മാത്രേ ക്ലാസ്സ് എടുക്കു.. ബാക്കി സമയം നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം… ബട്ട് സൗണ്ട് ഓവറായി ഉണ്ടാക്കാതെ ചെയ്യുക.. സോ എല്ലാർക്കും ഓക്കെ അല്ലേ… ആർകേലും എന്തേലും എതിർപ്പുണ്ടോ.. ഉണ്ടെങ്കിൽ ഇപ്പൊ പറയണം…”
അജുവിന്റെ മുഖത്ത് നോക്കിയാണ് ലയ അത് പറഞ്ഞത്… അവൻ ഒരു പുച്ഛമായ ഭാവത്തിൽ മുഖം തിരിച്ചു.
“ ഓക്കെ അപ്പോ ഇന്ന് സർവീസ് മാനേജ്മെന്റ് ഫസ്റ്റ് മൊഡ്യൂൾ തന്നെ തുടങ്ങാം… അതിന് മുന്നേ ഒരു ചെറിയ കാര്യം നോക്കാം… സാന്ദ്ര പ്ലീസ് സ്റ്റാൻഡ് അപ്…”
ലയയുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവാതെ അജു അവളെ നോക്കി… സാന്ദ്ര അപ്പൊൾ തന്നെ എണീറ്റ് നിന്നു.
“ വാട്ട് ഈസ് യുവർ റാങ്ക് പൊസിഷൻ…”
ക്ലാസിലെ മികച്ച സ്റ്റുഡന്റ് സാന്ദ്ര ആണെന്ന് സ്റ്റാഫ് റൂമിൽ നിന്ന് അരിഞ്ഞത് കൊണ്ട് അവളെ പ്രശംസിക്കാൻ വേണ്ടിയാണ് ലയ അവളെ വിളിച്ചു നിർത്തിയത്… ലയയുടെ മനസ്സിൽ അജുവിന്റെ റാങ്ക് പറഞ്ഞ് അവനെ കളിയാക്കാൻ ഉള്ള ഉദ്ദേശവും ഉണ്ടായിരുന്നു…
“ മിസ്സ് എനിക്ക് സെക്കൻഡ് റാങ്ക് ആണ്…”
“ ഓഹ്… അപ്പോ ആരാ ഫസ്റ്റ് റാങ്ക്.. എന്തായാലും ബാക്കിൽ ഒക്കെ ഇരിക്കുന്നവർക്ക് അതും തോന്നിയാൽ മാത്രം ക്ലാസിൽ കേറുന്നവർക്കൊന്നും ഈ ഫസ്റ്റ് റാങ്ക് ഒന്നും പറഞ്ഞിട്ടില്ല എന്ന് അറിയാം… സോ ഹൂ ഇസ് ദി ഫസ്റ്റ് റാങ്ക് ഹോൾഡർ…”
“ മിസ്സ് ഇപ്പൊ പറഞ്ഞ ആ ബാക്ക് ബെഞ്ചിൽ ഇരിക്കുന്ന ഒരാൾക്ക് തന്നെയാ ആ ഫസ്റ്റ് റാങ്ക് ഹോൾഡർ…. യെസ് ഹീ ഇസ് ദി ഫസ്റ്റ് റാങ്ക് ഹോൾഡർ… അജ്മൽ അഹമദ്…”
ലയയുടെ ഡയലോഗ് കേട്ട് ദേഷ്യം വന്ന മീനു എണീറ്റ് അജുവിനെ ചൂണ്ടി കാണിച്ച് ഇങ്ങനെ പറഞ്ഞപ്പോൾ ശെരിക്കും ലയക്ക് വിശ്വസിക്കാൻ ആയില്ല…
“ യെസ് മിസ്സ്… അജുവാണ് ലാസ്റ്റ് നാല് സെമ്മിലും ഫസ്റ്റ് റാങ്ക് ഹോൾഡർ… ഹീ ഇസ് ദി ടോപ്പർ ഓഫ് ദി കോളേജ്… ടോപ്പേർ ഓഫ് ദി യൂണിവേഴ്സിറ്റി….”
അർജുൻ റെഡ്ഡി സിനിമയിലെ ഡയലോഗ് പോലെ സാന്ദ്രയാണ് അത് പറഞ്ഞത്. അതും കൂടെ കേട്ടപ്പോൾ ലയ കിളി പറന്ന പോലെ നിന്ന് അജുവിനെ നോക്കി.
പണ്ട് ഒരു സിനിമയിൽ ഇന്നസെന്റ് പറഞ്ഞ പോലെ… “ഇവിടെ ഇപ്പൊ എന്താ സംഭിച്ചത്..”
പക്ഷേ അജു ഒന്നും മൈൻഡ് ചെയ്യാതെ ബുക്കിൽ എന്തോ വരചുകൊണ്ട് ഇരുന്നു.
സംഭവം നാറി എന്ന് മനസ്സിലായതും ലയ അജുവിനെ ഫേസ് ചെയ്യാതെ അവനെ പ്രശംസിച്ചു… ലയ പെട്ടന്ന് വിഷയം മാറ്റാൻ സിലബസ് സ്റ്റാർട്ട് ചെയ്തു. ക്ലാസ്സ് എടുത്ത് അരമണിക്കൂർ കഴിഞ്ഞതും ലയ ടോപിക്സ് ഒക്കെ അവസാനിപ്പിച്ചു.
കംപ്ലീറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിന് നിക്കാതിരുന്നൂടെ
എവടെ
നിർത്തിയോ മുത്തേ
ബാക്കി ഉണ്ടാവില്ലേ മുത്തേ
മുത്തേ MT we’re are you man