ക്ലാസിൽ നിന്ന് സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴിയേ ആണ് ഫസ്റ്റ് ഇയെറിലെ ദിവ്യ അജുവിന്റെ മുന്നിൽ വന്നത്.
“ഹായ് ഇതാരാ ദിവ്യകുട്ടിയോ… എന്താണ് മോളെ സുഖാണോ…”
“ അജു ചേട്ടാ താങ്ക്സ് ഉണ്ട്…”
അതും പറഞ്ഞ് അവള് കരയാൻ തുടങ്ങി…
“ ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് നിന്നോട് എന്റെ മുന്നിൽ വച്ച് കരയല്ലേ എന്ന്… ഒന്ന് നിർത്തടേ…”
“ ഞാൻ ഇപ്പൊ കരഞ്ഞത് സന്തോഷം കൊണ്ട… എനിക്ക് വേണ്ടി ചോദിക്കാൻ എന്റെ ഏട്ടൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ…”
“ നീയും എനിക്ക് എന്റെ അജ്മിയെയും മീനൂനെയും അല്ലേ… അപ്പോ നിനക്കൊരു പ്രശ്നം വന്നാൽ ഞാൻ ഇടപെടും… ഇല്ലെങ്കിൽ ഞാൻ പിന്നെ നിന്റെ ചേട്ടൻ എന്ന് പറഞ്ഞു നടക്കുന്നത് എന്തിനാ… പിന്നെ അല്ലെങ്കിലും അവനിട്ട് പോട്ടിക്കണം എന്ന് ഞാൻ നേരെത്തെ തന്നെ തീരുമാനിച്ചു വച്ചതാ… പക്ഷേ അവസരം ഒത്തു വന്നില്ല… ഇന്നലെ പിന്നെ എന്റെ പെങ്ങളെ അവൻ ശല്ല്യം ചെയ്തു എന്ന് കേട്ടപ്പോൾ പിന്നെ ഞാൻ ഒന്നും നോക്കിയില്ല.. . അത്രേ ഉള്ളൂ..”
“ പിന്നെ കയ്യുടെ കാര്യം ഒക്കെ ഞാൻ അറിഞ്ഞു അതുകൊണ്ട് ഞാൻ ഒന്നും ചോദിക്കുന്നില്ല… ഇനി ഇങ്ങനെ ഒന്നും ചെയ്യാതെ ഇരുന്നാൽ മതി കേട്ടോ…”
“ ഒഹ് ശെരി തമ്പുരാട്ടി…”
“ ലബ് യൂ ഏട്ടാ…”
എന്ന് പറഞ്ഞു പെട്ടന്ന് ദിവ്യ അജുവിനെ കെട്ടിപ്പിടിച്ചു… അവളെന്നും ഇങ്ങനെ തന്നെയാണ് അവൾക്ക് സന്തോഷം തോന്നിയാലും സങ്കടം തോന്നിയാലും അജു അത് സോൾവ് ചെയ്യുമ്പോൾ അവനെ കെട്ടിപ്പിടിച്ചു ഇങ്ങനെ പറയും….അവനും അതിൽ സ്നേഹം മാത്രമേ കണ്ടിരുന്നുള്ളൂ…. അവളെ എല്ലാം പറഞ്ഞ് മനസ്സിലാക്കി ക്ലാസിലേക്ക് പറഞ്ഞുവിട്ട ശേഷം സ്റ്റാഫ് റൂമിലേക്ക് പോകാനായി തിരിയുമ്പോൾ തന്നെ നോക്കി നിൽക്കുന്ന ലയയെ അവൻ കണ്ടൂ. താൻ വരാൻ ലേറ്റ് ആയ കൊണ്ട് തന്നെ തിരഞ്ഞ് വന്നതാണെന്ന് അവന് മനസ്സിലായി….
“ ഓഹോ അപ്പോ ഇതിനായിരുന്നോ ഇന്നലത്തെ അടിയൊക്കേ…”
ലയയുടെ ചോദ്യത്തിന് ഉത്തരം പോലെ അവൻ അവളെ നോക്കി ചിരിച്ചു…
“അപ്പോ തനിക്ക് ചിരിക്കാൻ ഒക്കെ അറിയാമായരുന്നോ…”
“ പിന്നെ മനുഷ്യരായാൽ ചിരിക്കില്ലേ….”
അജുവിന്റെ മറുപടി കേട്ട പാടെ ലയക്ക് ചിരി വന്നെങ്കിലും അത് പുറത്ത് കാട്ടാതെ അവൾ തുടർന്നു…
“ അതേ മനുഷ്യന്മാർ ചിരിക്കും… താൻ പക്ഷേ ഒന്ന് ചിരിച്ച് കാണുന്നത് ഇപ്പൊ അല്ലേ… എപ്പോഴും ഒരു മസില് പിടിത്തം അല്ലേ…”
“ ഇനി അടുത്ത വട്ടം ഞാൻ ചിരിക്കുമ്പോൾ ആളെ വിടാം മിസ്സിനെ വിളിക്കാൻ.. വന്ന് കണ്ടോളൂ….”
“ തനിക്ക് തർക്കുത്തരം പറയാതെ നിൽക്കാൻ പറ്റില്ലേ… എന്തിനും ഒരു മറു കൗണ്ടർ ഇടുമല്ലോ താൻ…”
കംപ്ലീറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിന് നിക്കാതിരുന്നൂടെ
എവടെ
നിർത്തിയോ മുത്തേ
ബാക്കി ഉണ്ടാവില്ലേ മുത്തേ
മുത്തേ MT we’re are you man