“” എടാ പീറ ചെക്കാ.. നിന്നെ കൊന്നുതള്ളാൻ എനിക്കാരുടേം അനുവാദോം സഹായോം വേണ്ടാ… ഒരേ ചോര ആണല്ലോ ന്ന് കരുതിയാ വിടുന്നെ… ന്നെകൊണ്ടത് ചെയ്യിക്കരുത് നീയ്… “”
അയാളെനോട് പറഞ്ഞ് തുടങ്ങിയതും വർഷയും അമ്പിളിയും വന്നയാളെ പിടിച്ചു മാറ്റാൻ നോക്കി അപ്പോളാണ് ന്റെ വയറിന് രണ്ട് കൈകൾ വരുന്നതും അതെന്നെ പുറകോട്ട് വലിക്കുന്നതും, ന്നാ അത്രേം ഇടിവെട്ടൊരു ഭീഷണി കേട്ടെനിക് ചിരിയാണ് വന്നതെന്ന് മാത്രം, അയാളുടെ മുഖം ക്രോപത്തിൽ നിന്ന് പേടിയിലേക്ക് മഒരുനിമിഷം വഴിമാറിയോ.
വലിയുടെ ശക്തി മൂലം ന്നെ വിട്ടകലുന്ന അയാളുടെ നെഞ്ചിന്റെ ഭാഗത്തു പിടിച്ചടുപ്പിച്ചു ഞാൻന്റെ അടുത്തേക്കായി അടുപ്പിച്ചതും
“” തനിക്ക് അതിനുള്ള ഉറപ്പുണ്ടോടോ ശങ്കരാ…! രക്തബന്ധങ്ങൾ ഒന്നും താൻ നോക്കണ്ട… തനിക്ക് പറ്റുച്ചാ ന്നെ തീർത്തു കാണിക്ക്..””
തീർത്തും പുച്ഛത്തോടെ അതുപറഞ്ഞു അയാളെഞാൻതള്ളി മാറ്റി, ഉള്ളിൽ അയാളോടുള്ള അടങ്ങാനാവാത്ത ശത്രുത കത്തിജ്വലിച്ചു,
“” ഉണ്ണിയേട്ടാ വാ മതി…!! വന്നെ പോവാം..! വല്യെയേച്ചി…, വർഷേ കോണ്ട് പോ അച്ഛനെ…!! “”
അയാളെന്റെ മുന്നിൽ നിന്നും മറയുന്നത് വരെ ഞാനവിടെ അയാളെ തന്നെ നോക്കി നിന്നു, എല്ലാരും പിരിഞ്ഞു പോകാൻ തുടങ്ങിയിരിക്കുന്നു, അല്ലേലും മറ്റുള്ളവന്റെ വീട്ടിൽ എന്താണെന്നറിയാനാകുല്ലോ ല്ലാർക്കും ഇഷ്ടം.. മനുഷ്യർ… ഹും…
അവളെന്നെ വലിച്ചു കോണ്ട് പോയത് നേരെ കുളക്കടവിലേക്കാണ്, മുന്നിലായി എന്റെ കൈ പിടിച്ചു വലിച്ചു നടക്കുന്നവളേ നോക്കി ഞനും ആ കാലോഛയെ പിന്തുടർന്ന്.
കടവിലേക്ക് കയറിയതും ഞാൻ ന്റെ കൈ ബലമായി പിടിച്ചു മാറ്റി,.
“” വിടെ.. ന്നെ… “”
“” ദേ ന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല് .. “”” അവള് പല്ലുകടിച്ചാ ദാവണി ഇടുപ്പിൽ കുത്തി പടവിൽ ഇരുന്നു. എനിക്ക് ചിരി വന്നെങ്കിലും അവളെയൊന്ന് ചോടുപ്പിക്കാൻ തന്നെ ഞാനും തീരുമാനിച്ചു,
ഇനി എന്ന് വരും.
ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?
ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?
തീർച്ചയായും തുടരണം… ?
കഥ അടിപൊളിയാകുന്നുണ്ട് very interesting ??
സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??
ആരു?
കൊള്ളാം… സൂപ്പർ.
Poli bro
Thudarathe pinne? inng ponnotte adutha part?
രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും..

Bro Nizhal bakki enn varum ?
Njan ബ്രോ ” നിഴൽ ” ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?
Mr. വേടൻ ബ്രോ
കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം
കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട് നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ.
തുടർന്നും എഴുതൂ.
വാക്കുകൾക്ക് നന്ദി RK..
