അവളാ പടവിൽ കുറച്ചൂടെ നീങ്ങി ഇരുന്ന് എന്നിട്ടൊരു പരിഹാസചിരിയോടെ പറഞ്ഞിട്ട് ന്നെ നോക്കി .,
“” ന്റെ പൊന്ന് മോളെ നീ ആവശ്യമില്ലാത്തതൊന്നും പറയല്ലേ.. ഒന്നുല്ലേലും നീയൊന്ന് ചിന്തിച്ചു നോക്ക്, ഇത്രേം നാളും മുഖത്തോട് മുഖം നോക്കിയാൽ മിണ്ടാത്തൊരുതി, അതും അമ്പിളിയെ പോലൊരു കുട്ടി, അവളുടെ കരണവും അടിച്ചു പൊളിച്ചു, അവളുടെ അച്ഛനേം ചെറിയച്ഛനേം മൊക്കെ തെറിവിളിച്ച ന്നോട് അവൾക്ക് പ്രേമം തോന്നാൻ ഇതെന്താ വല്ല സിനിമയുമാണോ…??””
ഞാൻ ഉള്ളകാര്യം ഉള്ളതുപോലെ യങ് പറഞ്ഞു.,
“” അതൊക്കെ ശെരിയായിരിക്കും ന്നാലും വല്യേച്ചിടെ യൊരു സ്വഭാവം വച് ഇത് ഏട്ടൻ പറയുന്നപോലെയൊന്നുമല്ല.. പോരാത്തതിന് ഞാൻ കണ്ടതുമാണല്ലോ… “”
അവള് വീണ്ടും ആ കള്ള ചിരി ചിരിച്ചു..
“” ന്ത്.. ?? പോടീ പോടീ.. നിന്നോട് പറഞ്ഞിട്ടൊന്നും കാര്യേല്ല…
അല്ല നിന്നെ ന്തിനാ ഇപ്പോ ഇങ്ങട് കെട്ടിയെടുത്തെ.. “”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി തന്നെ ചോദിച്ചതും അവിടെ ഒരു പുച്ഛ ഭാവം..
“” മ്മ്.. ന്തേ നിക്കിങ്ങോട്ട് വരാൻ മന്ത്രിടെ ശൂപാർഷ കത്തുവല്ലോം വേണോ.. അതീപറഞ്ഞപോലെ… “”
അവളാ മുഖം കോട്ടി തിരിഞ്ഞിരുന്നു.., ഞാനും ഒന്നും മിണ്ടാൻ പോയില്ലാ.
ഞാൻ മനസ്സിൽ ഓർത്തു ഇവളെന്തൊക്കെയോ വേണ്ടാത്തത് ചിന്തിച്ചിട്ടുണ്ട്, അതുമാത്രമല്ല അമ്പിളി അവളെന്തായിരിക്കും ഉദ്ദേശിക്കുന്നത്,, പ്രണയം ആണോ.. എയ്യ്..
ഇനി ആരേല്ലാം വന്നാലും പോയാലും ആരൂ അവളാണെന്റെ പ്രേമം.. അവളാണെന്റെ പ്രണയിനി.!
“” എവിടെയോ ന്തൊക്കെയോ ചീഞ്ഞു നാറണുണ്ട് “”
ഉള്ളിലെ സംശയത്തിന്റെ ഭാരം ഞാൻ പോലും അറിയാതെ പുറത്ത് വന്നുപ്പോയി..,
“” അതീ പായലിന്റെ യാവും…””
“” ന്ത്…..?? “”
“” ന്തോ ചീഞ്ഞു നാറണന്ന് പറഞ്ഞില്ലെ യിപ്പോ..,, അഹ് അതീ കുളത്തിലെ പായലിന്റെ ആകുമെന്ന്… “”
ഇനി എന്ന് വരും.
ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?
ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?
തീർച്ചയായും തുടരണം… ?
കഥ അടിപൊളിയാകുന്നുണ്ട് very interesting ??
സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??
ആരു?
കൊള്ളാം… സൂപ്പർ.
Poli bro
Thudarathe pinne? inng ponnotte adutha part?
രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും..

Bro Nizhal bakki enn varum ?
Njan ബ്രോ ” നിഴൽ ” ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?
Mr. വേടൻ ബ്രോ
കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം
കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട് നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ.
തുടർന്നും എഴുതൂ.
വാക്കുകൾക്ക് നന്ദി RK..
