ഇത്രേം പറഞ്ഞ് ജാൻസി റാണി അകത്തേക്ക് കയറി രംഗം ശാന്തമാക്കി. കൂട്ടിന് അവളേം കുട്ടിയുണ്ട്.. അല്ലേലിപ്പോ ആര് കേറണ് ഹും..!
ഞാൻ ആ പടിക്കെട്ടിൽ ഇരിപ്പുറപ്പിച്ചു ഉമ്മറത്തു കയറിയാൽ അല്ലെ വിഷയമുള്ളൂ.. ഇടക്ക് ചൊറിയാൻ അവൾ വർഷ എത്തിനോക്കുണ്ടായിരുന്നു.. കുറച്ച് നേരം ഇരുന്നപ്പോ ദൂരെന്ന് പച്ച പാട്ടുപാവാടയും ബ്ലൗസും ഇട്ടെന്റെ.. ന്റെ മാത്രം പെണ്ണ് വരണത് കണ്ടു ഞാൻ അവിടുന്ന് പൊടിയും തൂത്തെണ്ണിറ്റു കുറച്ച് അപ്പുറത്തെ ചായിപ്പിലേക്ക് കയറി അവളുടെ നടത്തതിന്റെ ഭംഗിയും നോക്കി നിൽപ്പായി..
കൈയിൽ കമ്പെന്തോ ഉണ്ട് അതും കറക്കി പാട്ടും പടിയാണ് വരവ്.. വന്നതേ വിളിച്ചു കൂവാൻ നിന്നവൾ വെളിയിൽ കിടക്കണ ചെരുപ്പ് കണ്ടോന്ന് ശംകിച്ചു.. ചുണ്ടുവിരൽ കടിച്ചോണ്ട് ആലോചിച്ചു നിക്കണ പെണ്ണിനെ ഞാൻ പതിയെ വിളിച്ചു
“” ഷൂ… ഷൂ…..”” ചുറ്റും നോക്കി യൊന്ന് പേടിച്ചവൾ പെട്ടെന്ന് ന്നെ ആ ചായിപ്പിൽ കണ്ടതും ഒന്ന് ദീർഘ നിശ്വാസം വിടുന്നത്. അവിടെ ന്താ ന്ന് കണ്ണുകൊണ്ട് കാണിക്കുന്നതും കണ്ടതും
ഞനൊരു കള്ളചിരിയോടെ അവളെ അടുത്തേക്ക് വിളിച്ചു, ഇല്ലെന്ന് പറഞ്ഞകത്തേക്ക് ഓടാൻ നിന്നവളെ വീണ്ടും വിളിച്ചു അടുത്ത് കോണ്ട് വന്നതും ഒറ്റ വലിക്കു ഞാൻ അവളെ ചായിപ്പിൽ കയറ്റി കുറ്റിയിട്ടു..
“” ഹാ.. ന്താ ഈ കാണിക്കണേ.. ദേ മേമ്മ ഇണ്ട് അപ്പുറത്ത്.. “”
“” ആരുണ്ടായാലും നിക്കൊന്നുല്ല.. നീ യിങ്ങ് അടുത്തേക്ക് നിൽക്കന്റെ ആരൂ…! “”
“” കൊഞ്ചാതെ മാറ് ചെക്കാ… ! നിക്ക് പോയിട്ട് പണിയുള്ളതാന്ന്… “”
അവളെന്നെ തള്ളിമാറ്റാൻ നോക്കുന്നതിടയിൽ എന്തൊക്കെയോ പിന്നേം പുലമ്പി.
“” ഹാ പോക്കൊന്നേ.. നിക്കുള്ളത് തന്നിട്ട് പൊക്കോ.. “”
പറഞ്ഞതും ഒന്നാലോചിച്ചു പിന്നൊരു ചിരിയോടെ ന്റെ കവിളിൽ ചുണ്ടുചേർത്തവൾ ന്നോടടുത്തു നിന്നു..
ഇനി എന്ന് വരും.
ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?
ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?
തീർച്ചയായും തുടരണം… ?
കഥ അടിപൊളിയാകുന്നുണ്ട് very interesting ??
സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??
ആരു?
കൊള്ളാം… സൂപ്പർ.
Poli bro
Thudarathe pinne? inng ponnotte adutha part?
രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും..

Bro Nizhal bakki enn varum ?
Njan ബ്രോ ” നിഴൽ ” ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?
Mr. വേടൻ ബ്രോ
കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം
കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട് നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ.
തുടർന്നും എഴുതൂ.
വാക്കുകൾക്ക് നന്ദി RK..
