ഹാവു ചേച്ചി ഒന്ന് താങ്ങി നോക്കിയെങ്കിലും അത് ഏറ്റില്ല, വിട്ടുകൊടുക്കുമോ ആ പിശാശ് അപ്പൊ തന്നെ തിരിച്ചു കൊടുത്തു
“ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം ഒക്കെ അവിടെ നിൽക്കട്ടെ, നിങ്ങൾ തമ്മിൽ എന്താ ബന്ധം ”
അവൾ ലക്ഷ്മിയോടായി ചോദിച്ചു
അത് കേട്ടു അവൾ ഒന്ന് പരുങ്ങി,
“എന്ത് ബന്ധം ഒരു ബന്ധവും ഇല്ല, വെറുതെ കണ്ടപ്പോൾ സംസാരിച്ചതാ അപ്പോഴാ ഇവൻ പറഞ്ഞത് മിസ്സ് ഇവന്റെ ചേച്ചിയാണ് എന്ന് അപ്പോ അതൊന്നു അറിയാല്ലോ എന്നോർത്ത് വന്നതാ ”
“എന്റെ കാര്യം പറയാനുണ്ടായ സാഹചര്യം ”
“അത് ഇന്നലത്തെ ക്യാന്റീനിലെ ഇൻസിഡന്റ് പറഞ്ഞതാ, അപ്പോഴാ ഇവൻ പറഞ്ഞത് അവൻ ചേച്ചിയെ പെട്ടന്ന് കണ്ടതിലുള്ള അത്ഭുതം കൊണ്ട് നോക്കിയതാ, അല്ലാതെ വേറൊന്നും അല്ല എന്ന് ”
ഇത്രയും കേട്ടാൽ പോരെ പിശാശിനു അപ്പൊ തന്നെ അത് വച്ചു എനിക്കിട്ടു വീണ്ടും താങ്ങി
“അതിനു ആ സമയത്തു ഇവന് എന്നെ മനസ്സിലായില്ലല്ലോ, പിന്നെ ഞാൻ ആണ് അങ്ങോട്ട് പോയി സംസാരിച്ചത്, അവൻ ക്യാന്റീനിൽ ഇരുന്നു വായിൽ നോക്കുക തന്നെ ആയിരുന്നു ”
ഇത് കേട്ടതും ലക്ഷ്മി എന്നെ സൂക്ഷിച്ചു ഒരു നോട്ടം നോക്കി, ആ നോട്ടം പന്തിയല്ലെന്ന് എനിക്കപ്പോഴേ തോന്നി
.”എന്നാ ശരി മിസ്സേ ഞാൻ പൊയ്ക്കോട്ടേ ”
അവൾ പിന്നെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു നടന്നു
“എടി പിശാശേ, നീ സഹായിക്കില്ല എന്നല്ലേ പറഞ്ഞെ. സഹായിക്കേണ്ട ഇങ്ങനെ ഉപദ്രവിക്കണോ ”
ഞാൻ അത് പറഞ്ഞപ്പോളും അവൾ ചുമ്മാ ചിരിച്ചോണ്ട് ഇരിക്കുവാ
“ഞാൻ ഒരു തരത്തിൽ വളച്ചു ട്രാക്കിലേക്ക് കൊണ്ട് വന്നുകൊണ്ടിരുന്നതാ അവൾ വന്നു വീണ്ടും നശിപ്പിച്ചു, ദ്രോഹി ”
അവളുടെ ചിരി കാണുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട്
“മാളു നീ ചിരിക്കല്ലെട്ടോ എനിക്ക് ദേഷ്യം വരുന്നുണ്ട് ”
“നിനക്ക് ദേഷ്യം വരുന്നുണ്ടോടാ, നിനക്ക് തല്ലാൻ തോന്നുന്നുണ്ടോടാ,തല്ലടാ തല്ലി നോക്കടാ ”
അവള് സിനിമ ഡയലോഗ് പറഞ്ഞു വീണ്ടും വെറുപ്പിക്കുകയാണ്
“ഞാൻ നിന്നെ തല്ലുവോന്നും ഇല്ല ആന്റീടെ അടുത്ത് എല്ലാ കാര്യവും ഞാൻ പറഞ്ഞു കൊടുക്കും, അപ്പോഴും ഈ ചിരി കാണണം ”
ഞാൻ അത് പറഞ്ഞതും അവളുടെ ചിരി മാഞ്ഞു
“എടാ ഞാൻ ചുമ്മാ തമാശക്ക് കാണിച്ചതാ, നീ സീരിയസ് ആക്കി എടുക്കല്ലേ, ”
“പിന്നെ നിന്റെ തമാശ, മനുഷ്യന്റെ ജീവിതം വച്ചല്ലേ നിന്റെ തമാശ ”
“ഓഹ് ഇത്രപെട്ടെന്ന് അത് നിന്റെ ജീവിതം ആയോ ”
ഇന്ന് ഉച്ചക്ക് 14.01 സമയത്തു പ്രാണേശ്വരി4 വരുന്നതായിരിക്കും എന്ന് കുട്ടേട്ടൻ അറിയിച്ചിരിക്കുന്നു
ഇന്ന് ചിങ്ങപ്പുലരി….
പുതിയ ആണ്ടു പിറവി….
പുത്തൻ പ്രതീക്ഷകൾ….
മലയാള പുതുവർഷമംഗളാശംസകൾ.????
Ethiyilla bro
സ്വാതന്ത്ര്യദിനാശംസകൾ. ??????????????
കഥ വായിച്ചു തീർന്നത് അറിഞ്ഞില്ല.ഇഷ്ടം അല്ലാ എന്ന് പറഞ്ഞാലും അവളെ വിടല്ലേ അത്രക്കും അഹങ്കാരം പാടില്ലാ…. ????????
വിടില്ല ഞാൻ അവളെ ???
നീ പൊളിച്ചു മുത്തേ. വായിച്ചു തീർന്നത് അറിഞ്ഞില്ല. ??????
Nale undavumo 4th part
നാളെ submit ചെയ്യും, സൺഡേ വരുമായിരിക്കും ഇന്നലെ submit ചെയ്ത ഒരെണ്ണം ഇതുവരെ എത്തിയിട്ടില്ല
ബ്രോ , സബ്മിറ്റ് ചെയ്‌തോ,,,
വ്യക്തിപരമായ വിഷമങ്ങൾ കാരണം വായിക്കാൻ ഇത്രയും വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു?
ഏതൊരു ഭാഗവും പോലെ ഈ ഭാഗവും മനോഹരം ആയിരുന്നു?
അഖിലിന്റെ ജീവിതത്തിൽ കൂടെ പോകുമ്പോൾ ഇപ്പൊ കാണുന്ന 2 പെണ്ണുങ്ങളും അവന് ശരിക്കും എട്ടിന്റെ പണിയാണ് കൊടുക്കുന്നത് എന്ന് മനസ്സിലായി??
വാണി മിസ്സ് എന്ന അവന്റെ മാളു ചേച്ചി പൊളിയാട്ടോ ഒരേ സമയം തമാശ പറയുകയും അവനിട്ട് പാര പണിയുകയും ചെയ്യുന്ന നല്ലൊരു ചേച്ചിക്കുട്ടി ❤️
നിനക്ക് ദേഷ്യം വരുന്നുണ്ടോടാ പറയെടാ// ചേച്ചിയുടെ ഈ ഡയലോഗ് ഒക്കെ കുറച്ച് ചിരിക്കുള്ള വക ഉണ്ടായിരുന്നു
??
പിന്നെ നമ്മുടെ നായിക ഒരു പിടിയും തരാതെ പോകുകയാണല്ലോ ചിലപ്പോ തോന്നും possessiveness ഉണ്ടെന്ന് ചിലപ്പോ തോന്നും അവനെ പൊട്ടൻ കളിപ്പിക്കുക ആണെന്ന് ശരിക്കും എനിക്ക് തോന്നിയത് അവൾക്ക് അവനെ ഇഷ്ടം ഉണ്ട് അവളുടെ പുറകെ നടക്കുന്നവൻ അഖിലിനെ ഉപദ്രവിക്കുമോ എന്ന ഭയം ആകാം അവളെ കൊണ്ട് തിരിച്ച് ഇഷ്ടം ആണെന്ന് പറയിക്കാതെ ഇരിക്കുന്നത് ???
ചങ്ങാതിമാർ എല്ലാം പൊളിയാ പാറ്റയ്ക്ക് ആ പേര് കിട്ടിയത് ഇപ്പൊ അറിയാൻ കഴിഞ്ഞു?
എനിക്ക് നിന്റെ പുറകെ നടക്കാൻ അല്ല ഒപ്പം നടക്കാൻ ആണ് ഇഷ്ടം// അഭിമാനിക്ക് മച്ചമ്പി സ്വന്തം ജീവിതത്തിൽ പറഞ്ഞ സാക്ഷാൽ ദുൽഖര്‍ സൽമാൻ പറഞ്ഞ് ഹിറ്റ് ആക്കി ???
ഏതായാലും മനോഹരമായ ഒരു ഭാഗം കൂടി കടന്നു പോയി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു♥️
പിന്നെ പറയാൻ വിട്ടുപോയ കാര്യം പാർവ്വതീപരിണയം വായിച്ചിരുന്നു മനോഹരമായ ചെറിയ പ്രണയകഥ നന്നായിട്ടുണ്ട് സഖാവ് റോയിയെ ഒരുപാട് ഇഷ്ടായി??
നീ എന്നോട് ക്ഷമ ചോദിക്കണോ മുത്തേ…. നീ എന്റെ ചങ്കല്ലേ…
നിനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം ഞാൻ എഴുതുമ്പോൾ കാത്തിരിക്കുന്ന കമന്റ്സ് നിങ്ങളുടെ ഒക്കെയാണ് അത് കാണുന്നത് തന്നെ വളരെ സന്തോഷം…
പാർവതീ പരിണയവും ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം, ♥️
സ്നേഹത്തോടെ അഖിൽ
പ്രൊഫസർ ബ്രോ…
ആദ്യമേ ക്ഷേമ ചോദിക്കുന്നു… വായിക്കാൻ വൈകിയതിൽ…. ഞാൻ കഥ എഴുതുന്ന കാരണം… വേറെ കഥ വായിച്ചാൽ ആകെ പ്രശ്നമാവും… പിന്നെ ആ ഫ്ലോ അങ്ങോട്ട് കിട്ടില്ല… അതാണ് വൈകിയത്..
പിന്നെ ഈ ഭാഗത്ത് ലേശം സ്പീഡ് കൂടിയ പോലെ തോന്നി… may b എനിക്ക് തോന്നിയതാവാം… എന്നാലും കഥക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല… ഈ ഭാഗവും എനിക്ക് ഇഷ്ട്ടപെട്ടു…
വെയ്റ്റിംഗ് ഫോർ നെസ്റ്റ് പാർട്ട്… ??
അഖിൽ… ✌️✌️
ബ്രോ, വായിക്കാൻ വൈകിയാലും വായിച്ചല്ലോ സന്തോഷം
കുറച്ചു സ്പീഡ് കൂടി എല്ലാവരും പറഞ്ഞു അടുത്ത ഭാഗത്തു അത് കുറക്കാൻ ശ്രമിക്കാം..
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ????
എടൊ മനുഷ്യ ഇത് ചേലാട് പോളി ആണോ… എന്റെ വീട് അതിന്റെ അടുത്തൊക്കെ തന്നെയാ… എന്തായാലും അടിപൊളി കഥ.. ishttai
♥️♥️♥️♥️
Daa kallla sanghii
എന്റെ സഹോ ഞാൻ ഒരു സങ്കിയോ കമ്മിയോ കൊങ്ങിയോ അല്ല, എന്റെ കഴിഞ്ഞ കഥയിലെ ഹീറോ ഒരു സഖാവ് ആയിരുന്നു…
പ്രൊഫസർ ബ്രോ…
കുറച്ച് തിരക്കിലാണ്… ഇന്ന് വായിക്കണം….
അതു കഴിഞ്ഞിട്ട്… 2 കഥക്കുള്ള റിവ്യൂ ഞാൻ തരാം
?????
ഈ ചെക്കന് ഞാൻ ഒരു ട്രെയിനിങ് കൊടുക്കണോ? അവളെക്കൊണ്ട് ഇങ്ങോട്ട് ഇഷ്ടമാണ് എന്ന് പറയിപ്പിക്കുന്ന 19ആം അടവ്? ??
സ്ഥിരം പറയുന്നതാണ്.. എന്നാലും നല്ല സ്മൂത്ത് കഥ.. കോളേജ് ഡേയ്സ് വല്ലാതെ മിസ് ചെയ്യുന്നു.. ക്ലാസ് കട്ട് ചെയ്തു ബാംഗ്ലൂർ നഗരം മൊത്തം കൂട്ടുകാരിയുടെ ഒപ്പം കറങ്ങി നടത്തം ആയിരുന്നു മെയിൻ ഹോബി.. അവൾ ഇന്ത്യക്കാരിയും അല്ലായിരുന്നു.. അതൊക്കെ ഒത്തിരി മിസ് ചെയ്തു ഇത് വായിച്ചപ്പോൾ..
ഇനി ചെക്കൻ അവളെ എങ്ങനെ വളക്കും എന്ന് കാണാൻ കാത്തിരിക്കുന്നു..
ഒത്തിരി സ്നേഹത്തോടെ ❤️
ട്രെയിനിങ് വേണം, അവനല്ല എനിക്ക് എങ്ങനെ ഏട്ടനെപ്പോലെ കഥകൾ എഴുതാൻ പറ്റും എന്ന്… ആ ഒരു ട്രൈനിങ്ങിനായി ഒരുപാട് നാളായി കാത്തിരിക്കുന്നു ???
ഇതെഴുതുമ്പോൾ എനിക്കും കോളേജ് ഡേയ്‌സ് വളരെ മിസ്സ് ആവുന്നുണ്ട്, ലക്ഷ്മി അല്ലാതെ മോസ്റ്ലി എല്ലാം എന്റെ കോളേജ് ലൈഫിൽ നടന്നത് തന്നെയാണ്…
അവൻ എങ്ങനെയും അവളെ വളക്കും, കാരണം ഞാൻ അല്ലല്ലോ അവൻ…
ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹത്തോടെ ഏട്ടന്റെ സ്വന്തം അനിയൻ ????
????
ലക്ഷ്‌മി ഒഴിച്ചാൽ ബാക്കി മിക്കവാറും കുറച്ചൊക്കെ ആളുകൾക്കു common ആയിരിക്കും???
ഞാനും ആ typ ആഹ്???