പ്രാണേശ്വരി 7 [പ്രൊഫസർ] 511

മാത്രമാണ്. കിച്ചണിൽ പോയി നിന്നു ചായ ഉണ്ടാക്കി വാങ്ങി മാത്രമേ അവൻ പുറത്തിറങ്ങു. പിന്നെ പുറത്തു വന്നു കാണുന്നത് മുഴുവൻ വാങ്ങി കഴിക്കും. എന്തൊക്കെ കഴിച്ചാലും ശരീരത്തിൽ കാണാനില്ല

വീണ്ടും പാറ്റയെ കുറിച്ച് ചിന്തിച്ചു നിന്നു ലച്ചുവിനെ വിളിക്കാൻ മറന്നുപോയി. അവന്മാർ എല്ലാം ക്യാന്റീനിൽ ചായയും കുടിച്ചിരുന്നപ്പോൾ ഞാൻ ഒരു ഗ്ലാസ് ചായയുമായി പുറത്തേക്കിറങ്ങി. എന്റെ പോക്കിന്റെ ഉദ്ദേശം അറിയാവുന്നത് കൊണ്ട് അവന്മാർ ഒന്നും പറഞ്ഞില്ല. ഞാൻ ക്യാന്റീനിൽ നിന്നും വെളിയിൽ വന്നു ക്യാന്റീനിനു ഓപ്പോസിറ്റുള്ള മതിലിൽ കയറിയിരുന്ന് ചായ കുടിക്കാൻ തുടങ്ങി. ആ സമയത്തു തന്നെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ലച്ചുവിന് ഡയൽ ചെയ്തു

ബെൽ അടിച്ചു തുടങ്ങിയപ്പോൾ തന്നെ പെണ്ണ് ഫോൺ എടുത്തു

“ലച്ചു… ”

അപ്പുറത്തുനിന്നു മിണ്ടാട്ടം ഒന്നുമില്ല ചെറിയ ഒരു തേങ്ങൽ മാത്രം കേൾക്കാം. അപ്പൊ ഇത്രയും സമയം പെണ്ണ് കിടന്നു കരയുവായിരുന്നിരിക്കാം.ഇനി ഇവളെ ഒന്ന് കൂൾ ആക്കാൻ ഞാൻ കുറെ വിയർക്കും

“ലച്ചു… നീ എന്താ മിണ്ടാതെ ഇരിക്കുന്നെ ”

“ഡാ…. ”

തിരിച്ചുള്ള ആ ഡാ എന്നുള്ള വിളി പോലും മുറിഞ്ഞു പോകുന്നുണ്ടായിരുന്നു അവളുടെ കരച്ചിലിൽ

“നീ എന്തിനാ ലച്ചു കിടന്നു കരയുന്നത് ”

ഞാൻ ചെറുതായി ഒന്ന് ദേഷ്യപ്പെട്ടു, അതിനു മറുപടിയായി കരച്ചിലിന്റെ ശക്തി കൂടുകയാണ് ചെയ്തത്

“ലച്ചു., നീ എന്തെങ്കിലും പറയുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ വച്ചിട്ട് പോകുവാ ”

“എടാ നിന്നോട് ഞാൻ പറഞ്ഞതല്ലേ വഴക്കുണ്ടാക്കണ്ട ക്ലാസ്സിൽ പോകാൻ… പിന്നെ എന്തിനാ അടി ഉണ്ടാക്കിയത് ”

“എന്റെ ലച്ചു നീ ഒന്ന് കരച്ചിൽ നിർത്തുന്നുണ്ടോ… എനിക്കൊന്നും പറ്റിയിട്ടില്ല അതിനു… ”

“പിന്നെ… തല്ലുണ്ടാക്കിയിട്ട് ഒന്നും പറ്റിയിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞാൻ അത്ര മണ്ടി ഒന്നും അല്ല ”

“ഏയ്‌… നീ മണ്ടി ഒന്നും അല്ല ചെറുതായി ഒരു സ്ക്രൂ ലൂസായിട്ടുണ്ട് അത്രയേ ഉള്ളു ”

അവളുടെ ആ കരച്ചിൽ ഒന്ന് ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാ.. അതെന്തായാലും ഏറ്റു. പെണ്ണിന് ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ആ സ്വരത്തിൽ സങ്കടം മാറി ദേഷ്യം വന്നു

“അതെ എനിക്ക് ലൂസാ… അല്ലെങ്കിൽ നിന്നെപ്പോലൊരുത്തനെ ഇഷ്ടപ്പെടുമോ.. ”

ആ ദേഷ്യം കേട്ടപ്പോ ഒരു ചെറിയ സന്തോഷം ആയി, അവൾ ദേഷ്യപ്പെട്ടാലും സഹിക്കാം ഈ കരച്ചിൽ കേട്ടുകൊണ്ട് നിൽക്കാൻ പറ്റില്ല.

“ആ എന്റെ പെണ്ണ് ഫോം ആയല്ലോ…. ”

“നീ കൊഞ്ചല്ലേട്ടോ മുത്തേ…. ”

“മുത്തേന്നോ… എടി തെണ്ടി ഇനി നീയും കൂടിയേ അങ്ങനെ വിളിക്കാൻ ഉള്ളു… നിനക്ക് വേറെന്തെങ്കിലും വിളിച്ചൂടെ… ”

“വേറെ എന്ത് വിളിക്കാൻ… ”

“ചക്കരെന്നോ,.. പോന്നെന്നോ… അങ്ങനെ എന്തെങ്കിലും”

The Author

101 Comments

Add a Comment
  1. പ്രിയ പ്രൊഫസർ ബ്രോ,

    അതീവ ഹൃദ്യമായ് തോന്നി ഈ ഭാഗവും.

    താങ്കളുടെ രചനാ ശൈലി എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എനിക്ക് എം കെ, ഹർഷ ഇവരുടെ കഥകൾ എല്ലാം ഒരുപാടു പ്രിപ്പെട്ടതാണ്. അവരുടെ കഥയിലെ emotional flamboyancyയും valatalityയും, ഔട്ട് ഓഫ് ദി വേൾഡ് ഫീലും, സ്പീഡ്, ഉദ്വെഗ ജനകമായ കഥ സന്ദർഭങ്ങളും വായിക്കുമ്പോൾ സച്ചിൻ ടെണ്ടുൽക്കറും വിരാട് കോലിയും പിച്ചിൽ ഒരുമിച്ചിറങ്ങി പൂണ്ടുവിളയാടുന്ന ഫീലാണെങ്കിൽ, പ്രൊഫസർ ബ്രോയുടെ കഥ കഥന ശൈലി തികച്ചും വ്യത്യസ്തവും തന്നതും ആണ്. എന്താ പറയാ കഥയുടെ pace അല്ലെങ്കിൽ tempo, അത് യഥാർത്ഥ ജീവിത്തിന്റെ പ്രതിഫലനമായി തോന്നിപ്പിക്കുന്നതാണ്. മാത്രമല്ല ഡീറ്റെയിൽസ് ഒക്കെ എന്ന് പറഞ്ഞാൽ അസാധ്യമാണ് വണ്ണം water tight ആണ് എന്നാൽ ആവശ്യമില്ലാത്ത ഡീറ്റെയിൽസ് കുത്തി തിരുകത്തുമില്ല. you are always spot on in striking the sweet spot between both the extremes ends of detailing. എനിക്ക് തോന്നിയ ഒരു കാര്യം തുറന്നു പറയട്ടെ….താങ്കൾ ഒരു വലിയ ഹൃദയത്തിന്റെ ഉടമയാണ്…. ലോകത്തെയും സമൂഹത്തെയും താങ്കൾ ബുദ്ധിയേക്കാൾ ഉപരി ഹൃദയം കൊണ്ടാണ് നോക്കി കാണുന്നത്… താങ്കളുടെ മൂന്നാം കണ്ണ് ഭ്രൂമധ്യത്തിൽ അല്ല നേരെ മറിച്ച് ഹൃദയത്തിൽ ആണ് സ്ഥിതി ചെയ്യുന്നതെന്നു തോന്നുന്നു. കാരണം താങ്കളുടെ കഥാപാത്രങ്ങളുടെ വ്യക്തിത്വം അവരുടെ പെരുമാറ്റം… എന്ത് വ്യക്തതയയും ക്ലാരിറ്റിയുമാണ് ഓരോരുത്തർക്കും…. ശരിക്കും അവിശ്വസിനീയമാണ് ഇങ്ങനെയൊക്കെ ആൾക്കാരെ പഠിച്ചു മനസ്സിലാക്കി പുനരാവിഷ്ക്കരിക്കാൻ സാധിക്കുക എന്നത്. സംഭാഷണങ്ങൾ ആണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത… കൃത്രിമത്വം ലവലേശം തൊട്ടു തീണ്ടാത…. സന്ദർഭികവും സ്വാഭാവികവും ആയ നെടു നീളൻ അല്ല മാരത്തോൺ സംഭാഷണങ്ങൾ വിരസത ഒട്ടും ഉളവാക്കാതെ ആവശ്യാനുസരണം നർമത്തിന്റെ മേമ്പൊടിയും ചേർത്ത് എഴുതുന്ന താങ്കൾ എന്നെ അദ്ബുദ്ധപാരതന്ത്രനാക്കുകയാണ്. സച്ചിനും കോലിയും ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണെങ്കിലും, എന്റെ അഭിരുചിക്കും tempermentനും അനുസരിച്ചു ഒന്നും കൂടെ അനുയോജ്യമായി തോന്നുന്നത് താങ്കളുടെ എഴുത്തു പോലെ, എഴുത്തിലെ കഥാപാത്രങ്ങളെ പോലെ, ഭൂമിയിൽ കാലുറപ്പിച്ചു പിച്ചിൽ നിലയുറപ്പിച്ചു ബാറ്റു കൊണ്ട് യാഥാർഥ്യ ബോധത്തോടെ കളിക്കുന്ന രാഹുൽ ദ്രാവിഡിനെയാണ്… ഒരുപക്ഷെ യാഥാർഥ്യത്തിൽ അടിയുറച്ചു ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ കല്പനകളും സ്വപ്നങ്ങളും പേറുന്ന കഥാപാത്രങ്ങളും അവരുടെ കഥയും ആകാം എന്നെ ആകർഷിച്ച താങ്കളിലെ USP.

    NB: ഈ സൈറ്റിൽ ഒരു spellingbee മത്സരം നടത്തിയാൽ താങ്കളായിരിക്കും വിജയി.

    സ്നേഹപൂർവ്വം

      1. എനിക്കിഷ്ടം നിന്നെപ്പോലെ നേരിടുന്ന ആദ്യ പന്ത് തന്നെ അതിർത്തി കടത്തുന്ന സേവാഗിനെ ആണ് ♥️♥️♥️

        1. ????. ആ മറുപടി ഒരു കൂറ്റൻ
          Sevag-ian SIXER തന്നെ ആയിരുന്നു കേട്ടോ!

      2. ?❤️❤️

    1. പോന്നു സഹോ… ഇങ്ങനെ ഒന്നും പറയല്ലേ… ഞാൻ ഈ ഭൂമിയിൽ നിന്നും ഒരുപാട് ഉയർന്നു പോകും. ഞാൻ ഇങ്ങനെ ഒന്നും കരുതി അല്ല എഴുതുന്നത് മനസ്സിൽ എന്ത് തോന്നുന്നോ അതുപോലെ എഴുതും

      ഞാൻ ഒരു mk and harshan ഫാൻ ആണ് അവരുടെ കഥകൾ ഒക്കെ വായിച്ചു അത്ഭുതപ്പെട്ടിട്ടുണ്ട് ആ mk ഇപ്പൊ എന്നെ അനിയാ എന്നാണ് വിളിക്കുന്നത്‌ അതിൽ കൂടുതൽ എന്ത് സന്തോഷമാണ് എനിക്ക് വേണ്ടത്

      ഓരോ പ്രാവശ്യവും ഞാൻ എഴുതി കഴിഞ്ഞു ഒരുപ്രാവശ്യം വായിച്ചു നോക്കും എനിക്ക് വായിച്ചിട്ട് ചെറിയ സന്തോഷം തോന്നുന്നുണ്ടോ എന്ന്. പക്ഷെ ഒരിക്കൽ പോലും എനിക്ക് തൃപ്തി വന്നിട്ടില്ല നിങ്ങളുടെ ഒക്കെ അഭിപ്രായം കേൾക്കുമ്പോൾ ആണ് ആ വിഷമം മാറുന്നത്

      പിന്നെ ഞാൻ ഒരു വലിയ ഹൃദയത്തിനു ഉടമയാണോ എന്നൊന്നും എനിക്കറിയില്ല.എന്തായാലും താങ്കൾക്കു അങ്ങനെ തോന്നിയല്ലോ വളരെ സന്തോഷം

      ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിൽ താങ്കളുടെ അഭിപ്രായത്തിനായ് കാത്തിരിക്കുന്നു ♥️♥️♥️

      1. ❤️❤️❤️❤️

      2. //mk ഇപ്പൊ എന്നെ അനിയാ എന്നാണ് വിളിക്കുന്നത്‌//

        ഹോ എന്റെ മാഷേ എനിക്കു വയ്യ!!!ഞാൾ. എനിക്കും താങ്കളേ കുറിച്ചുള്ള എം കെ യുടെ സ്നേഹപൂർവ്വം ഉള്ള അഭിപ്രായങ്ങൾ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി കേട്ടോ.ഇതിലും വലിയ അവാർഡും അംഗീകാരവും ഇനി വേറെ വേണോ ഹേ?!!

    2. ❤️❤️❤️

  2. വീണ്ടും ഒരു അടിപൊളി പാർട്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. അടുത്ത part അധികം വൈകാതെ തരാൻ ശ്രമിക്കാം

  3. Super polichu muthe.otta iruppilanu njan novel ella partum vayichathu.evide okkeyo vedhanayum santhoshavum okke nannayi feel chaithu.iniyum ithupole ezhuthuvan ella aasamsakalum.all best machane

    1. വളരെ സന്തോഷം പയ്യൻസ്…

Leave a Reply

Your email address will not be published. Required fields are marked *