“ജ്യോത്സ്ന!!!!!”
സോഫയിൽ എന്റെ അരികിൽ ഇരുന്ന സഞ്ജയ്, അതിശയോക്തിയോടെ തലചരിച്ചുകൊണ്ട് മുഖത്തൊരു ചിരിയുമായി എന്നോട് ചോദിച്ചു.
“അമൽ, എന്റെ വൈഫ്നെ അറിയുമോ?”
“അഹ്, ഷീ ഈസ് മൈ കോളേജ് മേറ്റ്!”
“ജ്യോത്സ്ന, ഇങ്ങു വന്നേ….”
മൂന്നു വയസുള്ള അവരുടെ മോളെയും വാരിയെടുത്തുകൊണ്ട് എന്റെ നേരെ ജ്യോത്സ്ന നടന്നു വന്നു. അവളുടെ സാരിയുടെ മുന്താണി ഇടുപ്പിൽ എടുത്തുകുത്തിയിരുന്നു. ആ കുഞ്ഞിനെ സഞ്ജയുടെ കൈകളിലേക്ക് കൊടുത്ത ശേഷം ജ്യോത്സ്ന എന്റെ നേരെയിരുന്നുകൊണ്ട് കൈനീട്ടി.
“ഹായ് അമൽ! മറന്നിട്ടില്ലലോ….”
“ഇല്ല!” ഞാനും അവളും കൈകൊടുത്തു കുലുക്കി.
“ഇവിടെ എങ്ങനെയാണ് ജ്യോത്സ്ന! ബോംബെയിൽ ആണെന്ന് ഞാൻ കേട്ടിരുന്നു, എനിക്ക് …സത്യത്തിൽ എനിക്കങ്ങോട്ടു മനസിലായില്ല…” അങ്കലാപ്പിൽ നിന്നും വിട്ടൊഴിയാതെ ഞാൻ അവളോട് ചോദ്യേമെറിഞ്ഞു.
“മാധുരിയാന്റി എന്റെ അമ്മയുടെ ചേച്ചിയാണ്.”
“ഓ അത് ശെരി! പക്ഷെ ഇന്നലെ മണ്ഡപത്തിൽ കണ്ടിരുന്നില്ലലോ……?”
“ഞാൻ അമലിനെ കണ്ടിരുന്നു. പക്ഷെ ഇന്ന് കണ്ടാൽ മതിയെന്നായിരുന്നു പ്രീതിയാന്റി പറഞ്ഞത്!”
“സ്ലോ ഡൌൺ ജ്യോത്സ്ന…” പ്രീതി എന്തിനിങ്ങനെ പറഞ്ഞതെന്ന് ഞാനോര്ക്കുന്നതിന്റെ ഇടയിൽ യാന്ത്രികമായി അത് പറഞ്ഞൊപ്പിച്ചു. സഞ്ജയ് അപ്പൊ മകളെ മടിയിലിരുത്തി കൊഞ്ചിക്കുകയാണ്. “അപ്പാ എനിക്ക് ജിലേബി വേണം….” “അയ്യോ ജിലേബിക്ക് ഞാനെവിടെ പോകും?!” “അടുക്കളയിൽ ഉണ്ടാകുന്നുണ്ടപ്പാ, എനിക്കിപ്പോ വേണം……” സഞ്ജയ് മകളുടെ കുഞ്ഞിക്കൈ പിടിച്ചുകൊണ്ട് താഴെ സ്റ്റെപ്പിറങ്ങി അടുക്കളയിലേക്ക് നടക്കുമ്പോ ദയനീയമായി ജ്യോത്സ്‌നയെ ഒന്ന് തിരിഞ്ഞുനോക്കുകയുണ്ടായി.
“ഒന്നും മനസിലാകുന്നില്ല ല്ലേ, ഞാൻ പ്രീതിയാന്റിയുടെ വീട്ടിലാണ് അന്ന് കോളേജ് ടൈമിൽ നിന്ന് പഠിച്ചത്!” കിളി പോയിട്ടിരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കികൊണ്ട് നാണിച്ചുകൊണ്ട് ജ്യോത്സ്ന കൂട്ടിച്ചേർത്തു “എനിക്കും മാധുരയാന്റിക്കും തമ്മിലൊരു മത്സരമുണ്ടായിരുന്നു! അതിൽ മാധുരി ആന്റി തോറ്റുപോയി ഞാൻ ജയിക്കേം ചെയ്തു! അതിന്റെ എക്സൈറ്റ്മെന്റ് കൊണ്ടാണ് ഞാനിപ്പോ നിന്റെ