മുന്നിൽ ഇരിക്കുന്നത്, നിനക്ക് കൂടുതൽ കാര്യങ്ങളൊക്കെ പ്രീതി ആന്റി തന്നെ പറയും! പിന്നെ ഇപ്പൊ നിങ്ങൾ തമ്മിൽ…….” എല്ലാമറിയാമെന്ന ഭാവത്തോടെ ജ്യോത്സ്ന നാണിച്ചു ചിരിച്ചു. എന്തൊക്കൊയോ എനിക്കറിയാത്ത സംഗതികൾ ഉണ്ടെന്നു ഞാനോർത്തു.
“ഞാൻ ചെല്ലട്ടെടാ താഴെ…!”
“ആഹ്…” ജ്യോത്സ്ന എന്നെയൊന്ന് ഹഗ് ചെയ്തുകൊണ്ട് താഴേക്കിറങ്ങിയപ്പോൾ ഞാൻ ബാൽക്കണിയിൽ നിന്ന് വിദൂരതയിലേക്ക് നോക്കി.
ജ്യോത്സ്ന എന്റെ ഡിഗ്രി പഠനകാലത്തെ ക്ലസ്സ്മേറ്റ് ആയിരുന്നു, കോട്ടയത്താണ് അവളുടെ വീട്. പക്ഷെ കൊച്ചിയിലുള്ള പ്രീതിയുടെ വീട്ടിൽ ആയിരുന്നു കോളേജ് ടൈമിൽ അവൾ താമസിച്ചിരുന്നതും. അവർ തമ്മിൽ നല്ല അടുപ്പമാണെന്നും എനിക്കറിയാമായിരുന്നു. ജ്യോത്സ്ന നന്നായി പഠിക്കുന്ന കുട്ടിയായിരുന്നെങ്കിലും കോട്ടയത്തു കോളേജിൽ പഠിക്കുമ്പോ സെക്കൻഡ് ഇയറിൽ അവിടെ വെച്ചൊരു റാഗിങ് കേസിലവൾ ആ കോളജിൽ നിന്നും ഡ്രോപ്പ് ആയി. മൂന്നാലു പെൺകുട്ടികൾ ചേർന്നൊരു ഹോസ്റ്റൽ ഇഷ്യു. ഇരയായി പെൺകുട്ടി സുയിസൈഡ് അറ്റംപ്റ് ചെയ്തതും കാര്യത്തിന്റെ ഗൗരവം വർധിപ്പിച്ചു. പത്രങ്ങളിൽ അതൊക്കെ വലിയ വാർത്തയുമായിരുന്നു.
ആ സമയത്തൊക്കെ വല്ലാത്ത റെബെൽ നേച്ചർ ആയിരുന്നു ജ്യോത്സ്ന. ഇപ്പൊ പക്ഷെ എന്റെ മുന്നിൽ കുടുംബിനിയെ പോലെയിരിക്കുന്നു, കോളജിൽ ടൈമിൽ എന്റെ ബേസറ്റ് ഫ്രണ്ട്! അന്നൊരുപക്ഷേ എന്റെ പ്രൊപ്പോസ് ചെയ്തില്ലായിരുന്നു എങ്കിൽ ഇന്നും എന്റെ ബെസ്റ്റ് ആവേണ്ടവളായിരുന്നു.
പക്ഷെ ജ്യോത്സ്ന പ്രീതിയുടെ ഫ്രണ്ട് മാധുരിയുടെ ചേച്ചിടെ മോൾ ആണെന്ന കാര്യമെനിക്ക് പുതുമയാണ്.
അന്നത്തെ റാഗിങ്ങ് കേസിനു ശേഷം മറ്റു കോളേജിൽ ഒന്നും അവൾക്ക് അഡ്മിഷൻ കിട്ടിയില്ല, പിന്നെ ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാവാം കൊച്ചിയിൽ ഞാൻ പഠിക്കുന്ന കോളജിൽ അഡ്മിഷൻ കിട്ടിയത്. അന്നത്യവശ്യം പഠിക്കുന്ന ചെക്കനായ എന്റെയൊപ്പമാണ് ടീച്ചേർസ് അവളെ കൂട്ടാനായി പറഞ്ഞത്. ക്‌ളാസിൽ മിക്കപ്പോഴും വരുന്നതും ഉഴപ്പ് കാണിക്കാത്തതും ഒരു കാരണമായിരുന്നിരിക്കാം!
നല്ല ഫ്രെണ്ട്സ് ആയശേഷം, അവളുടെ മനസ്സിൽ ഞാനുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ അകലനായി ശ്രമിച്ചു. എനിക്കെന്തോ കാംപസ് പ്രണയത്തിൽ വിശ്വാസമില്ലായിരുന്നു. എന്റെ മനസ്സിൽ പ്രണയത്തിനു മറ്റൊരു മുഖമായിരുന്നു അത് നിഷ്കളങ്കമായ രണ്ടു മനസുകൾ തമ്മിൽ അറിയാതെ ഒന്നും പറയാതെ പരസ്പരം എല്ലാം മൊഴിയുന്ന വികാരമെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്.
സ്നേഹപൂർവ്വം ജ്യോത്സ്നയോട് നിരസിച്ചെങ്കിലും ഏതാണ്ട് കോളേജ് ഫാർവെൽ ഡേയ് വരെ ജ്യോത്സ്ന പുറകെയുണ്ടായിരുന്നു. പക്ഷെ ഒടുക്കം അവളെന്നെ എല്ലാരുടെയും മുന്നിൽ കെട്ടിപിടിച്ചു കരഞ്ഞതാണ് മനസിലേക്ക് വന്നത്.
പക്ഷെ കോളേജ് കാലത്തിനു ശേഷം ഞാൻ വില്ലേജ് ഓഫീസിൽ ജോലിക്ക് കേറുന്നതിനു ഏതാണ്ടൊരു