“ഉം!!!!” ശരണ്യ സോഫയിൽ ചാരിയിരുന്നുകൊണ്ട് എന്നെയും പ്രീതിയെയും കൂർപ്പിച്ചു നോക്കുന്നുന്നത് തുടർന്നു.
“എന്നിട്ടെന്നോട് നിന്റെ ഡീറ്റെയിൽസ് എല്ലാം ചോദിച്ചു കൊണ്ട്, മോളെ കെട്ടിക്കാൻ ഉള്ള പ്ലാൻ എല്ലാം ഉണ്ടാക്കി, കൊമേഡി എന്തെന്ന് വെച്ചാൽ പ്രിജിയ്ക്ക് അമലിനെ ആദ്യം കണ്ടപ്പോ ഇഷ്ടമല്ലായിരുന്നു, അന്നേരവും എന്നോട് തന്നെ പ്രീതി വഴിചോദിക്കാനെത്തിയപ്പോൾ ഞാൻ പറഞ്ഞു കൺവിൻസ് ചെയ്തു കെട്ടിക്കാൻ! അപ്പൊ പ്രീതി എന്നോടുമാകാര്യം പറഞ്ഞത് ഈ കുറുമ്പൻ ഫിഫ്ത് ഗ്രിഡിൽ പഠിക്കുമ്പോ പ്രീതിക്ക് ലവ് ലെറ്റർ കൊടുത്ത കാര്യം!!!!”
“എന്ത്!!!!” മാധുരിക്കും അതൊരു പുതിയ അറിവാണെന്നു അവളുടെ മുഖം കണ്ടപ്പോൾ ഞെട്ടി.
“അപ്പൊ ഈ കശ്മലൻ ആണ് ആദ്യം തുടങ്ങിയത് ല്ലേ ???”
മധുരിയും ശരണ്യയും കൂടെ എന്നെ കലിപ്പിച്ചു നോക്കി.
“ആഹ്…അത് പക്ഷെ പ്രിജിയോട് തമാശക്ക് പറഞ്ഞപ്പോൾ അവൾക്കെന്തോ അമലിന്റെ കുസൃതി നിറഞ്ഞ മനസിനെ ഇഷ്ടപ്പെടാൻ തുടങ്ങി! ഒടുക്കമവൾ തന്നെ അമലിനു YES പറയുകയും കല്യാണം നടത്തുകയും ചെയ്തു!”
ശെരിയാണ് ഞാനോർക്കുമ്പോ, ആദ്യം പ്രിജിയോട് ഞാൻ സംസാരിക്കുമ്പോ അവൾക്കെന്നോട് അത്ര ഇഷ്ടമുണ്ടായിരുന്നില്ല! പിന്നീട് പ്രീതിയാണ് അത് സമ്മതിപ്പിച്ചതെന്നും ഞാൻ ഇന്നലെ ആണല്ലോ അറിഞ്ഞത്!
എന്നാലും പ്രീതിയുടെ ഡിറ്റർമിനേഷനെ ഞാൻ കൈകൊണ്ട് തൊഴുതിപ്പോയി. പക്ഷെ മകൾക്ക് വരനായി ആലോചിച്ച മകന്റെ സ്‌ഥാനം ഉള്ള എന്നെ ഉള്ളു നിറയെ പ്രണയിക്കുമ്പോ ഒരിക്കൽ പോലും അന്നൊന്നും ഞാൻ ആ കണ്ണുകളിൽ വാത്സല്യമല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല! അതാണ്!! പ്രീതിയുടെ ഏറ്റവും വല്യ സ്വകാര്യത അവളുടെ പ്രണയമാണ്. ഒരുപക്ഷെ അന്ന് വീട്ടിലേക്ക് നേരത്തെ വരാതെയിരുന്നെങ്കിൽ ഞാൻ പോലും ഇതറിയുമായിരുന്നില്ല!!!!
“ശെരി ശെരി, പക്ഷെ ശരണ്യ നീയങ്ങെനയാണ് ഊഹിച്ചെടുത്തത്?”
“ഓ ഞാനത്ര മണ്ടിയൊന്നുമല്ല! ഇതുപോലെ ചുള്ളനെ മരുമകനായ കിട്ടിയാൽ ആരാണ് ഒന്ന് മോഹിക്കാത്തത്…”
അത് കേൾക്കുമ്പോ പ്രീതിയെന്റെ കൈകളെ ഇറുക്കി ഇറുക്കി പിടിച്ചു. ഒപ്പം തലയുയർത്തി എന്നെയൊന്നു നോക്കികൊണ്ടിരുന്നു.
“എന്താ…”
“ഉഹും…എന്തോ പോലെ.”
“ഹലോ…നീ കോളേജ് പഠിക്കുമ്പോ എന്താ പറഞ്ഞെ?”