“എന്ത്…” പ്രീതി നാണിച്ചുകൊണ്ട് മാധുരിയോട് മറുപടി പറഞ്ഞു.
“പ്രണയമെന്നാൽ നിഷ്‍കളങ്കമാണ്, പ്രണയിക്കുമ്പോ ഒരിക്കലും സ്വാർഥത പാടില്ല! മോഹിക്കുന്നയാളെ മനസുകൊണ്ട് കൊഞ്ചിക്കാം…പക്ഷെ സ്വന്തമാക്കണമെന്ന ആഗ്രഹം പാടില്ല!! എന്നൊക്കെ പറഞ്ഞിട്ട്…”
മാധുരി പ്രീതിയുടെ പേടിപ്പിക്കാൻ കണ്ണുരുട്ടി.
“അതുമാത്രമോ ? ഇതൊക്കെ കൊണ്ട് തന്നെ എനിക്ക് ഈ ലോകത്തു ആരോടും പ്രണയം ഉണ്ടാകില്ല!! എന്നും പറഞ്ഞിട്ടില്ലേ? മാധുരീ…. ഇവൾ എന്തൊക്കെയാണ്….അന്ന് ഹോസ്റ്റലിൽ തള്ളി മറിച്ചത്…” ശരണ്യയും വിട്ടുകൊടുക്കാതെ കൂടി.
“അത് അന്നല്ലേ….ഞാൻ!!!” പ്രീതി പാവത്തെപോലെ എന്റെ തോളിൽ ഒന്നുടെ ചേർന്നിരുന്നു.
“ദേ പെണ്ണെ ഞാൻ വല്ലോം പറയുമേ…അല്ലെങ്കിൽ വേണ്ട അമൽ പ്രീതിയെ ഞങ്ങൾ നിർത്താൻ പറയുന്ന വരെ ചുണ്ടു കോർത്ത് നാവുകടിച്ചുറിഞ്ചിയെ… ”
“ഹേ എന്താ …”