ഞാൻ കണ്ടു.
“വരാമെടി ……”
എന്നും പറഞ്ഞു കൊണ്ട് പ്രീതി കണ്ണീരു തുടച്ചുകൊണ്ട് ഇറങ്ങി.
അപ്പു ഇത്ര നേരം സഞ്ജയുടെ മകളുടെ കൂടെ അവന്റെ മുറിയിൽ ഉറക്കമായിരുന്നു. അവനെയും എടുത്തുകൊണ്ട് കാറിൽ കയറുമ്പോ പ്രീതി പറഞ്ഞു മുന്നിൽ ഞാൻ കയറാമെന്ന്.
ഞങ്ങൾ എല്ലാരോടും സന്തോഷത്തോടെ യാത്ര പറഞ്ഞുകൊണ്ട് തിരിച്ചു. പോകുന്ന വഴിയിൽ ഇടയ്ക്കിടെ പ്രീതിയെ നോക്കുമ്പോ അവളുടെ മനസ്സിൽ ഒരായിരം വർണ്ണ പട്ടങ്ങൾ പറക്കുന്ന പ്രതീതിയാണെന്നു ഞാൻ മനസിലാക്കി.
ഏതാണ്ട് പാതി ദൂരം എത്തുമ്പോ പ്രിജി വിളിച്ചു. അവളും വീട്ടിലേക്ക് ഓൺ ദി വെയ് ആണെന്ന് പറഞ്ഞു. പക്ഷെ അവളുടെ സംസാരത്തിൽ എന്തോ ഒരു വിങ്ങൽ അവളുനുഭവിക്കുന്നപോലെ തോന്നി.ചിലപ്പോ എന്റെ തോന്നൽ മാത്രമാകാം എന്തായാലും കാണാൻ പോകുകയാണല്ലോ!
അങ്ങനെ വീടെത്തുന്നതിനു അരമണിക്കൂർ മുൻപ് എന്റെ മനസ്സിൽ ഒരു ചോദ്യം കൂടെ പ്രീതിയോടു ചോദിയ്ക്കാൻ ഉണ്ടായിരുന്നു.
“പ്രണയം നിഷ്‍കളങ്കം ആണെന്ന് വിശ്വസിക്കുന്ന…പ്രണയത്തെ കുറിച്ച് ഇത്രയും മനോഹരമായ സങ്കല്പങ്ങൾ മനസിലുള്ള പ്രീതിക്ക്, എന്റെ ഷർട്ടിലെ വിയർപ്പിനോടുള്ള ഭ്രമം വരാനുള്ള കാര്യമെന്താണ്?”
“നീയിതു ചോദിക്കുമെന്ന് എനിക്കറിയാമായിരുന്നു അമൽ!”
“പക്ഷെ ഞാനിതിന്റെ ഉത്തരം പറഞ്ഞാൽ നീയെന്നെ ചിലപ്പോ…”
“എന്തെ? പ്രീതി അങ്ങനെ തോന്നാനും മാത്രം…”
“ഉഹും ഒന്നുമില്ല! ഇനിയെത്ര ദൂരം കൂടെയുണ്ട്, ഇരുട്ടായതു കൊണ്ട് അത്ര അറിയുന്നില്ല!”
“എത്താറായി അരമണിക്കൂർ കൂടെയുണ്ട്! പറ പ്രീതി…” റോഡിൽ തിരക്ക് നന്നേ കുറവായിരുന്നത് കൊണ്ട് ഞാനിടക്കിടെ പ്രീതിയുടെ മുഖത്തേക്കു നോക്കുന്നുണ്ടായിരുന്നു.
“നിന്നെ ഞാൻ മുൻപ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചില്ലേ?”
“ഉം…”
“ആ ചോദ്യത്തിലാണ് നീയിപ്പോ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കിടക്കുന്നത്…”
“പ്ലീസ് ഇനിയുമെന്തെങ്കിലും ഈ കളിയിൽ ബാക്കിയുണ്ടെങ്കിൽ പറ പ്രീതി…” ഞാനുമൊരല്പം