ആകാംഷകഭരിതനായിരുന്നു.
“ഹിഹി കളിയൊന്നുമില്ല! പക്ഷെ നീയെങ്ങനെ ഇതെടുക്കുമെന്നെനിക്കറിയില്ല! ഇപ്പൊ നീയെന്നെ സ്നേഹിക്കുന്നപോലെ ബഹുമാനിക്കുന്നപോലെ തന്നെ ഇത് ഞാൻ പറഞ്ഞാലും നീ എന്നെ കാണണം…”
“ഉം …സമ്മതിച്ചു.”
“നീ കോളേജ് പഠിക്കുന്ന സമയത്തു, നീയന്നു പഠിച്ചിരുന്ന അതെ കോളേജിൽ ഞാനൊരിക്കൽ എക്സാം ഇൻവിജിലേറ്റർ ആയിട്ട് പോകുകയായിരുന്നു. നല്ല മഴയുള്ള ദിവസമാണ്. ഞാൻ കയറിയ ആ ബസ് ഒരു സ്റ്റോപ്പിൽ വന്നിങ്ങനെ നില്കുമ്പോഴാണ് ഞാൻ ആദ്യമായിട്ട് നിന്നെ ഈ രൂപത്തിൽ കാണുന്നത്. ചാറുന്ന മഴയത്തു ആ ബസ്റ്റോപ്പിൽ കുടയില്ലാതെ നീ ബുക്കും പിടിച്ചു തൂണിൽ ചാരി നില്കുന്നു. നീല ഷർട്ടാണ്, ഇന്സേര്ട്ട് ചെയ്തിട്ടുണ്ട്. നിന്റെ കോളേജ് റൂട്ട് പോകുന്ന ബസ് ആണെന്ന് കണ്ടക്ടർ വിളിച്ചു പറഞ്ഞപ്പോൾ നീ വേഗമാബസിൽ ഓടി കയറുകയും ചെയ്തു.
ഞാൻ നിന്നെ 5 മിനിറ്റ് നേരമായി നോക്കി കൊണ്ടിരുന്നപ്പോഴേ എനിക്ക് പറയാൻ പറ്റാത്ത പലകാര്യങ്ങളും ഉള്ളിൽ തോന്നിക്കൊണ്ടിരുന്നു. പറയാൻ പറ്റാത്ത എന്ന് പറയുമ്പോ…..”
“പ്രീതി…..…..ഞാൻപക്ഷെ എനിക്കിതു അത്ര ഓർമകിട്ടുന്നില്ല….”
“സാരമില്ല…..നീയിന്നു എക്‌സാമിന്റെ ടെൻഷൻ ആയിരിക്കണം, എന്നെ നീ ശെരിക്കുമോന്നുനോക്കിയത് പോലുമില്ല, ഞാനിരിക്കുന്ന സീറ്റിലേക്ക് മഴയത്തു നിന്നുമോടി നീ വന്നിരുന്നു. എന്റെ തോളോട് തോൾ ചേർന്നങ്ങനെ ഇരുന്നു. എന്നിട്ട്….”
“എന്നിട്ട്.”
“എനിക്ക് നിന്നെ കണ്ട സമയം മുതൽ…..നീയും ഞാനും കൂടെ ……”
“കൂടെ …..”