“സാരമില്ല അമൽ, എനിക്ക് നിന്നോടൊന്നും ഒളിക്കാനില്ല! ഞാൻ എന്റെ പ്രകാശിന്റെ കൂടെ ദുബായിലേക്ക് പോകുകയാണ് അവൻ ടിക്കറ്റും മറ്റു കാര്യങ്ങളും അയക്കാമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ പോകും മുൻപെന്തോ നിന്നോടെല്ലാം പറഞ്ഞിട്ട് പോണമെന്നുണ്ട്…അതാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോ നിന്നോടൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്.”
വണ്ടി വീടിന്റെ മുന്നിലേക്കെത്തുമ്പോ പ്രീതി ചിരിച്ചുകൊണ്ട് ഇത്ര നേരം കരയുകയിരുന്നു എന്ന് ഞാൻ കണ്ടു. അവൾ അപ്പുവിനെ തോളിൽ എടുത്തുകൊണ്ട് കാറിൽ നിന്നും ഇറങ്ങി. അവനിപ്പോഴും നല്ല ഉറക്കമാണ്.
പ്രിജി ഗേറ്റ് തുറക്കുമ്പോ അവളുടെ മുഖത്തെ സന്തോഷമെല്ലാം പൊയ്‌പ്പോയ പോലെയെനിക്ക് തോന്നി. അവളും കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ടെന്നോടു ചിരിച്ചുകൊണ്ട് പറഞ്ഞു.
“എങ്ങനെയുണ്ടായിരുന്നു കല്യാണം അടിച്ചു പൊളിച്ചോ?”
“ഉം. നന്നായിരുന്നു…” പ്രീതി പ്രിജിയോട് “കഴിച്ചോ നീ” എന്ന് ചോദിച്ചപ്പോൾ പ്രിജി ഒന്നും അവളുടെ അമ്മയോട് മിണ്ടാതെ അപ്പുവിനെയും കയ്യിലെക്ക് വാങ്ങിച്ചുകൊണ്ട് അവളുടെ മുറിയിലേക്ക് കയറിപ്പോകുന്നത് ഞാൻ കണ്ടു. ഞാൻ കാരണം രണ്ടാളുടെയും ഇടയിൽ ഇതുപോലെ ഒരു വിള്ളൽ വരുന്നത് കൊണ്ട് സ്വയം ശപിച്ചു ഞാൻ സോഫയിലേക്കിരുന്നു.
പ്രീതി വാതിൽ അടച്ചുകൊണ്ട് ഉള്ളിൽ നിന്നും തേങ്ങുന്നുണ്ടെന്നു ഞാൻ അറിഞ്ഞു. സോഫയിൽ നിന്നും എണീറ്റുകൊണ്ട് ഞാൻ വാതിലിന്റെ മുന്നിൽ നിന്നു. കൈ ഉയർത്തികൊണ്ട് വാതിലിൽ മുട്ടൻ വേണ്ടി ഒരുങ്ങി. പ്രീതി എന്ന് വിളിക്കാൻ കഴിയുന്നില്ല…
പ്രിജിയും പ്രീതിയും രണ്ടാളുടെയും മനസ്സിൽ ഞാൻ ആഴത്തിൽ ഉണ്ടെന്നുള്ളതിനു തെളിവല്ലേയിത്? അവരുടെ മനസിനെ ഞാനാണിപ്പോ അറിഞ്ഞോ അറിയാതെ പ്രണയം കൊണ്ട് നോവിക്കുന്നത്…
നോവാകുന്ന പ്രണയമെന്റെ തൂവൽ നെഞ്ചിലെക്കു ഇരുവരും കൂടെ ഇറക്കി വെക്കുമ്പോ ഈ ഭാരം ഞാനെങ്ങനെ താങ്ങും??
എത്ര രാത്രികളിൽ ചിരിച്ചുകൊണ്ട് ഞാൻ ഈ വാതിലിന്റെ മുന്നിൽ പ്രീതിയുടെ മനസിലേക്ക് കയറിപ്പറ്റാൻ ശ്രമിച്ചതാണ്. പക്ഷെ അപ്പോഴൊക്കെ ഞാൻ അവളുടെ മനസ്സിൽ കൂടുതൽ കൂടുതൽ ആഴത്തിൽ ഉണ്ടായിരുന്നു എന്ന് ഞാനിപ്പോഴാണ് അറിയുന്നത്!!
ഞാൻ എന്റെ മുറിയിലേക്ക് ചെല്ലുമ്പോ പ്രിജി വെള്ള പൂക്കൾ ഉള്ള നൈറ്റിയും ധരിച്ചുകൊണ്ട് ചരിഞ്ഞു കിടന്നുറങ്ങുന്നുണ്ടായിരുന്നു. അവളെയൊരു നോക്ക് നോക്കികൊണ്ട് ഷവർ റൂമിൽ കയറി വേഗമൊന്നു കുളിച്ചു. മുണ്ടു മാറിയശേഷം അവളുടെ അടുത്തേക്ക് ഒട്ടി കിടന്നപ്പോൾ അവൾ ഒരല്പം നീങ്ങി കിടന്നു. അതിന്റെ അർത്ഥമെന്തായിരിക്കും? ഇതുവരെ ഒരിക്കൽ പോലും എന്നോട് എന്റെ അഞ്ജു പിണങ്ങിയിട്ടില്ല!