പ്രീതിയതു കേൾക്കാൻ നില്കാതെ മുറിയിലേക്ക് നടക്കുമ്പോ പ്രിജി പ്രീതിയുടെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“അമ്മെ …..എന്താമ്മേ….അമ്മയ്ക്കല്ലേ ഏട്ടനെ ആദ്യമിഷ്ടമായത്, അമ്മയല്ലേ ഏട്ടനെ കുറിച്ച് രാവോളം എന്നോട് പറഞ്ഞുകൊണ്ടെന്നെ ഇഷ്ടപെടുത്തിയത്…..”
“അതിനു ? ലോകത്താരെങ്കിലും ചെയുന്നകാര്യമാണോ നീയിപ്പറഞ്ഞത് അഞ്ജു…?”
“സത്യത്തിൽ ഞാൻ ഇന്നലെ….”
“ഇന്നലെ…”
“എനിക്കുറക്കമേ വന്നില്ല….”
“എനിക്കമ്മയോടു ദേഷ്യമായിരുന്നു….നിങ്ങൾ രണ്ടും കൂടെ എന്നെ തനിച്ചാക്കുമോ എന്ന പേടി…എന്നെ…മറ്റൊരുവൾ തന്റെ താലി തട്ടിപ്പറിക്കുന്നത് ഏതൊരു പെണ്ണിനും സഹിക്കാനാകില്ല! പക്ഷെ, അമ്മയും എത്ര നാൾ എനിക്ക് വേണ്ടി ഏട്ടനോടുള്ള പ്രണയമുള്ളിൽ ഒതുക്കി കഴിഞ്ഞു. ഇപ്പോഴും അമ്മ പറഞ്ഞില്ലായിരുന്നെങ്കിൽ ഏട്ടനിതൊന്നും അറിയില്ലായിരുന്നു. മനസിലെ സ്നേഹം സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന ഭയമില്ലാതെ തീർത്തും നിഷ്ക്കളങ്കമായി അമ്മ ഏട്ടനെ സ്നേഹിച്ചത് ഞാൻ കണ്ടില്ലെന്നു നടിക്കുന്നതും ചതിയല്ലേ?”
“എന്താ മോളെ നീയിപ്പറയുന്നെ? നിന്റെ കഴുത്തിലെയീ താലിമാല വെറുമൊരു ചരടല്ല! അതൊരു വാഗ്ദാനമാണ്….ജീവിതകാലം മുഴുവനും പരസ്പരം ഒന്നാണെന്ന് അങ്ങോട്ടുമിങ്ങോട്ടും വിശ്വാസത്തോടെ, കരുതലോടെ സ്നേഹിക്കാമെന്ന വാഗ്ദ്ധാനം!!! എനിക്ക് ഇനി മോഹങ്ങളൊന്നുമില്ല! സ്വന്തം മകളുടെ സന്തോഷവും സുഖവും തട്ടിപ്പറിക്കണമെന്നു ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല! മകളുടെയെന്നല്ല ആരുടെയും ഞാനാഗ്രഹിച്ചിട്ടില്ല! പക്ഷെ ഈ ഇഡാ നെഞ്ചുണ്ടല്ലോ…..ഈ സാധനം ചിലപ്പോ ശെരിയേത് തെറ്റേത് എന്ന് നമ്മളെ സ്വയമറിയ്ക്കാതെ ഇഷ്ടമുള്ളത് മുഴുവനും നേടാനൊരു ശ്രമം നടത്തും! പക്ഷെ അപ്പോഴും എനിക്ക് അമലിനെ ഒന്ന് അടുത്ത് കണ്ടാൽ മതിയെന്ന് മാത്രമേ ഞാനാഗ്രഹിച്ചിട്ടുള്ളു….പക്ഷെ ഇനി വയ്യ മോളെ, നിങ്ങൾക്കിടയിൽ ഞാൻ ഉണ്ടാകുന്നത് സ്വയമെ ന്നെ നോവിക്കുന്നപോലെയാണ്. അതുകൊണ്ട് പ്രകാശിന്റെയൊപ്പം പോകണമെന്ന് തന്നെയാണ് എന്റെ തീരുമാനം!”
“അമ്മെ….”
പ്രിജിയും പ്രീതിയും സ്നേഹത്തോടെ ചുംബനം കൊണ്ട് മൂടുമ്പോ രണ്ടാളും കരഞ്ഞു കുതിർന്ന കണ്ണുകളോടെ എന്നെയൊന്നു നോക്കി.