ശ്രീ: അതെ, ആൾ അകത്തേക്ക് പോയിട്ടുണ്ട് ഇപ്പോ വരും
എന്റെ മനസിൽ ഒരു വെളിടി വെട്ടി, എനിക്ക് പിന്നെ ഒന്നും ചോദിക്കാൻ വന്നില്ല ,എന്റെ സംസാരം നിന്നു,
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് എന്റെ കുടെ അപ്പുവേട്ടൻ നിൽകുന്നുണ്ടായിരുന്നു
ശ്രീ: ആ അപ്പുവേട്ടനും ഉണ്ടായിരുന്നുവോ ഞാൻ ശ്രദ്ധിച്ചില്ല,
അപ്പു: ആ കുഞ്ഞെ ,ഞങ്ങൾ രണ്ടാളും ഒരുമിച്ചാ വന്നത്.
അവർ തമ്മിൽ എന്തെക്കെയൊ സംസാരിക്കുന്നുണ്ടാർന്നു ,ഞാൻ താഴോട്ടു നോക്കി കുറച്ചു നേരം നിന്നു, അപ്പോ അപ്പുവേട്ടൻ ഇപ്പോ വരാനു പറഞ്ഞ് അടുത്തുണ്ടായിരുന്ന കടയിലെക്ക് പോയി പുള്ളിക്ക് മുറുക്കുന്ന സ്വഭാവം ഉണ്ട് അതിന്റെ സാധനങ്ങൾ വാങ്ങാൻ പോയതാ.
ഞാൻ ശ്രീയുടെ മുഖത്തേക്കു നോക്കി അവൻ എന്നെ തന്നെ നോക്കി നിൽക്കുക ആണു ,ഞാൻ അവനെ നോക്കുന്നത് കണ്ടപ്പോൾ
പെട്ടെന്നു അവൻ നോട്ടം പിൻവലിച്ചു,
ഞാൻ: എന്താ ശ്രീ,
അവൻ നിന്നു പരുങ്ങുന്നത് കണ്ട് ഞാൻ ചോദിച്ചു
ശ്രീ :ഒന്നുല്ലാ വേദ, വേദയെ ഈ
ഡ്രസിൽ കണ്ടപോ,
ഞാൻ: കണ്ടപ്പോ?
ശ്രീ: വേദ തെറ്റു ദ്ധരിക്കും ഞാൻ അത് പറഞ്ഞാൽ ,
ഞാൻ: നീ പറഞ്ഞൊ എനിക്ക് കുഴപ്പം ഇല്ല,
ശ്രീ: ഞാൻ പറയട്ടെ,അലെങ്കിൽ വേണ്ട ഞാൻ പറയുനില്ല,
ഞാൻ: നീ പറ.
ശ്രീ: ഈ ഡ്രസിൽ വേദയെ കാണാൻ
നല്ല ഭംഗിയുണ്ട്.
അവൻ അത് എന്തോ പേടിച്ച മട്ടിൽ പറഞ്ഞു അവസാനിപ്പിച്ചു,
എന്തൊ അത് കേട്ടപ്പോൾ എനിക്ക് ചിരിയാ വന്നത് ,
ഞാൻ: അപ്പോ എന്നെ മുൻപ് കാണാൻ ഭംഗി ഉണ്ടായിരുന്നില്ലെ ഞാൻ ചിരിച്ചു കോണ്ട് ചോദിച്ചു.
ശ്രീ :ഞാൻ അങ്ങനെയല്ലാ ഉദേശിച്ചത് ,
ഞാൻ: പിന്നെ
ശ്രീ: വേദ മുൻപും സുന്ദരി ആയിരുന്നു ,ഇപ്പോ ഈ സാരിയിൽ കണ്ടപ്പോ ശരിക്കും സൂപ്പർ ആയിട്ടുണ്ട് ,
ഞാൻ: എന്നെ ഇതിനു മുൻപ് സാരി എടുത്ത് കണ്ടിട്ടില്ലെ,
ശ്രീ :ഇല്ലാ ഞാൻ ആദ്യമായിട്ടാ കാണുന്നെ,
super
Thanks ganga