അവൻ സംസാരിച്ചു കൊണ്ടുരിക്കുബോൾ മൂന്നാലു തമിഴ്
പെൺ കുട്ടികൾ അബലത്തിൽ നിന്നു ഇറങ്ങി നടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടു, അവന്റെ കണ്ണുകൾ
അവരിൽ ആയി ,ഞാനും അവൻ നോക്കുന്ന ഭാഗത്തേക്ക് നോക്കി പട്ടു പാവാടയും ബ്ലൗസും ഇട്ട് നല്ല സുന്ദരികുട്ടികൾ നടന്നു പോകുന്നു.
എന്ത് ഭംഗി അവരെ കാണാൻ പെണ്ണായ താൻ തന്നെ അവരെ നോക്കി നിന്നു പോയി ആണായ അവന്റെ കാര്യം പറയണോ, അവർ നടന്നു പോയി കഴിഞ്ഞപ്പോൾ ഞാൻ തന്നെ സംസാരത്തിനു തുടക്കം കുറിച്ചു.
ഞാൻ:നമ്മളെ ഒക്കെ ഇടക്ക് ശ്രദ്ധിക്കണെ അപ്പോ കാണാം സാരി
ഉടുക്കുന്നുണ്ടൊനോക്കെ.
അല്ലാതെ ഈ വഴിയിൽ കാണുന്നവരെം അബലത്തിൽ കണുന്നവരെ ഒക്കെ നോക്കി നടന്നാൽ കാണാൻ പറ്റില്ല.
” അല്ലേങ്കിലും ഈ അണുങ്ങൾ ഇങ്ങനെ യാ അടുത്ത് ഉള്ള വെളിച്ചം കാണില്ല അകലെ ഉള്ള നക്ഷത്രങ്ങളെ തേടി പോകും ” അത് ഞാൻ വളരെ ശബ്ദം
താഴ്ത്തി ആണു പറഞ്ഞത്. അവൻ അത് ശരിക്കും കേട്ടില്ല.
ശ്രീ: ഞാൻ അങ്ങനെ ആരുടെയും പിറെകെ വായിനോക്കി നടക്കാറില്ല.
ഞാൻ: അപ്പോ ഇപ്പോ ഞാൻ കണ്ടതോ,
ശ്രീ: അത് പിന്നെ സൗന്ദര്യം ഉള്ള എന്ത് വസ്തുക്കൾ കണ്ടാലും മനുഷ്യന്റെ കണ്ണുകൾ ആകർഷിക്കും, ഉദാഹരണത്തിനു നിങ്ങൾ പെണ്ണുങ്ങൾക്ക് സ്വർണ്ണത്തിനൊടുള്ള പ്രിയം പോലെ ,
ഞാൻ: അത് എനിക്കിട്ട് വെച്ചാ താലേ.
ശ്രീ: അത് ശരിയലേ, വേദ ഒരോ ദിവസവും ഒരോ മോഡൽ മാലയലെ
ഇട്ടു കൊണ്ട് വരാറു.
അപ്പോ എന്നെ അവൻ എല്ലാ ദിവസവും ശ്രദ്ധിക്കാറുണ്ടല്ലെ ഞാൻ കാണാറില്ല നു മാത്രം ഞാൻ അത് മനസിൽ വിചാരിച്ചു.
ഞാൻ: ശരിയാ പക്ഷെ എനിക്ക് സ്വർണ്ണ തോടു താൽപര്യം ഇല്ല. എനിക്ക് കഴുത്തിൽ ചെറിയ മാല വേണം അതു ഡയമണ്ട് ആകാണമെന്നു മാത്രം.
ശ്രീ: കാശ് കൂടുതൽ ഉള്ളവർ ഡയമണ്ടും കാശ് കുറവു ഉള്ളവർ സ്വർണ്ണവും വാങ്ങും. അവൻ ചെറു ചിരിയോടെ പറഞ്ഞു.
ഞാനും അവന്റെ ചിരിയിൽ പങ്കുചേർന്നു. അവൻ എന്റെ കൂടെ ഉള്ളപ്പോൾ സമയം പോകുന്നതെ അറിയുന്നില്ല, ഇതു പോലെ ജീവിതത്തിൽ ഉടനീളം എന്റെ കൂടെ ഉണ്ടാക്കണെ ഈ സന്തോഷം ഞാൻ മനസിൽ പാർത്ഥിച്ചു.
ഞാൻ: ശ്രീ ഒരു കാര്യം ചോദിക്കാൻ വിട്ടു പോയി.ഇന്നലെ രാത്രി ഞാൻ വിളിച്ചപ്പോൾ എന്താ ഫോൺ എടുക്കാതിരുന്നത്.
അത് കേട്ടപ്പോൾ അവൻ നിന്നു പരുങ്ങുന്നു.
super
Thanks ganga