പ്രതികാരദാഹം 1 [AKH] 344

ഉണ്ടാക്കിയ ഭക്ഷണം കഴിക്കാലോ വീട്ടിൽ ചെന്നാൽ ,അപ്പുവേട്ടൻ ആണു എന്റെ കുക്കും ബോഡി ഗാർഡും ഡ്രെവറും എല്ലാം. ആൾക്ക്
അൻപത് അൻപതിയ്യഞ്ച് വയസ് ഉണ്ടാകും എന്നാലും പുള്ളിയുടെ ബോഡി ഒക്കെ നല്ല ഫിറ്റാ അളോരു
പഴയ കളരി അഭ്യാസി കൂടി ആണു.
എനിക്കും എല്ലാം പഠിപ്പിച്ചു തന്നിട്ടുണ്ട് ,ഞാൻ ഇവിടെ വന്ന കാലം മുതൽക്കെ എന്റെ കൂടെ ഉണ്ട് ,അതിനു മുൻപ് ശിവേട്ടന്റെ റൈറ്റ് ഹാൻഡ് ആയിരുന്നു. ഞാൻ ഇവിടെക്ക് പോന്നപ്പോൾ ശിവേട്ടൻ പറഞ്ഞിട്ട് എന്റെ കൂടെ വന്നതാ പുള്ളിക്കാരൻ.
പുള്ളി അസ്സൽ കുക്ക് ആണു ആളുടെ സ്പേഷ്യൽ മീൻ കറിയുണ്ട്
അതിന്റെ മണം കേട്ടാ മതി നമ്മുടെ
വായിൽ വെള്ളം മൂറും,
ഞാൻ ഓഫിസിലെ ബാക്കി കാര്യങ്ങൾ എല്ലാം ശ്രീയെ ഏൽപ്പിച്ചു. എന്നിട്ട് ഓഫിസിൽ നിന്ന് ഇറങ്ങി,

ഞാൻ വിട്ടിലെത്തിയപ്പോൾ അപ്പുവേട്ടൻ ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു ,

ഞാൻ: അപ്പുവേട്ടാ പണി തുടങ്ങിയോ,ബാക്കി വല്ലതും ഉണ്ടോ?
ഞാൻ തമാശ രൂപത്തിൽ ചോദിച്ചു

അപ്പു: ആ കുഞ്ഞോ, കുഞ്ഞെന്താ ഈ നേരത്ത്.

ഞാൻ: ഇന്നൊന്തൊ അപ്പുവേട്ടന്റെ ഭക്ഷണം കഴിക്കാൻ പൂതി തോന്നി ,എനിക്ക് വല്ലതും ബാക്കി വെച്ചിട്ടുണ്ടൊ.

അപ്പു: ഉണ്ട് കുഞ്ഞെ, ഞാൻ ഇപ്പോ എടുത്തു താരാം എന്നു പറഞ്ഞു പുള്ളി എഴുന്നേൽക്കാൻ തുടങ്ങി,

ഞാൻ അപ്പുവേട്ടനെ പിടിച്ച് അവിടെ
ഇരുത്തി ,
ഞാൻ: ഭക്ഷണം കഴിക്കുബോൾ രാജാവ് വന്നാ പോലും എഴുനേൽകാൻ പടില്ലാ എന്നാ പഴമക്കാർ പറയാറു, അപ്പുവേട്ടൻ അവിടെ ഇരി ഞാൻ എടുത്തു കഴിച്ചൊള്ളാം.
ഞാൻ ഭക്ഷണം ഒക്കെ കഴിച്ച് ഒരു ചെറിയ മയക്കം ഒക്കെ കഴിഞ്ഞു.
വൈകുന്നേരം ആയപ്പോൾ വെറുതെ ഓഫിസിൽ പോയി കുറച്ചു നേരം ഇരുന്നിട്ട് വീണ്ടും വീട്ടിലേക്ക് പോന്നു.
പതിവ് പോലെ നാട്ടിലേക്ക് വിളിച്ചു സംസാരിച്ചു ,ഞാൻ ഉറങ്ങാൻ കിടന്നു

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

82 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *