പ്രതിഷിക്കാതെ കിട്ടിയത് 1 [Vijay] 146

റിസൾട്ട്‌ വന്നു ഞാനും ഹരിയും നല്ല മാർക്കോടെ പാസ്സ് ആയി.. അവൾക് മൂന്നു വിഷയത്തിന് തോറ്റു..

അതിനിടക്ക് ഹരിക്കു ബാംഗ്ലൂർ ജോബ് കിട്ടി.. എനിക്കും അത് കിട്ടിയതാണ്.. നല്ല കമ്പനി നല്ല സാലറി.. പക്ഷെ എനിക്ക് പോകാൻ തോന്നിയില്ല കാരണം അറിയാല്ലോ പ്രേമം തലക്കു പിടിച്ചു നടക്കുവാണല്ലോ..

അങ്ങോട്ട് പോയാൽ പിന്നെ അവളെ കാണാൻ പറ്റില്ലല്ലോ അത് തന്നെ കാര്യം.. എന്തായാലും ഞാൻ കൊച്ചിയിൽ ഒരു കമ്പനിയിൽ കയറി. തരക്കേടില്ലാത്ത സാലറി.. എന്നാലും അവളെ കാണാല്ലോ ഇടക്ക് അതായിരുന്നു ആശ്വാസം..

ജോലി ഒക്കെ കിട്ടി ഒരു മാസം കഴിഞ്ഞപ്പോൾ.. ഒരു ദിവസം അവളുടെ വിളി വന്നു..

അവളുടെ വീട്ടിൽ കല്യാണ ആലോചന നടക്കുകയാണത്രെ.. ഏതാണ്ട് ഉറപ്പിച്ചു എന്നും പറഞ്ഞു.. അത് എനിക്ക് ഒരു ഷോക്ക് ആയിരുന്നു..

നമ്മുടെ കാര്യം വീട്ടിൽ പറഞ്ഞില്ലെന്നു ചോദിച്ചു.. പറയാൻ പറ്റിയില്ല എന്നാ പറഞ്ഞത്.. ഞാൻ വന്നു ചോദിക്കട്ടെ ന്നു ചോദിച്ചു..

അപ്പോൾ അവൾ പറഞ്ഞ മറുപടി അവളുടെ അച്ഛനെയും അമ്മയെയും അവൾക് വിഷമിപ്പിക്കാൻ വയ്യാത്രെ..

എന്തായാലും അന്ന് രാത്രി നല്ലപോലെ കുടിച്ചു.. അവളെ വിളിച്ചു നാളെ ഞാൻ നിന്റെ വീട്ടിൽ വരും.

നീ എന്റെ കൂടെ വരണം എന്നൊക്കെ പറഞ്ഞു കുറേ സെന്റി അടിച്ചു.. അവൾ കൃത്യമായി ഒരു മറുപടി തന്നില്ല.. വരുമെന്നോ വരില്ലെന്നോ അവൾ പറഞ്ഞില്ല..

എന്തായാലും നാളെ അവളുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു എപ്പോഴോ കിടന്നു ഉറങ്ങി..

പിറ്റേന്നു അവളുടെ വീട്ടിൽ ചെന്നു.. അവളുടെ അച്ഛനും കുറച്ചു ആളുകളും ഒക്കെ ഉണ്ടായിരുന്നു..
ഞാൻ ചെന്നു കാര്യം പറഞ്ഞു.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് പിരിയാൻ പറ്റില്ല എന്നൊക്കെ..

അവളുടെ അച്ഛനും അവിടെ ഉണ്ടായിരുന്നവരും ഒരു പുച്ഛഭാവത്തിൽ ആയിരുന്നു ഞാൻ പറഞ്ഞത് കേട്ടത്..

അവളുടെ അച്ഛൻ കുറേ ദേഷ്യപ്പെട്ടു.

ഞാനും വിട്ടുകൊടുത്തില്ല അവളെ വിളിച്ചു ചോദിക്കാൻ പറഞ്ഞു..

അപ്പോഴേക്കും അവളെ വിളിച്ചു..

അച്ഛൻ അവളോട് എന്നെ അറിയുമോന്നു ചോദിച്ചു

ഞങ്ങൾ ഒരുമിച്ചു പഠിച്ചതെന്ന് പറഞ്ഞു..

നിങ്ങൾ തമ്മിൽ പ്രേമം ആണെന്ന ഇവൻ പറയുന്നേ..
ഉള്ളതാണോ അവളോട് വീണ്ടും അവളുടെ അച്ഛൻ ചോദിച്ചു..

ഞാൻ പ്രേതിക്ഷയോടെ അവളുടെ കണ്ണുകളിലേക്കു നോക്കി..

അവൾ എന്നെ ഒന്നു നോക്കിയ ശേഷം ഒരു ഭാവാവയെത്യാസവും ഇല്ലാതെ

അവളുടെ അച്ഛനോട് പറഞ്ഞു..

എനിക്ക് അറിയില്ല അച്ഛാ.. ഒരു ക്ലാസ്സിൽ ആണെന്നു അറിയാം അല്ലാണ്ട് ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല..

എത്രയും കേട്ടപോഴെകും എന്റെ നെഞ്ച് തകരുന്ന പോലെ തോന്നി.. അവളെ എന്തോകെയോ വിളിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ വാക്കുകൾ ഒന്നും പുറത്തേക്കു വന്നില്ല..

The Author

20 Comments

Add a Comment
  1. നല്ല തുടക്കം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. Katha nannayitund adutha bagathinayi kaathirikunu. Pine Oru Panineerpoovinte adutha bagathinayum kaathirikunu

    1. ബാക്കി എന്നിടും വിജയ്

  3. വായനക്കാരൻ

    നല്ല കിടിലൻ തുടക്കം

    എന്നാലും അത് വല്ലാത്തൊരു തേപ്പ് ആയിപ്പോയി ?

    പ്രേമത്തിൽ അന്ധമാവരുത് എന്ന് പറയുന്നത് ഇതുകൊണ്ടാണ്
    ചിലർ അത് നന്നായിട്ട് മുതലെടുക്കും ?

  4. കൊള്ളാം അടുത്ത പാർട്ട്‌ പോരട്ടെ

  5. Vegam ponnottea aduthabgaham

  6. Nalla story kurachu kudi page veenam athikam thamasikkathe adutha part post cheyyanam

  7. കാത്തിരിക്കുന്നു വരും ഭാഗങ്ങൾകായ്

  8. കണ്ണൂക്കാരൻ

    ബാംഗ്ലൂർ ഡെയ്‌സിന് കാത്തിരിക്കുന്നു

  9. നല്ല തുടക്കം. നല്ല ഒരു കഥ പ്രതീക്ഷിക്കുന്നു. അധികം വൈകാതെതന്നെ അടുത്ത ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.

  10. കിച്ചു

    നല്ല തുടക്കം

  11. Dear Vijay, നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

  12. ഗുൽമോഹർ

    സ്പീഡ് കൂടുതൽ ആണ്‌.. നല്ല സ്കോപ്പ് ഉള്ള കഥയാണ്.. കുറച്ച് ഫീൽ ആക്കി എഴുതൂ.. അപ്പോൾ എല്ലാരുടെയും ഉള്ളിൽ നിൽക്കുന്ന ഒരു കഥയായി മാറും..

  13. തൃശ്ശൂർക്കാരൻ

    മച്ചാനെ നനയിട്ടുണ്ട് ????

  14. അപ്പൂട്ടൻ

    തുടക്കം നന്നായി മനോഹരം

  15. akhil(ഉണ്ണിച്ചൻ)

    First adiche

  16. നന്നായിട്ടുണ്ട് ബ്രോ

  17. തുടക്കം കുഴപ്പമില്ല. നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *