പ്രായം നമ്മിൽ മോഹം നൽകി [റോക്കി ഭായ്] 223

ഹാളിൽ എത്തിയപ്പോൾ അച്ഛനും അമ്മയും അവളുടെ ഫ്രണ്ട്‌സ് ഉം എല്ലാം എത്തിയിരുന്നു.. നേരെ പോയി വെൽക്കം ഡ്രിങ്ക് ഉം കഴിച്ച് അവർ എല്ലാരും സ്റ്റേജിൽ കയറാൻ പോയി. പക്ഷെ മതപരമായ ചടങ്ങുകൾ നടക്കുന്നത് കൊണ്ട് അവർക്ക് കേറാൻ പറ്റിയില്ല.. ഒടുവിൽ കേറി ഫോട്ടോ എടുപ്പും കെട്ടിപ്പിടിത്തവും ഒക്കെ കഴിഞ്ഞ് എല്ലാരും ഫുഡ്‌ അടിച്ചു. അച്ഛനും ഫാമിലി യും കാറിൽ പോയി.ഗായത്രി യും എലീസ യും വേറെ റൂട്ട് ആയത് കൊണ്ട് അവരും പോയി. ഏറ്റവും ഒടുവിൽ ആണ് ഇവാനയും പല്ലവി യും ഇറങ്ങിയത്.

ഇവാനയ്ക്ക് ടൂ വീലർ ലൈസെൻസ് കിട്ടിയിട്ട് 3 വർഷം ആയി.. അവൾ അതിൽ എക്സ്പെർട്ട് ആയിരുന്നു.പക്ഷെ പല്ലവി കഴിഞ്ഞ മാസം ആണ് ലൈസൻസ് എടുത്തത്. അവൾക്ക് വണ്ടി ഓടിക്കാൻ നല്ല ആഗ്രഹം വന്നു. പ്രത്യേകിച്ച് എന്റോർക്ക് അവൾക്ക് ഓടിക്കാൻ നല്ല ആഗ്രഹം ആയിരുന്നു. അവൾ കൊറേ പറഞ്ഞപ്പോ ഇവാന സമ്മതിച്ചു.

 

രണ്ടാളും വണ്ടിയിൽ ഇറങ്ങി ടൗണിൽ ജംഗ്ഷൻ എത്തിയപ്പോൾ ഒരു ബസ് ഓവർടേക്ക് ചെയ്തു തങ്ങളുടെ നേരെ വന്നത് കണ്ട പല്ലവി വണ്ടി സൈഡിലേക്ക് വെട്ടിച്ചു. ബസിൽ കൊള്ളാതെ രക്ഷപ്പെട്ടെങ്കിലും വെപ്രാളത്തിൽ ആക്‌സിലറെറ്ററിൽ നിന്ന് കൈ എടുക്കാതെ നിന്ന അവളുടെ നിയന്ത്രണത്തിൽ സ്കൂട്ടർ നിന്നില്ല. ഒരു ഗട്ടറിൽ ചാടി മതിലിലും ഇടിച്ച ശേഷം വണ്ടി മറിഞ്ഞു. പല്ലവി വലത്തോട്ടും ഇവാന ഇടത്തോട്ടും വീണു.. ഹെൽമെറ്റ്‌ ഉള്ളത് കൊണ്ട് പല്ലവി യ്ക്ക് തലയ്ക്കു ഒന്നും പറ്റിയില്ല.

അവളുടെ ഇടുപ്പിലും കാലിലും കയ്യിലും പരിക്കുകൾ ഉണ്ടായിരുന്നു. ഇവാന യ്ക്ക് ഹെൽമെറ്റ്‌ ഇല്ലാത്തത് കൊണ്ട് തല മതിലിൽ ഇടിച്ചിരുന്നു. ഇടതു വശം ചേർന്ന് വീണത് കൊണ്ട് കയ്യിലും ഫ്രക്ചർ ഉണ്ടായി. സംഭവ സ്ഥലത്ത് വച്ച് തന്നെ അവളുടെ ബോധം പോയി.. നാട്ടുകാർ എല്ലാരും കൂടി രണ്ട് പേരെയും എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയി. പോകുന്ന വഴിക്ക് പല്ലവി ഇവാനയുടെ വീട്ടിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞു.മദർ ഹോസ്പിറ്റലിൽ ക്യാഷ്വലിറ്റി യിൽ രണ്ട് പേരെയും പ്രവേശിപ്പിച്ചു.

The Author

1 Comment

Add a Comment
  1. Outdoor nude exhibition scenes koode add cheyyane

Leave a Reply

Your email address will not be published. Required fields are marked *