സ്വന്തം പരിക്കിനെക്കാൾ താൻ കാരണം ഇവാന യ്ക്ക് അപകടം സംഭവിച്ചതിൽ പല്ലവി ക്ക് ഭയങ്കര സങ്കടം ഉണ്ടായിരുന്നു.. അവൾ വേദന മറന്ന് ഇവാനയുടെ കാര്യങ്ങൾ നോക്കാൻ ധൃതി കാണിച്ചു.പക്ഷെ നഴ്സുമാർ അതിന് സമ്മതിക്കാതെ അവളുടെ മുറിവുകൾ വച്ച് കെട്ടി. ഈ നേരം കൊണ്ട് ഇവാനയുടെയും പല്ലവിയുടെയും വീട്ടുകാർ ഹോസ്പിറ്റലിൽ എത്തി. അവരെ കണ്ടതോടെ പല്ലവി കരച്ചിൽ തുടങ്ങി..
രണ്ടുവീട്ടുകാരും അവളെ സമാധാനിപ്പിച്ചു. സ്കൂട്ടർ വെട്ടിച്ചത് കൊണ്ടാണ് അപകടം കുറഞ്ഞത് എന്നും ബസിൽ ഇടിച്ചെങ്കി രണ്ട് പേർക്കും കൂടുതൽ അപകടം സംഭവിച്ചേനെ എന്നും ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. തലയ്ക്കു പരിക്കേറ്റ ഇവാന യെ ഐ സി യൂ വിൽ ഒബ്സെർവഷൻ ൽ പ്രവേശിപ്പിച്ചു. തലയുടെ വലതു ഭാഗത്ത് പ്രഹരം ഏറ്റതിനാൽ ന്യുറോളജിസ്റ്റ് ആയ ഡോക്ടർ ജെയിംസ് ന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഒരു മൈനർ സർജറി വേണ്ടി വരും എന്നും പേടിക്കാൻ ഒന്നുമില്ലെന്നും ഹെൽത്ത് ഓകെ ആണെന്നും അയാൾ അറിയിച്ചു.
അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ സർജറി നടത്തി.. ഇവാനയുടെ അച്ഛനെ ഡോക്ടർ തന്റെ റൂമിലേക്ക് വിളിപ്പിച്ചു.
“മിസ്റ്റർ ജേക്കബ്, പേടിക്കാൻ ഒന്നുമില്ല. നല്ല രീതിയിൽ തന്നെ സർജറി കഴിഞ്ഞിട്ടുണ്ട്. നാഡീവ്യൂഹത്തിലേക്ക് തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഭാഗത്തിന് ചെറിയ ക്ഷതമേറ്റിട്ടുണ്ടായിരുന്നു. ദേഹത്തെ ബാക്കി പരിക്കുകൾ സാരമുള്ളതല്ല.. 10 ദിവസം റസ്റ്റ് എടുത്താൽ മാറാവുന്നതേ ഉള്ളു.. പക്ഷെ ഇവാനയുടെ സബ് കോൺഷിയസ് മൈൻഡ് പ്രവർത്തിക്കുന്ന സെറിബ്രത്തിന്റെ ഭാഗത്തിന് പ്രഹരമേറ്റിട്ടുണ്ടായിരുന്നു. സർജറി വിജയകരമാണെങ്കിലും ഇതിന്റെ പരിണിത ഫലങ്ങൾ എന്തൊക്കെ ആകും എന്ന് തീരുമാനിക്കാറായിട്ടില്ല.

Outdoor nude exhibition scenes koode add cheyyane