അവളുടെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ട് കൊണ്ട് നഴ്സുമാർ ഓടി വന്നു.. ബോധം തെളിഞ്ഞു കിടക്കുന്ന അവളെ കണ്ട് അതിലൊരാൾ ഡോക്ടറെ ഇൻഫോം ചെയ്തു. ഡോക്ടർ ഉടനെ തന്നെ അവിടേക്ക് എത്തി.
ഡോക്ടറെ കണ്ട ഇവാന പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു. നഴ്സുമാർ എല്ലാം കൂടി അവളെ എഴുന്നേൽപ്പിച്ചു ഇരുത്തി കട്ടിലിൽ ചായ്ച്ചിരുത്തി.
“ഡോക്ടർ.. പല്ലവി. എന്റെ പല്ലവി ക്ക് എങ്ങനെ ഉണ്ട്?”
“ആഹാ.. എല്ലാം ഓർമ ഉണ്ടല്ലോ.. ആളപ്പോ സ്മാർട്ട് ആയല്ലോ.. താൻ ഒന്നും പേടിക്കണ്ട.. പല്ലവിക്ക് ചെറിയ പരിക്കുകൾ മാത്രം ഉള്ളു. അവളും തന്റെ ഫാമിലി യും ഒക്കെ പുറത്ത് നിൽക്കുന്നുണ്ട്. ഇപ്പോ വിളിക്കാം ”
ഡോക്ടർ ഉം നഴ്സുമാരും പുറത്തേക്ക് പോയി.. പല്ലവിയും ഇവാനയുടെ അമ്മയും ആണ് ആദ്യം ഉള്ളിലേക്ക് വന്നത്.. പരസ്പരം കണ്ടതും രണ്ട് പേരും കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.. പല്ലവിയുടെ ദേഹത്തു മുറിവ് വച്ച് കെട്ടിയതിൽ എല്ലാം അവൾ തലോടി.. പല്ലവി അവളുടെ തലയിൽ തഴുകി. ഒടുവിൽ രണ്ട് പേരും പുഞ്ചിരിച്ചു.. അമ്മയുമായും അവൾ സംസാരിച്ചു.. ഓർമയ്ക്ക് ഒന്നും ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന കാര്യം അവരിൽ സമാധാനം ഉണ്ടാക്കി.. പിറ്റേ ദിവസം റൂമിലേക്ക് അവളെ മാറ്റി. ഡോക്ടർ അച്ഛനെയും അമ്മയെയും ക്യാബിൻ ലേക്ക് വിളിപ്പിച്ചു.
“ഇവാന ഇപ്പോൾ നോർമൽ ആണ്.. Perfectly alright എന്ന് പറയാൻ ആയിട്ടില്ലെങ്കിലും പേടിക്കാൻ ഒന്നുമില്ല ”
“അതെന്താ ഡോക്ടർ അങ്ങനെ പറഞ്ഞത്.ഉടനെ ഡിസ്ചാർജ് ചെയ്യാൻ പറ്റില്ലേ?”

Outdoor nude exhibition scenes koode add cheyyane