അത്ഭുദപ്പെടുത്തിയത്… അവളെ ഡ്രസ്സ് ഒകെ ചെയ്തു ഒരുങ്ങിയിരുന്നു. മുഖത്തു സന്തോഷം ആണോ ദേഷ്യം ആണോന്നു ഒന്നും മനസിലായില്ല.
അവള് എന്റെ അടുത്ത് ട്രേ കൊണ്ട് വന്നു വച്ചു.. പക്ഷെ ഒന്നും പറയാതെ അവിടെ തന്നെ ഇരുന്നു.. അത് കണ്ടപ്പോൾ ഞാൻ ചായ എടുത്തില്ല… ഞാൻ ചായ കുടിക്കില്ല എന്നു കണ്ടപ്പോൾ അവൾ തന്നെ കപ്പ് എടുത്തു എനിക്ക് നേരെ നീട്ടി.
ഞാൻ ചായ വാങ്ങി കുടിച്ചു ഇലയട കഴിക്കുമ്പോ എന്നെ തന്നെ നോക്കി ഇരിക്യാ കക്ഷി.
” നീ കഴിച്ചോ. ”
മറുപടി ഒന്നും പറഞ്ഞില്ല.
അപ്പൊത്തെ മൂഡിൽ പാതി അവൾക്കു നേരെ നിട്ടിയപ്പോൾ അവൾ മേടിച്ചില്ല, അതിൽ ഒരു കക്ഷണം അവൾക്ക് വയിൽ വച്ച് കൊടുത്തപ്പോൾ അവള് അത് കഴിച്ചു.. ഒന്ന് ചിരിക്കുകയും ചെയ്തു. അവൾടെ ആഹ ചിരി… എൻ്റെ മനസ്സില് ഒരായിരം വിള്ളകുകൾ ജ്വലിക്കും പോലെ ഒരു പ്രതിതിയ ഉണ്ടാക്കിയത്. ആദ്യമായിട്ടാ അങ്ങെനെ ഒരു ഫീലിംഗ്.
” പിണക്കം മാറിയോ.. ”
അവൾ പെട്ടന്ന് ചിരി മുഖത്തു നിന്ന് മായിച്ചു, ഗൗരവം കാണിച്ചു. എന്തായാലും അവൾ ചിരിച്ചലോ… ഇനി എലാം ശരിയായി കൊള്ളും.
ഞങ്ങൾ നേരെ പോയത് ബീച്ചിലേക്കാണ്.. കുറച്ചു സമയം അവിടെ ചിലവഴിച്ചു… ഞങ്ങൾ അതികം സംസാരിച്ചില്ല എങ്കിലും പാറുന് പിണക്കം മാറിയപോലെ തോന്നി. ബൈക്കിൽ കയറിയപ്പോൾ എന്നെ തൊട്ടുരുമ്മി ആണ് ഇരുത്തം.. ഒരു ഹമ്പൊക്കെ ചാടിക്കണം എന്നൊക്കെ മനസ്സിൽ വിചാരിച്ചു…. ചിരിച്ചു..
പാറു – എന്താ ഒറ്റയ്ക് ചിരിക്കുന്നത്.
” ഏയ് ഒന്നുമില്ല, വാ നമുക്ക് മാളിൽ പോകാം… ചെറിയ ഒരു ഷോപ്പിംഗ്.. ”
മാളിൽ എത്തിയപോ ഞാൻ പാറുനോട് ചോദിച്ചു
” എന്താ നിനക്ക് വേണ്ടത്….. ”
ഒരു ചുമ്മാ ഒള്ളത്തിന് ചോദിച്ചു പോയതാ… അവള് നേരെ… ഡ്രസ്സ് ഷോപ്പിൽ ഒകെ കയറി…
ഓരോന്ന് വാങ്ങിച്ചു കൂട്ടാൻ തുടങ്ങി … നല്ലൊരു ബില്ല് ആയി… തീർന്നുന്നു

എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ