നിഖി – ആതാണ്, ഹും ഞാൻ എന്തായാലും പറഞ്ഞു മോനെ.. നിനക്ക് വേറെ വല്ല പ്ലാനും ഉണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി. പറഞ്ഞ വാക്കു പാലിക്കണം.
” ശരി മാഡം… ”
നിഖി – പിന്നെ നാളെ ഏട്ടന്റെ വീട്ടിൽ കൊണ്ടുവിടണം. രണ്ട് മൂന്ന് ദിവസം അവിടെ നിന്നിട്ട് വരും..
” ഓക്കെ… ”
അപ്പോഴാണ്… പാറു വന്നത്,
നിഖില – പാറു, ചേട്ടന്റെ വീട്ടിൽ പോകും, നീയും വരണം ഇവന്റെ കൂടെ കൊണ്ടുവിടാൻ…
പാറു – ഇല്ല.
എടുത്തടിച്ച പോലെ പറഞ്ഞിട്ട് അവൾ അപ്പുറം പോയി…
നിഖില – എന്നോട് ദേഷ്യത്തിൽ ആണ്.. നീ പോകുന്നത് പറയാത്തതിന്റെ.. എന്തായാലും അവളും വരും നാളെ… നിനക്ക് അവളെ കൂട്ടാൻ മടി വല്ലതും ഉണ്ടോ..
” ഇല്ലേ… കൂട്ടികൊള്ളാമെ.. ”
അന്നത്തെ ദിവസം രാത്രി കിടക്കാൻ നേരം…
” അധെയ്യ്… നാളെ.. ചേച്ചിയെ കൊണ്ടുവിടാൻ പോകുമ്പോൾ പാറു വരൂലെ…”
അവൾ ഒന്നും പറയാതെ അങ്ങനെ കിടന്ന്..
” ഞാൻ പറയുന്നത് ഒന്നും കേൾക്കാത്ത ഒരു ഭാര്യ ആണലോ ദൈവമെ എനിക്ക് നീ തന്നത്..”
അവൾ വീണ്ടും ഒന്നും മറുപടി പറഞ്ഞില്ല… അതുകൊണ്ട് ഞാൻ മുൻപത്തെ പോലെ പോകുന്ന സമയം ഓർമപ്പെടുത്തി.. ഉറങ്ങാൻ കിടന്നു..
പിറ്റേന്നു.. സമയത്തു തന്നെ.. പാറു ഒരുങ്ങി നിൽപ്പുണ്ട്.. ഇളം പിങ്ക് കളർ സാരിയിൽ ഗോൾഡ് സിൽവർ കലർത്തിയുള്ള ഡിസൈൻ… അവളെ… ഒരു ദേവത പോലെ…. അല്ല ദേവത തന്നെ….

എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ