ചോദിക്കണോ ചോദിക്കണ്ടേ എന്ന തരത്തിലാണ് ഞാൻ അവനോട് ചോദിച്ചത്….
ഒരു മടിയും കൂടാതെ അവൻ അവന്റെ നമ്പർ എനിക്ക് നൽകി…. ഞാൻ ലോകം വെട്ടിപ്പിടിച്ച സന്തോഷവുമായി തിരികെ വീട്ടിലേക്ക് നടന്നു…….
തിരികെ വീട്ടിലെത്തിയ ഞാൻ വെറുതെ കട്ടിലിൽ കയറി കിടന്നു ഫേസ്ബുക് തുറന്നു അപ്പുവിന്റെ ഫോട്ടോസ് നോക്കി കിടന്നു…..
അപ്പോഴാണ് ഞാനും അപ്പു ഞാനും കഴിഞ്ഞദിവസം സംസാരിച്ച കാര്യത്തെക്കുറിച്ച് ചിന്തിച്ചത്…..
“”” എടീ ഒരു പെണ്ണിനെ ഭാഗ്യം എന്ന് വെച്ച് എന്താന്ന് നിനക്കറിയുമോ???? “”
അപ്പു എന്നോട് ഗാംഭീര്യമുള്ള ശബ്ദത്തോട് ചോദിച്ചു….
“”അത്….. പെണ്ണ് വിചാരിക്കുന്നത് പോലെ ജീവിക്കാൻ പറ്റുക എന്നല്ലേ “‘
ഞാൻ സംശയത്തോടെ ഉത്തരം നൽകി….
“ഉം അതും ആണ് പക്ഷെ….. ശരിക്കും എന്താന്ന് വെച്ച പെണ്ണിന്റെ ശരിക്കും ഭാഗ്യം എന്ന് പറഞ്ഞാൽ അവളെ മനസിലാക്കാൻ കഴിയുന്ന ഒരു പുരുഷൻ ആണ് അവളുടെ ഏറ്റവും വലിയ ഭാഗ്യം…. ”
അത്രയും പറഞ്ഞു അപ്പു ഒന്ന് നിർത്തിയ ശേഷം എന്നെ ഒന്ന് നോക്കി എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ല എന്ന് തിരിച്ചറിഞ്ഞതോടെ അവൻ തുടർന്നു…
“”അതെ അതാണ് അവളുടെ ഭാഗ്യം ചിലപ്പോൾ ആ പുരുഷൻ അച്ഛൻ ആവാം ഭർത്താവ് ആവാം ചിലപ്പോൾ മകൻ ആവാൻ….. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ പങ്കുവഹിക്കുന്ന 3 പുരുഷന്മാർ ആണ് ഇവർ…. ഈ മൂന്നു പേരിൽ ഒരാൾ പെണ്ണിനെ മനസ്സിലാക്കി കൂടെ ഉണ്ടായാൽ മതി, പിന്നെ നീ പറഞ്ഞതുപോലെ പെണ്ണിന്റെ ആഗ്രഹം എല്ലാം സഫലമാകും തരത്തിലും ജീവിക്കാൻ അവൾക്ക് സാധിക്കും””
ഒരു ചിരിയോടെ അപ്പു പറഞ്ഞു നിർത്തി….
അവൻ അന്ന് പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ അവന്റെ സ്ഥാനം വീണ്ടും ഉയർത്തി അവനോടുള്ള മതിപ്പും അവനോടുള്ള സ്നേഹവും പ്രണയവും എല്ലാം പതിന്മടങ്ങായി വർധിച്ചു…. ഞാൻ കണ്ട പുരുഷന്മാരിൽ ഒരാളും അവനോളം സ്ത്രീയെ അത്രത്തോളം മനസ്സിലാക്കിയിട്ടില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു….. ശരിക്കും അമ്മയുടെ ഭാഗ്യം തന്നെയാണ് അപ്പു ആ അമ്മയെ മനസ്സിലാക്കുന്ന ഒരു മകനെ ആ അമ്മക്ക് കിട്ടിയില്ലേ…
ഞാൻ വീണ്ടും ഫേസ്ബുക്ക് തുറന്ന് അവന്റെ ഫോട്ടോ നോക്കി അവനോട് പറഞ്ഞു എനിക്ക് വേണം നിന്നെ…. ഞാൻ മണ്ണിൽ ചേരുന്ന നാൾ വരെ നീ എന്നോടൊപ്പം വേണം എന്റെ നല്ല പാതിയായി… എന്റെ ജീവന്റെ ജീവനായി എന്റെ ഹൃദയത്തിന്റെ തുടിപ്പായി എന്റെ എല്ലാമെല്ലാമായി….
പിന്നീട് അവന്റെ പേരിട്ടു വിളിച്ച തലയിണയെയും കെട്ടിപ്പിടിച്ച് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു….
ദിവസങ്ങൾ വീണ്ടും കടന്നു പോയി…… നാൾക്കുനാൾ എനിക്ക് അവനോടുള്ള പ്രണയം കൂടിക്കൂടി വന്നു….. അവനെ കാണാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ വരെ എത്തി…. എല്ലാ ദിനങ്ങളിലും ഞാൻ അവനെ കാണാൻ
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ