കുറച്ചുനേരം അവരോടൊപ്പം ഇരുന്ന് സംസാരിച്ചു കഴിഞ്ഞപ്പോൾ ഉമ്മയും അവിടേക്ക് വന്നു പിന്നെ ഞാനും അപ്പു ഉമ്മയും അമ്മയും കൂടി ഇരുന്നു കുറച്ചു നേരം സംസാരിച്ചതിന് ശേഷം ഞങ്ങൾ തിരികെ വീട്ടിലേക്കു മടങ്ങി…..
ഇരുള് ആകാശത്തെ പുൽകാൻ തുടങ്ങിയ നേരം….. നല്ല തണുത്ത മന്ദമാരുതൻ അന്തരീക്ഷത്തിലൂടെ തെന്നി കളിക്കുകയായിരുന്നു…. അന്തരീക്ഷത്തിലെ തണുപ്പും അവന്റെ അവസ്ഥയും എല്ലാം എന്നുള്ളിൽ ഞാൻ ഒളിപ്പിച്ച അവനോടുള്ള പ്രണയം മെല്ലെ പുറത്തു ചാടാൻ വെമ്പി നിന്നു…..
ഞാൻ വേഗം ഫോൺ എടുത്തു വാട്സാപ്പിൽ ഒരു മെസ്സേജ്….
“”എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്””
“”എന്തുകാര്യം””
അവൻ തിരികെ മറുപടി അയച്ചു…..
“” അതൊക്കെ പറയാം പക്ഷേ നീ ഇത് ആരോടും പറയില്ല പ്രോമിസ് ചെയ്യൂ….”””
“”അത്ര സീരിയസ് ആണോ”””
“”ആ ആണെന്ന് കൂട്ടിക്കോ””
“”എന്നാ വേഗം പറ””
“”ഇപ്പോ അല്ല നേരിട്ട് പറയാം””
“”ഹാ ഇപ്പൊ പറയെടോ””
“പറയെടാ ചെക്കാ ആദ്യം നീ എനിക്ക് പ്രോമിസ് ചെയ്”
“”ആ ശരി ശരി പ്രോമിസ് “”
“അതെ ഇത് വേറെ ആരോടും പറയില്ല കേട്ടോ”
“”ആ ഞാൻ എന്തു കാര്യവും അമ്മയോട് പറയാറുണ്ട്””
“”ഇതു നീ ആരോടും പറയണ്ട””
“” ആ ശരി””
“”എന്നാ ശരി പിന്നെ കാണാം ബൈ””
അതും പറഞ്ഞു ഞാൻ ഫോൺ എടുത്തു തിരികെവെച്ചു….. അപ്പോഴേക്കും ഉമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു ഭക്ഷണത്തിനുശേഷം കിടക്കാൻ നേരം ഞാൻ വീണ്ടും ഫോൺ എടുത്തു വാട്സപ്പ് തുറന്നു……
അവന്റെ മുന്നിൽ പോയി അവന്റെ കണ്ണിൽ നോക്കി എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയാൻ എനിക്ക് ഒരിക്കലും സാധിക്കില്ല…. കാരണം അവന്റെ കണ്ണുകൾക്കും ആ പുഞ്ചിരിക്ക് മുന്നിൽ ഞാൻ അറിയാതെ ലയിച്ച്പോകും ഞാൻ എന്നെ തന്നെ സ്വയം മറക്കും…..
ഞാൻ വേഗം വാട്സാപ്പിൽ അവൻ വീണ്ടും മെസ്സേജ് അയച്ചു…
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ